ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ
ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ
ഫോക്കസ് ഏരിയ നോട്ട്
1. അമേരിക്കൻ സ്വാതന്ത്ര്യസമരം കാരണങ്ങൾ :
a. ഇംഗ്ലിഷുകാരുടെ തെറ്റായ നികുതി നയം
b. മെർക്കന്റലിസ്റ്റ് നിയമങ്ങൾ
c. ചിന്തകന്മാരുടെ സ്വാധീനം
2. അമേരിക്കൻ സ്വാതന്ത്ര്യസമരം മുദ്രാവാക്യം പ്രാതിനിധ്യമില്ലാതെ നികുതിയില്ല (ജെയിംസ് ഓട്ടിസ്)
3. മറ്റ് ചിന്തകന്മാർ :
a. ജോൺ ലോക്ക് - മനുഷ്യന് ചില മൗലികാവകാശങ്ങളുണ്ട്. അതിനെ ഹനിക്കാൻ ഒരു ഗവൺമെന്റിനും അവകാശമില്ല.
b. തോമസ് പെയിൻ : ഏതെങ്കിലും വിദേശശക്തിക്ക് ഈ വൻകര ദീർഘകാലം കീഴടങ്ങിക്കഴിയണമെന്നത് യുക്തിക്ക് നിരക്കുന്നതല്ല.
4. മെർക്കന്റലിസം : അസംസ്‌കൃത വസ്തുക്കൾ ശേഖരിക്കാനുള്ള സ്ഥലമായും ഉൽപന്നങ്ങൾ വിൽക്കാനുള്ള കമ്പോളമായും ഇംഗ്ലിഷ് കച്ചവടക്കാർ അമേരിക്കൻ കോളനികളെ കണ്ടു.ഈ നയമാണ് മെർക്കന്റലിസം.
5. മെർക്കന്റലിസ്റ്റ് നിയമങ്ങൾ :
a. കോളനിയുടെ വ്യാപാര വാണിജ്യങ്ങൾക്ക് ഇംഗ്ലിഷ് കപ്പലുകളോ കോളനികളിൽ നിർമിച്ച കപ്പലുകളോ ഉപയോഗിക്കണം.
b. കോളനികളിൽ ഉൽപാദിപ്പിക്കുന്ന പഞ്ചസാര, പരുത്തി, കമ്പിളി, പുകയില തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക് മാത്രമേ കയറ്റി അയക്കാവൂ.
c. കോളനിരേഖകളിലെല്ലാം ഇംഗ്ലണ്ടിന്റെ സ്റ്റാമ്പ് പതിക്കണം
d. കോളനികളിലെ ഇംഗ്ലിഷ് സൈന്യത്തിന്റെ താമസസൗകര്യങ്ങൾ കോളനിക്കാർ നൽകണം
e. കോളനികളിൽ ഇറക്കുമതി ചെയ്യുന്ന തേയില, ഗ്ലാസ്, കടലാസ് എന്നിവയ്ക്ക് ഇറക്കുമതി ചുങ്കം നൽകണം
6. അമേരിക്കൻ ഭരണഘടന തയാറാക്കിയത് ജയിംസ് മാഡിസൺ
7. അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റ് ജോർജ് വാഷിങ്ടൺ
8. അമേരിക്കൻ വിപ്ലവം ലോകചരിത്രത്തിലുണ്ടാക്കിയ സ്വാധീനമെന്ത് :
a. പിൽക്കാല സ്വാതന്ത്ര്യ സമരങ്ങൾക്കും വിപ്ലവങ്ങൾക്കും പ്രചോദനവും ലക്ഷ്യൂബോധവും നൽകി.
b. മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് മാതൃകയായി c. റിപ്പബ്ലിക്കൻ ഭരണരീതി എന്ന ആശയം മുന്നോട്ടുവച്ചു.
d. ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന തയാറാക്കി e. ഫെഡറൽ രാഷ്ട്രം എന്ന ആശയം ലോകത്തിനു നൽകി.
9. ഫ്രഞ്ചുവിപ്ലവം കാരണങ്ങൾ :
a. ലൂയി രാജാക്കന്മാരുടെ ഏകാധിപത്യഭരണം
b. ഭരണാധികാരികളുടെ ആഡംബരജീവിതം.
c. സാമൂഹിക സാമ്പത്തിക അസമത്വം d. ചിന്തകന്മാരുടെ സ്വാധീനം.
