കയര്‍ തൊഴിലാളികളെ ദ്രോഹിക്കുന്ന ബാങ്കുകള്‍ നിശ്ചലമാക്കും: കെ.സി വേണുഗോപാല്‍
മണ്ണഞ്ചേരി : കടക്കെണിയില്‍പ്പെട്ടു ഉഴലുന്ന കയര്‍ തൊഴിലാളികളെ ദ്രോഹിക്കുന്ന ബാങ്കുകളെ സംഘടിത സമരത്തിലൂടെ നിശ്ചലമാക്കുമെന്ന് കെ.സി വേണുഗോപാല്‍ എം.പി. കയര്‍ബോര്‍ഡ് റിമോര്‍ട്ട് സ്‌കീം കണ്‍സ്യൂമേഴ്‌സ് അസ്സോസിയേഷന്‍ കലവൂര്‍ കയര്‍ബോര്‍ഡ് ഓഫീസ് പടിക്കല്‍ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കയര്‍മേഖലയില്‍ ഉല്‍പ്പാദനവര്‍ദ്ധനവിനും ഗുണനിലവാരം ഉറപ്പാക്കാനും യു.പി.എ സര്‍ക്കാര്‍ കയര്‍ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ നടപ്പിലാക്കിയതാണ് കയര്‍ബോര്‍ഡ് റിമോര്‍ട്ട് സ്‌കീം എന്ന ബൃഹത്പദ്ധതിയെന്നും കെ.സി.പറഞ്ഞു. വ്യവസായം പ്രതിസന്ധിയിലായപ്പോള്‍ തിരിച്ചടവ് മുടങ്ങുകയായിരുന്നെന്ന് ബാങ്ക് രേഖകളില്‍ നിന്നും മനസിലാകുമെന്നും വേണുഗോപാല്‍ പറഞ്ഞു.
കയര്‍തൊഴിലാലികളുടെ ജീവിതം പന്താടുന്ന ഈ വിഷയത്തില്‍ കളക്ടേറ്റില്‍ യോഗം ചേര്‍ന്ന് എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുകയാണ് വേണ്ടതെന്നും അല്ലാത്തപക്ഷം പീഡിതവ്യവസായമായി ഇതിനെ ഉള്‍പെടുത്തി വായ്പ്പകള്‍ എഴുതിതള്ളണമെന്നും കെ.സി.വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു. കലവൂര്‍ എന്‍.ഗോപിനാഥ്,ഫാദര്‍ വി.പി.ജോസഫ് വലിയവീട്ടില്‍,അഡ്വ.ആര്‍.റിയാസ്,കെ.വി.മേഘനാദന്‍,എം.ബി.ഉദയമ്മ,വി.പി.ചിദംബരന്‍,റ്റി.പി.ബിജു,പി.എസ്.മനോഹരന്‍ എന്നിവര്‍പ്രസംഗിച്ചു.
കയര്‍ബോര്‍ഡിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ കയര്‍ തറിയില്‍ ആത്മഹത്യ ചെയ്യുന്ന കയര്‍തൊഴിലാളിയുടെ നിശ്ചലദൃശ്യവും ഉപവാസസമരത്തില്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."