പുനഃസംഘടന: തെരഞ്ഞെടുപ്പാവുമ്പോൾ ജനാധിപത്യം ഉണ്ടാവുമെന്ന് മുരളീധരൻ
കോഴിക്കോട്
പാർട്ടി പുനഃസംഘടനയിൽ തെരഞ്ഞെടുപ്പാണ് നല്ലെതെന്നും അപ്പോൾ ജനാധിപത്യം ഉണ്ടാവുമെന്നും മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ എം.പി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറ്റാവുന്നിടത്തെല്ലം സമവായം നല്ലതാണ്. സാധിക്കാത്തിടത്താണ് തെരഞ്ഞെടുപ്പ് വേണ്ടത്. അതിന്റെ പേരിൽ സംഘടനാവിരുദ്ധ പ്രവർത്തനം അനുവദിക്കില്ല. തെരഞ്ഞെടുപ്പാവുമ്പോൾ അതിലൊരു ജനാധിപത്യവുമുണ്ടാകും. പാർട്ടി പുനഃസംഘടന സംബന്ധിച്ച് താനൊരിടത്തും പരാതി കൊടുത്തിട്ടില്ല. ഹൈക്കമാൻഡാണ് അന്തിമതീരുമാനം എടുക്കേണ്ടത്. ലീഗ് യു.ഡി.എഫിന്റെ അഭിവാജ്യഘടകമാണ്.
ലീഗ് യു.ഡി.എഫ് വിട്ടുപോകുമെന്നുള്ളതെല്ലാം പ്രചാരണങ്ങൾ മാത്രമാണെന്നും മുരളീധരൻ പറഞ്ഞു. കേരളം ഭരിക്കുന്നത് ഗുണ്ടാത്തലവനാണ്. കേരളം വ്യവസായങ്ങളുടെ ശ്മശാന ഭൂമിയായിമാറി.
പേരാമ്പ്ര അതിന്റെ തെളിവാണ്. ന്യൂനപക്ഷങ്ങൾക്ക് ഒരു നീതിയും പ്രതീക്ഷിക്കാനില്ല. വർഗീയപ്രീണനമാണ് അവരുടെ അജൻഡയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."