കാരുണ്യ കേരള സന്ദേശയാത്ര
കൊച്ചി: കെ.സി.ബി.സി പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച കാരുണ്യകേരള സന്ദേശയാത്ര ഇന്ന് രാവിലെ 7.30ന് പാലാരിവട്ടം പി.ഒ.സിയില്‍ നിന്നും ആരംഭിച്ച് തൃശൂര്‍ അതിരൂപതയില്‍ എത്തും. ഒളരി പുല്ലഴി ക്രിസ്റ്റീനാ ഹോമില്‍ നടക്കുന്ന കാരുണ്യ സംഗമത്തില്‍ തൃശൂര്‍ അതിരൂപതയിലെ നൂറോളം ജീവകാരുണ്യ സ്ഥാപനങ്ങളെയും കാരുണ്യപ്രവര്‍ത്തകരെയും ആദരിക്കും.
രാവിലെ 10.00 ന് ആരംഭിക്കുന്ന സമ്മേളനം ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി പ്രൊ-ലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരി അധ്യക്ഷത വഹിക്കും. പ്രൊ-ലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്, ജനറല്‍ കണ്‍വീനര്‍ ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍, ഫാ. ഡെന്നി താന്നിക്കല്‍, ഫാ. ഡേവിസ് ചിറമേല്‍, ഫാ. വര്‍ഗ്ഗീസ് കരിപ്പേരി, ജെയിംസ് ആഴ്ചങ്ങാടന്‍, പി.ഐ ലാസര്മാസറ്റര്, അഡ്വ. ബിജു കുണ്ടുകുളം, എ.ഡി ഷാജു, അഡ്വ.ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, മാര്ട്ടിന് ന്യൂനസ്, സാലു അബ്രാഹം എന്നിവര്‍ പ്രസംഗിക്കും.
ദൈവത്തിന്റെ മുഖം സ്നേഹവും കരങ്ങള്‍ കാരുണ്യവുമാണ് എന്നതാണ് യാത്രയുടെ സന്ദേശം. തൃശൂര്‍ അതിരൂപത ജോണ്‍ പോള്‍ പ്രൊലൈഫ് മൂവ്മെന്റാണ് ജില്ലയില്‍ യാത്രയ്ക്ക് സൗകര്യമൊരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."