രാമക്ഷേത്രം: ലഭിച്ചത് 2,500 കോടി; കേരളത്തില്‍നിന്ന് 13 കോടി
ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥാനത്ത് ഉയരുന്ന രാമക്ഷേത്ര നിര്‍മാണത്തിന് വ്യാഴാഴ്ചവരെ ലഭിച്ച സംഭാവന 2,500 കോടി രൂപ. ഇതില്‍ കേരളത്തില്‍ നിന്ന് 13 കോടി രൂപ ലഭിച്ചതായി ക്ഷേത്രനിര്‍മാണ ചുമതലയുള്ള ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് അറിയിച്ചു. അന്തിമ കണക്കില്‍ ഈ തുക വര്‍ധിച്ചേക്കാമെന്നും ട്രസ്റ്റ് അറിയിച്ചു.
തമിഴ്‌നാട്ടില്‍ നിന്ന് 85 കോടി രൂപ ലഭിച്ചു. മണിപ്പൂരില്‍ നിന്ന് രണ്ടുകോടിയും അരുണാചല്‍പ്രദേശില്‍ നിന്ന് നാലരക്കോടി രൂപയും ലഭിച്ചു.
ജനുവരി 15 മുതല്‍ ഫെബ്രുവരി 27 വരെയായിരുന്നു ക്ഷേത്ര നിര്‍മാണത്തിന് വീടുകളും സ്ഥാപനങ്ങളും കയറി സംഭാവന സ്വീകരിച്ചത്. ഫണ്ട് സമാഹരണത്തിന്റെ മറവില്‍ നിര്‍ബന്ധിതപിരിവും വ്യാജന്‍മാരും കടന്നുകൂടിയത് വിവാദമായിരുന്നു. നിലവില്‍ ഓണ്‍ലൈന്‍ മുഖേന മാത്രമേ സംഭാവന സ്വീകരിക്കുന്നുള്ളൂ. വ്യാജന്‍മാരെത്തുടര്‍ന്ന് ഓണ്‍ലൈന്‍ പിരിവ് നിര്‍ത്തിവച്ചിരുന്നെങ്കിലും പിന്നീട് പുനഃസ്ഥാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."