സഊദിയിൽ നാല് കൊവിഡ് വാക്സിനുകൾ കൂടി പരിഗണയിൽ
റിയാദ്: സഊദിയിൽ നാല് കൊവിഡ് വാക്സിനുകൾ കൂടി പരിഗണയിലെന്ന് അധികൃതർ. ഈ നാല് വാക്സിനുകൾ പഠന ഘട്ടത്തിലാണെന്നും പഠനങ്ങൾക്ക് ശേഷം അംഗീകാരം കൊടുക്കുകയാണെങ്കിൽ ഇത് പുറത്ത് വിടുമെന്നും സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വക്താവ് തൈസീർ അൽ മഫരിജ് വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതോറിറ്റിയുടെ നിയന്ത്രണ ടീമുകൾ വാക്സിൻ രജിസ്റ്റർ ചെയ്യുന്നതിന്റെ മുന്നോടിയായി സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വാക്സിൻ നിർമ്മാണ രാജ്യങ്ങളിലെ ഫാക്ടറികൾ സന്ദർശിക്കുന്നുണ്ട്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം ഇവർ റിപ്പോർട്ട് ഒരു ശാസ്ത്ര സമിതിക്ക് സമർപ്പിക്കുമെന്നും തുടർന്നായിരിക്കും വാക്സിൻ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാമത്തെ ഡോസ് ആദ്യ ഡോസിന്റെ അതേ തരത്തിലുള്ള വാക്സിൻ തന്നെ ആയിരിക്കണം. വാക്സിനിലെ പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അതോറിറ്റി പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ഫൈസർ, ആസ്ത്രസെനിക വാക്സിനുകൾക്കാണ് സഊദി അംഗീകാരം നൽകിയിരിക്കുന്നത്. വാക്സിൻ വിതരണം രാജ്യത്ത് പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."