സഊദി ഞായറാഴ്ച മുതൽ കൊവിഡ് നിയന്ത്രണങ്ങൾ നീക്കും
റിയാദ്: സഊദിയിൽ നിലവിലെ കൊവിഡ് നിയന്ത്രണങ്ങൾ ഭാഗികമായി ഞായറാഴ്ച മുതൽ പിൻവലിക്കും. സഊദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. ഇതോടെ ഞായറാഴ്ച മുതൽ സഊദി ജന ജീവിതം ഭാഗികമായി സാധാരണ നിലയിലാകും. ഒരു മാസം മുമ്പ് ഏർപ്പെടുത്തിയ ഏതാനും കൊവിഡ് വിലക്കുകളാണ് നീക്കുന്നത്.
വിവാഹം, ഹോട്ടലുകള്‍, സിനിമാശാല, വിനോദ കേന്ദ്രങ്ങള്‍ എന്നിവക്കാണ് ഒരു മാസം മുമ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
മന്ത്രാലയം പുറത്ത് വിട്ട കാര്യങ്ങൾ ഇപ്രകാരമാണ്.
1: കല്യാണം, കോർപറേറ്റ് മീറ്റിംഗുകൾ, ഹോട്ടലുകൾ, അതുപോലെയുള്ള സ്ഥലങ്ങളിലെ ആഘോഷ പരിപാടികൾ എന്നിവക്കുള്ള വിലക്ക് തുടരും.
2: ആളുകൾ കൂടിയുള്ള പരിപാടികൾക്ക് പരമാവധി 20 ആളുകൾ മാത്രമേ കൂടാവൂ.
കൂടാതെ, ഖബറടക്ക ചടങ്ങുകളിൽ നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ അതെ പടി തുടരും. ഖബറടക്ക ചടങ്ങിൽ കൂടുതൽ ആളുകൾ ഒരുമിച്ചുകൂടാൻ പാടില്ല. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കുന്നതിനായി മുഴുസമയവും ഖബറടക്കത്തിനും ആളുകൾക്ക് നമസ്കരിക്കാനും സൗകര്യമൊരുക്കുക. ജനാസ നമസ്കാരത്തിന് കൃത്യമായ സ്ഥലം വേർതിരിക്കുക. ഒരേസമയം ഒന്നിലധികം ഖബറടക്കം നടക്കുമ്പോൾ ഇരു ഖബറുകൾ തമ്മിലുള്ള അകലം 100 മീറ്ററെങ്കിലും ഉണ്ടായിരിക്കുകയും ചടങ്ങിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയവയെല്ലാം അതേപടി നിലനിൽക്കും.
അതേസമയം, ദുബായ് അടക്കമുള്ള രാജ്യങ്ങളിൽനിന്ന് സഊദിയിലേക്ക് ഏർപ്പെടുത്തിയ വിമാന വിലക്ക് സംബന്ധിച്ച വിശദീകരണം ഒന്നും തന്നെ പ്രസ്താവാനയിൽ പറയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."