താന്‍ ഗ്രൂപ്പ് മാറുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: കെ. സുധാകരന്
കൊല്ലം: താന്‍ ഗ്രൂപ്പ് മാറുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. സുധാകരന് 'സുപ്രഭാത'ത്തോടു പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി നല്ല ബന്ധമാണുള്ളത്. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി നിലപാടുകള്‍ മാറ്റാന്‍ ഒരുക്കമല്ല. ഇതുവരെയും അവസരവാദപരമായ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല. അതാണ് തന്റെ രാഷ്ട്രീയശക്തി. ചെന്നിത്തലയെ വിട്ട് കെ. സുധാകരന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി അടുക്കുന്നുവെന്ന മാധ്യമവാര്ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
1991ല്‍ നടന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ എ, ഐ ഗ്രൂപ്പുകളുമായി ഏറ്റുമുട്ടിയായിരുന്നു കെ. സുധാകരന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റായത്. മലബാറിലെ കോണ്‍ഗ്രസിന്റെ ശക്തനായ വക്താവായ സുധാകരന്റെ നേതൃത്വത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ വിശാല ഐ വിഭാഗം രൂപീകരിച്ചത്. സംഘടനാ തെരഞ്ഞെടുപ്പില്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കാനുള്ള നീക്കത്തിലാണ് സുധാകരന്. സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയായി പിണറായി വിജയനുമുള്ളപ്പോള് സംഘടനാ തെരഞ്ഞെടുപ്പില്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കു കെ.സുധാകരനെ മുന്നില്‍ നിര്‍ത്തണമെന്ന അഭിപ്രായവും ഐ ഗ്രൂപ്പില്‍ ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."