ബി.ജെ.പി കേരളത്തില്‍ അധികാരത്തില്‍ വരും; ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറെന്ന് ഇ ശ്രീധരന്
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറയുന്ന ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറാണെന്ന് ഇ ശ്രീധരന്. ഒരു രാഷ്ട്രീയക്കാരനായല്ല പകരം ടെക്നോക്രാറ്റെന്ന് നിലയിലാകും പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ബിജെപി വലിയൊരു വിജയം പ്രതീക്ഷിക്കുന്നുവെന്നും ശ്രീധരന് പറഞ്ഞു. ഡിഎംആര്‍സിയില്‍ നിന്ന് വിരമിച്ച ശേഷമേ നാമിര്‍ദേശ പത്രിക നല്‍കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പാലാരിവട്ടം ഫ്ളൈ ഓവറിന്റെ നിര്‍മാണം നാളെ പൂര്‍ത്തിയാവുമെന്ന് ഇ ശ്രീധരന് അറിയിച്ചു. ഞായറാഴ്ച്ചയ്ക്കുള്ളില്‍ ആര്.ബി.ഡി.സി.കെയ്ക്ക് കൈമാറും.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഉച്ചയോടെ സര്‍ക്കാരിന് നല്‍കും. പാലം എന്ന് തുറക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരെന്നും ശ്രീധരന് പറഞ്ഞു.
പാലത്തിന്റെ പുനര്‍നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി. വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാനായി. വളരെ വേഗത്തില്‍ പണി പൂര്‍ത്തിയാക്കിയതിന് ഊരാളുങ്കലിന് നന്ദിയറിയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."