10. ഫ്രഞ്ചുവിപ്ലവം മുദ്രാവാക്യം: സ്വാതന്ത്ര്യം,സമത്വം,സാഹോദര്യം
11. ഫ്രഞ്ച് സമൂഹം :
ഒന്നാം എസ്റ്റേറ്റ്
പുരോഹിതന്മാർ ,ഭൂവുടമകൾ നികുതി നൽകേണ്ട.
ഭരണത്തിലും സൈന്യത്തിലും ഉയർന്ന പദവി വഹിച്ചു
രണ്ടാം എസ്റ്റേറ്റ്
പ്രഭുക്കന്മാർ ,ഭൂവുടമകൾ നികുതി നൽകേണ്ട. ആഡംബരജീവിതം നയിച്ചു സൈനികസേവനം നടത്തി
മൂന്നാം എസ്റ്റേറ്റ്
മധ്യവർഗം, എല്ലാ നികുതിയും നൽകണം. ഭരണത്തിൽ ഒരവകാശവുമില്ല. താഴ്ന്ന സാമൂഹിക പദവി
12. ചിന്തകന്മാർ വോൾട്ടയർ, റൂസ്സോ, മൊണ്ടസ്‌ക്യു
13. നെപ്പോളിയന്റെ പരിഷ്‌കാരങ്ങൾ :
1. കർഷകരെ ഭൂവുടമകളാക്കി
2. ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചു
3. പുരോഹിതരെയും സഭയേയും നിയന്ത്രിച്ചു.
4. പൊതുകടം ഇല്ലാതാക്കാൻ സിങ്കിങ് ഫണ്ട് രൂപീകരിച്ചു
5. പുതിയ നിയമസംഹിത ഉണ്ടാക്കി.
14. ഫ്രഞ്ചുവിപ്ലവം മുന്നോട്ടുവച്ച ആശയങ്ങൾ :
a. മധ്യവർഗത്തിന്റെ ഉയർച്ച
b. ഫ്യൂഡലിസത്തിന്റെ അന്ത്യം
c. ദേശീയത
15. ഫ്രഞ്ചുവിപ്ലവത്തിന്റെ സ്വാധീനം :
a. ദേശീയതയുടെ ആവിർഭാവത്തിന് വഴിയൊരുക്കി
b. മധ്യവർഗത്തിന്റെ വളർച്ചയെ സഹായിച്ചു.
c. യൂറോപ്പിൽ നിലനിന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്ക് ഭീഷണിയുയർത്തി. d. പിൽക്കാലത്ത് ലോകത്തുണ്ടായ എല്ലാ വിപ്ലവങ്ങൾക്കും ആവേശം പകർന്നു.
e. യൂറോപ്പിൽ ഫ്യൂഡൽ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കി
f. ജനകീയ പരമാധികാരം എന്ന ആശയം മനുഷ്യരാശിക്കു നൽകി.
16. റഷ്യൻ വിപ്ലവം കാരണങ്ങൾ :
a. സർ ചക്രവർത്തിമാരുടെ ഏകാധിപത്യഭരണം
b. കർഷകരുടെയും തൊഴിലാളികളുടെയും ദുരിതജീവിതം
c. കർഷകരുടെ വലിയ നികുതിഭാരം
d. കാർഷിക വ്യാവസായിക ഉൽപാദനകുറവ്.
e. വ്യവസായങ്ങൾ വിദേശികളുടെ നിയന്ത്രണത്തിലായിരുന്നു
f. ചിന്തകന്മാരുടെ സ്വാധീനം.
17. രക്തരൂക്ഷിതമായ ഞായറാഴ്ച - രാഷ്ട്രീയാവകാശങ്ങളും സാമ്പത്തികപരിഷ്‌ക്കാരങ്ങളും ആവശ്യപ്പെട്ട് തൊഴിലാളികൾ പെട്രോഗ്രാഡ് എന്ന സ്ഥലത്ത് 1905 ജനുവരി 9 ന് പ്രകടനം നടത്തി. ഇതിനുനേരെ പട്ടാളം വെടിവച്ചു. നൂറുകണക്കിന് തൊഴിലാളികൾ കൊല്ലപ്പെട്ട ഈ സംഭവമാണ് രക്തരൂക്ഷിതമായ ഞായറാഴ്ച.
