ശാന്തി അകലെ; ആറാം ദിനവും ഉക്രൈനില്‍ ശക്തമായ ആക്രമണം അഴിച്ചു വിട്ട് റഷ്യ
ഉക്രൈന്‍: ആദ്യഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് ശേഷവും ഉക്രൈനിലെ റഷ്യന്‍ ആക്രമണം രൂക്ഷമായി തുടരുന്നു. കീവിനടത്തുള്ള ബ്രോവറിയില്‍ വ്യോമാക്രമണം ഉണ്ടായി. ബ്രോവറി മേയര്‍ക്കും പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ സുരക്ഷിതമയി സ്ഥലങ്ങളിലേക്ക് മാറണമെന്ന നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഖാര്‍കീവിലും ഷെല്ലാക്രമണം തുടരുകയാണ്.
ഇതിനിടെ ബെലാറൂസില്‍ വച്ച് നടന്ന ആദ്യ ഘട്ട സമാധാന ചര്‍ച്ച കൊണ്ട് പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും ഉക്രൈന്‍ പ്രസിഡണ്ട് സെലന്‍സ്‌കി വ്യക്തമാക്കി. റഷ്യ യുക്രൈന്‍ രണ്ടാം ഘട്ട ചര്‍ച്ച വൈകാതെ ഉണ്ടായേക്കും.
യുദ്ധഭൂമിയായി മാറിയ യുക്രൈനില്‍ നിന്നുള്ള ജനങ്ങളുടെ പലായനം തുടരുകയാണ്.5,20,000പേര്‍ പലായനം ചെയ്തുകഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു. ഒന്നരലക്ഷത്തിലധികം പേര്‍ ഒറ്റപ്പെട്ടു പോയി. നാല് ദശലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളാകുമെന്നും ഐക്യരാഷ്ട്ര സഭ കണക്കുകൂട്ടുന്നു.
ഇതിനിടെ റഷ്യക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക രംഗത്തെത്തി. റഷ്യയുടെ യുഎന്‍ പ്രതനിധികളെ അമേരിക്ക പുറത്താക്കി. 12 പേരെയാണ് ചാരവൃത്തി അടക്കം ആരോപിച്ച് അമേരിക്ക പുറത്താക്കിയത്. മാര്‍ച്ച് 7ന് അകം രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റഷ്യന്‍ നയതന്ത്രജ്ഞര്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമേരിക്ക വ്യക്തമാക്കി. സമ്പൂര്‍ണ തത്വലംഘനമാണ് അമേരിക്ക ചെയ്യുന്നത് എന്നാണ് നടപടിയോട് റഷ്യയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."