എസ്‌കെഎസ്എസ്എഫ് ബഹ്റൈൻ 'ഹൃദ്യം - 2021' ഹൃദയാരോഗ്യ പഠന ക്ലാസ് വെള്ളിയാഴ്ച്ച
മനാമ: പ്രവാസികൾക്കിടയിൽ ഹൃദയ സംബന്ധമായ രോഗങ്ങളും ഹൃദയാഘാതങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ബോധവത്കരണ ശ്രമങ്ങളുടെ ഭാഗമായി ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന 'ഹൃദ്യം - 2021' എന്ന പ്രത്യേക പരിപാടി വെള്ളിയാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഓൺലൈൻ വഴിയാണ് പരിപാടി നടക്കുന്നത്.
ഹൃദയരോഗ്യവുമായി ബന്ധപ്പെട്ട വിശദമായ പഠന ക്ലാസും തുടർന്ന് സംശയനിവാരണവും ഉൾക്കൊള്ളിച്ച പരിപാടിക്ക് കോഴിക്കോട് ഇഖ്റഅ് ആശുപത്രിയിലെ വിദഗ്ദൻ കൂടിയായ ഡോ: ത്വയ്യിബ് നേതൃത്വം നൽകും. വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക് സൂം ആപ്പിക്കേഷനിലൂടെയാണ് പരിപാടി. തത്സമയ പരിപാടി ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് ഫൈസ് ബുക്ക് പേജിലും ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: +973 3953 3273 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. Zoom Link: https://bit.ly/3srlMya Meeting ID: 819 2378 6402 Passcode: skssf
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."