18. സോവിയറ്റുകൾ സമരം നടത്താൻ രൂപീകരിച്ച തൊഴിലാളി സംഘങ്ങൾ.
19. ദ്യൂമ സമരത്തെതുടർന്ന് റഷ്യയിൽ രൂപീകരിച്ച നിയമനിർമ്മാണ സഭ.
20. ഫെബ്രുവരി വിപ്ലവം : 1917 ൽ ഭക്ഷ്യദൗർലഭ്യം രൂക്ഷമായി, മാർച്ച് 8 ന് സ്ത്രീകൾ റൊട്ടിക്കുവേണ്ടി പ്രകടനം നടത്തി. പെട്രോഗ്രാഡ് പട്ടണത്തിൽ തൊഴിലാളികൾ പ്രതിഷേധപ്രകടനം നടത്തി, സൈനികരും തൊഴിലാളികളോടൊപ്പം ചേർന്നു , പെട്രോഗ്രാഡ് പട്ടണം തൊഴിലാളികൾ പിടിച്ചെടുത്തു , ചക്രവർത്തി നിക്കോളാസ് രണ്ടാമൻ സ്ഥാനമൊഴിയുകയും റഷ്യയിൽ അലക്‌സാണ്ടർ കെരൻസ്‌കിയുടെ നേതൃത്വത്തിൽ താൽക്കാലിക ഗവൺമെന്റ് നിലവിൽ വരുകയും ചെയ്തു. ഇതാണ് ഫെബ്രുവരി വിപ്ലവം.
21. ഒക്ടോബർ വിപ്ലവം : 1917 ഒക്ടോബറിൽ ബോൾഷെവിക്കുകൾ താൽക്കാലിക ഗവൺമെന്റിന് എതിരെ സായുധ കലാപമാരംഭിച്ചു. കെരൻസ്‌കി രാജ്യം വിട്ടുപോകുകയും റഷ്യ ബോൾഷെവിക്കുകളുടെ നിയന്ത്രണത്തിലാവുകയും ചെയ്തു. ബോൾഷെവിക്കുകൾക്ക് അധികാരം ലഭിച്ച ഈ സംഭവമാണ് ഒക്ടോബർ വിപ്ലവം.
ഫെബ്രുവരി വിപ്ലവം 1917 മാർച്ച് 8 , ഫലങ്ങൾ
സർ ചക്രവർത്തിഭരണം അവസാനിച്ചു
മെൻഷെവിക്കുകൾക്ക് അധികാരം ലഭിച്ചു
ഒന്നാം ലോകയുദ്ധത്തിൽനിന്ന് റഷ്യ പിന്മാറിയില്ല
പ്രഭുക്കന്മാർ ഭൂവുടമകളായി തുടർന്നു
പൊതുഉടമസ്ഥതയ്ക്ക് പ്രാധാന്യം നൽകിയില്ല
ഒക്ടോബർ വിപ്ലവം 1917 നവംബർ ,ഫലങ്ങൾ
ബോൾഷെവിക്കുകൾക്ക് അധികാരം ലഭിച്ചു
ഒന്നാം ലോകയുദ്ധത്തിൽനിന്ന് റഷ്യ പിന്മാറി
ഭൂമി കർഷകർക്ക് വിതരണം ചെയ്തു
ഫാക്ടറികൾ,ബാങ്കുകൾ,ഗതാഗതസൗകര്യങ്ങൾ,
വിദേശവ്യാപാരം എന്നിവ പൊതു ഉടമസ്ഥതയിലാക്കി.
22. റഷ്യൻവിപ്ലവത്തിന്റെ ഫലങ്ങൾ :
a. കേന്ദ്രീകൃത ആസൂത്രണം നടപ്പിലാക്കി
b. റഷ്യ സാമ്പത്തിക – ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ പുരോഗതി കൈവരിച്ചു.
c. 1924ൽ പുതിയ ഭരണഘടന നിലവിൽ വന്നു
d. സോവിയറ്റ് യൂണിയൻ (USSR) രൂപീകരിക്കപ്പെട്ടു.
e. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ വ്യാപിച്ചു.
ലോകം ഇരുപതാം നൂറ്റാണ്ടിൽ
ഫോക്കസ് ഏരിയ നോട്ട്
1. ഒന്നാം ലോക യുദ്ധം കാരണങ്ങൾ :
a. സൈനികസഖ്യങ്ങൾ ത്രികക്ഷിസഖ്യം , ത്രികക്ഷി സൗഹാർദ്ദം
b. തീവ്രദേശീയത ജർമനിയിലും ഇറ്റലിയിലും വളർന്നുവന്നു
c. മൊറോക്കൻ പ്രതിസന്ധി മൊറോക്കോയുടെ പേരിൽ ജർമനിയും ഫ്രാൻസും തമ്മിൽ ഉണ്ടായത്
d. ബാൾക്കൺ പ്രതിസന്ധി തുർക്കിയെ പങ്കിട്ടെടുക്കുന്നതിന്റെ പേരിൽ ബാൾക്കൺ സഖ്യത്തിലെ രാഷ്ട്രങ്ങൾ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം.
e. ആസ്ട്രിയൻ രാജകുമാരന്റെ വധം- ആസ്ട്രിയൻ കിരീടാവകാശി ഫ്രാൻസിസ് ഫെർഡിനാന്റിനെ സെർബിയൻ യുവാവ് ബോസ്‌നിയയിലെ സാരയാവോയിൽവച്ച് വധിച്ചത്.
2. തീവ്ര ദേശീയതയിലധിഷ്ഠിതമായി രൂപീകരിക്കപ്പെട്ട പ്രസ്ഥാനങ്ങൾ :
a. പാൻ സ്ലാവ് പ്രസ്ഥാനം- കിഴക്കൻ യൂറോപ്പിലെ സ്ലാവ് വംശജരെ ഏകീകരിക്കാൻ റഷ്യയുടെ സഹായത്തോടെ രൂപീകരിക്കപ്പെട്ട പ്രസ്ഥാനം .
b. പാൻ ജർമൻ പ്രസ്ഥാനം- ട്യൂട്ടോണിക് വർഗക്കാരെ ഏകോപിപ്പിക്കാൻ ജർമനിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം.
c. പ്രതികാര പ്രസ്ഥാനം- ജർമനി കൈവശപ്പെടുത്തിയ അൾസൈസ്,ലോറൈൻ പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ ഫ്രാൻസിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം.
3. ത്രികക്ഷിസഖ്യം: ജർമനി, ഇറ്റലി, ആസ്ട്രിയ ഹംഗറി
4. ത്രികക്ഷി സൗഹാർദ്ദം: ഇംഗ്ലണ്ട് , ഫ്രാൻസ് ,റഷ്യ
5. ഫാഷിസം സവിശേഷതകൾ :
a. ജനാധിപത്യം, സോഷ്യലിസം എന്നിവയോടുള്ള എതിർപ്പ്
b. രാഷ്ട്രം,യുദ്ധം എന്നിവയെ മഹത്വവൽക്കരിക്കൽ.
c. തീവ്രദേശീയത പ്രചരിപ്പിക്കൽ
d. ഭൂതകാലത്തെ പ്രകീർത്തിക്കൽ
e. സൈനിക സ്വേച്ഛാധിപത്യം
f. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യൽ.
6. ഫാഷിസ്റ്റ് പാർട്ടി ഇറ്റലിയിൽ അധികാരത്തിലെത്താൻ ഇടയായ സാഹചര്യങ്ങൾ :
a. ഒന്നാം ലോകയുദ്ധത്തിൽ വിജയിച്ചവരുടെ കൂട്ടത്തിൽപ്പെട്ടിട്ടും ഇറ്റലിക്ക് കാര്യമായ നേട്ടങ്ങളൊന്നും ലഭിച്ചില്ല
b. വ്യവസായ തകർച്ച, തൊഴിലില്ലായ്മ ,നികുതി വർധനവ്, പണപ്പെരുപ്പം തുടങ്ങിയവ ജനങ്ങളെ ഭരണകൂടത്തിൽ നിന്നകറ്റി.
c. രാജ്യം സോഷ്യലിസ്സ് വിപ്ലവത്തിലേക്ക് പോകുമോ എന്ന ഭയം ഫാഷിസത്തെ പിന്തുണയ്ക്കാൻ സമ്പന്നരെ പ്രേരിപ്പിച്ചു.
7. ഇറ്റലി മുസ്സോളിനി ഫാഷിസം കരിങ്കുപ്പായക്കാർ (സൈന്യം)
8. ജർമനി ഹിറ്റ്‌ലർ നാസിസം തവിട്ടു കുപ്പായക്കാർ (സൈന്യം) ഗസ്റ്റപ്പൊ (രഹസ്യസംഘം)
9. ഹിറ്റ് ലറെ അധികാരത്തിലേറാൻ സഹായിച്ച ഘടകങ്ങൾ :
a. ഒന്നാം ലോക യുദ്ധാനന്തരം ജർമനിയുടെ മേൽ അടിച്ചേൽപ്പിച്ച വേഴ്‌സായ് സന്ധി
b. സാമ്പത്തിക തകർച്ചയും പണപ്പെരുപ്പവും
c. ജർമൻ ഭരണകൂടത്തിന്റെ പരാജയവും രാഷ്ട്രീയ അസ്ഥിരതയും.
10. ഹോളോകാസ്റ്റ് ഹിറ്റ്‌ലർ പ്രത്യേകം തയാറാക്കിയ കോൺസൺട്രേഷൻ കാംപുകളിൽവച്ച് ജൂതരെ കൂട്ടക്കാെല ചെയ്തു. ഇതാണ് ഹോളോകാസ്റ്റ്.
11. ചേരിചേരായ്മ :
a. രണ്ടാം ലോകയുദ്ധാനന്തരം മുതലാളിത്ത സോഷ്യലിസ്റ്റ് ചേരികളിൽ ചേരാത്ത പുതിയ സ്വതന്ത്രരാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച സംഘടനയാണ് ചേരിചേരാ പ്രസ്ഥാനം.
b. 1955 ൽ ഇന്തോനേഷ്യയിലെ ബാന്ദൂങ്ങിൽചേർന്ന സമ്മേളനത്തിൽ വച്ചാണ് ചേരിചേരാപ്രസ്ഥാനത്തിന് രൂപം നൽകാൻ തീരുമാനിച്ചത്.
c. 1961 ൽ ബെൽഗ്രേഡിൽ വച്ച് ചേരിചേരാ രാജ്യങ്ങളുടെ ആദ്യത്തെ സമ്മേളനം നടന്നു.
d. ചേരിചേരായ്മ ലോകകാര്യങ്ങളിൽനിന്ന് മാറിനിൽക്കലല്ല, ലോകം അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളിലും സജീവമായി ഇടപെടാനാണ് ചേരിചേരായ്മ ആവശ്യപ്പെടുന്നത്.
12. ചേരിചേരായ്മ നേതാക്കൾ :
a. നെഹ്‌റു ഇന്ത്യ
b. ഗമാൽ അബ്ദുൽ നാസർ ഈജിപ്ത്
c. മാർഷൽ ടിറ്റോ യുഗോസ്ലാവിയ d. അഹമ്മദ് സുക്കാർണോ ഇന്തോനേഷ്യ.
പൊതുഭരണം
ഫോക്കസ് ഏരിയ നോട്ട്
1. പൊതുഭരണം :
a. രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ഗവൺമെന്റിന്റെ നയപരിപാടികളും വികസനപദ്ധതികളും നടപ്പാക്കുന്നതിന് ഭൗതികസാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതാണ് പൊതുഭരണം.
b. ഗവൺമെന്റ് സ്ഥാപനങ്ങളെല്ലാം പൊതുഭരണസംവിധാനത്തിന്റെ ഭാഗമാണ്
c. ജനക്ഷേമം മുൻനിർത്തിയാണ് അവ പ്രവർത്തിക്കുന്നത്
d. ജനാധിപത്യഭരണം കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമായത് പൊതുഭരണസംവിധാനത്തിലൂടെയാണ്
2. പൊതുഭരണത്തിന്റെ പ്രാധാന്യം :
a. ഗവൺമെന്റിന്റെ നയങ്ങൾ രൂപപ്പെടുത്തുന്നു
b. ജനക്ഷേമം ഉറപ്പാക്കുന്നു
c. ജനകീയ പ്രശ്‌നങ്ങൾക്കു പരിഹാരം കാണുന്നു
d. സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു
3. ഉദ്ദ്യോഗസ്ഥ വൃന്ദം: രാജ്യത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുകയും പൊതുഭരണത്തിനു കീഴിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഉദ്ദ്യോഗസ്ഥരെ ഉദ്ദ്യോഗസ്ഥവൃന്ദം എന്നു പറയുന്നു.
4. ഉദ്ദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകൾ :
a. ശ്രേണിപരമായ സംഘാടനം
b. സ്ഥിരത
c. യോഗ്യത അടിസ്ഥാനമാക്കി നിയമനം
d. രാഷ്ട്രീയ നിഷ്പക്ഷത
e. വൈദഗ്ധ്യം.
ശ്രേണിപരമായ സംഘാടനം
ഉയർന്ന തലത്തിൽ ഒരു ഉദ്യോഗസ്ഥനും കീഴ് തലങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരും ഉൾക്കൊള്ളുന്നത്
സ്ഥിരത
ഉദ്യോഗസ്ഥനായി നിയമിക്കപ്പെടുന്നവർക്ക് നിശ്ചിതകാലം വരെ സേവനകാലാവധി ഉണ്ടാകും
യോഗ്യത അടിസ്ഥാനമാക്കി നിയമനം
വിദ്യാഭ്യാസയോഗ്യത അടിസ്ഥാനമാക്കിയാണ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുകയും നിയമിക്കുകയും ചെയ്യുന്നത്
രാഷ്ട്രീയ നിഷ്പക്ഷത
കക്ഷിരാഷ്ട്രീയ താൽപ്പര്യങ്ങൾ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കാൻ പാടില്ല. അവർ നിഷ്പക്ഷമായി പ്രവർത്തിക്കണം.
വൈദഗ്ധ്യം
ഓരോ ഗവ. ഉദ്യോഗസ്ഥനും തങ്ങൾ നിർവഹിക്കേണ്ട തൊഴിലിൽ വൈദഗ്ധ്യമുള്ളവരായിരിക്കും.
5. ഇന്ത്യൻ സിവിൽ സർവിസ് :
അഖിലേന്ത്യാ സർവിസ്
a. ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു
b. കേന്ദ്ര സർവിസിലോ സംസ്ഥാന സർവിസിലോ നിയമിക്കപ്പെടുന്നു
DZm : I AS, I PS
കേന്ദ്ര സർവിസ്
a. ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു
b. കേന്ദ്രഗവൺമെന്റിന് മാത്രം അധികാരമുള്ള ഭരണവകുപ്പുകളിൽ നിയമിക്കപ്പെടുന്നു
ഉദാ. ഇന്ത്യൻ ഫോറിൻ സർവിസ് ( I FS )
ഇന്ത്യൻ റെയിൽവേ സർവിസ് ( I R S )
സംസ്ഥാന സർവിസ്
a. സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കുന്നു
b. സംസ്ഥാന ഗവൺമെന്റിനു കീഴിൽ വരുന്ന വകുപ്പുകളിൽ നിയമിക്കപ്പെടുന്നു
ഉദാ. സെയിൽസ് ടാക്‌സ് ഓഫിസർ
6. യു പി എസ് സി (UPSC) :
a. അഖിലേന്ത്യാ കേന്ദ്ര സർവിസുകളിലേക്ക് ഉദ്ദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത് യു. പി.എസ്.സി (UPSC) ആണ്. b. യു.പി.എസ് .സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
7. പി എസ് സി (PSC) :
a. സംസ്ഥാനതലത്തിൽ ഉദ്ദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത് അതത് സംസ്ഥാനങ്ങളിലെ പി.എസ്.സി (PSC) ആണ്.
b. പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ഗവർണറാണ്
c. യു.പി.എസ്.സി , പി.എസ്.സി എന്നിവ ഭരണഘടനാനിയമത്തെ അടിസ്ഥാനമാക്കി നിലവിൽവന്നസ്ഥാപനങ്ങളാണ്. അതിനാൽ ഇവയെ ഭരണഘടനാസ്ഥാപനങ്ങൾ എന്നു വിളിക്കുന്നു.
ബ്രിട്ടീഷ് ചൂഷണവും
ചെറുത്തുനിൽപ്പുകളും
ഫോക്കസ് ഏരിയ നോട്ട്
1. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പാക്കിയ വ്യത്യസ്ത ഭൂനികുതി സമ്പ്രദായങ്ങൾ :
ശാശ്വത ഭൂനികുതി വ്യവസ്ഥ
a. ബംഗാൾ,ബിഹാർ,ഒഡിഷയിൽ നടപ്പാക്കി
b. ഭൂവുടമകൾ സെമീന്ദാർമാരായിരുന്നു
c. സെമീന്ദാർമാരാണ് നികുതി പിരിച്ചിരുന്നത്
d. കർഷകർ കുടിയാന്മാരായിരുന്നു
e. വിളവിന്റെ 60 ശതമാനമായിരുന്നു നികുതി
f. വിളവ് മോശമായാലും നികുതി പണമായി നിശ്ചിത തിയതിയിൽ നൽകണമായിരുന്നു
മഹൽവാരി വ്യവസ്ഥ
a. വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ നടപ്പാക്കി
b. ഗ്രാമമായിരുന്നു നികുതി പിരിവിന്റെ യൂണിറ്റ്
c. ഗ്രാമത്തലവൻ നികുതി പിരിച്ചു
d. നികുതി നിരക്ക് കൂടുതലായിരുന്നു
റയട്ട് വാരി വ്യവസ്ഥ
a. ദക്ഷിണേന്ത്യയിൽ നടപ്പാക്കി
b. കർഷകരിൽനിന്ന് നേരിട്ട് നികുതി പിരിച്ചു
c. ഭൂമിയുടെ ഉടമസ്ഥാവകാശം കർഷകർക്കായിരുന്നു
d. നികുതി ഇടയ്ക്കിടെ വർധിപ്പിച്ചിരുന്നു
e. നികുതി നിരക്ക് കൂടുതലായിരുന്നു
2. കുറിച്യ കലാപം 1812 വയനാട്
ബ്രിട്ടീഷ് ചൂഷണത്തിനെതിരെ വയനാട്ടിലെ കുറിച്യരും കുറുമരും ചേർന്ന് രാമൻനമ്പിയുടെ നേതൃത്വത്തിൽ നടത്തിയ കലാപം
3. കുറിച്യ കലാപം കാരണങ്ങൾ :
a. ബ്രിട്ടീഷുകാർ അമിതമായി നികുതി ചുമത്തിയത്
b. നികുതി പണമായി അടയ്ക്കാൻ ആവശ്യപ്പെട്ടത്
c. നികുതി അടയ്ക്കാത്തവരുടെ കൃഷിഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തത്
4. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം കാരണങ്ങൾ :
a. കർഷകരുടെ ദുരിതങ്ങൾ അമിത നികുതിഭാരം, ജന്മി, കൊള്ളപ്പലിശക്കാർ എന്നിവരുടെ ചൂഷണം
b. കരകൗശലതൊഴിലാളികളുടെ ദാരിദ്ര്യം പരമ്പരാഗത വ്യവസായങ്ങളുടെ തകർച്ചതുണി, മൺപാത്രം, തുകൽമരപ്പണി
c. രാജാക്കന്മാർക്ക് അധികാരം നഷ്ടപ്പെട്ടത് ദത്തവകാശ നിരോധനം, സൈനികസഹായവ്യവസ്ഥ
d. ശിപായിമാരുടെ ദുരിതങ്ങൾ- ഇന്ത്യാക്കാരായ പട്ടാളക്കാർക്ക് കുറഞ്ഞ കൂലി,ദുരിതജീവിതം,കൊഴുപ്പ് പുരട്ടിയ തിരയുടെ ഉപയോഗം.
5. 1857 ലെ പ്രധാന കലാപ കേന്ദ്രങ്ങളും നേതാക്കന്മാരും
ഡൽഹി - ബഹദൂർഷാ രണ്ടാമൻ
കാൺപൂർ - നാനാസാഹേബ് , താന്തിയാതോപ്പി
ഝാൻസി - റാണി ലക്ഷ്മീഭായി
ഫൈസാബാദ് - മൗലവി അഹമ്മദുള്ള
ലഖ്‌നൗ - ബീഗം ഹസ്രത്ത് മഹൽ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."