ഒ സി ഐ കാര്‍ഡ് അനൂകൂല്യങ്ങള്‍ നിഷേധിക്കുന്ന ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് പി.എം.എഫ്
ന്യൂയോര്‍ക് :ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒ.സി.ഐ) കാര്‍ഡുള്ള വിദേശ ഇന്ത്യാക്കാര്‍ക്ക് നല്‍കിയിട്ടുള്ള അവകാശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പെടുത്തികൊണ്ടു കേന്ദ്ര ഗവണ്മെന്റ് മാര്‍ച്ച് 4നു പുറത്തിറക്കിയ പുതിയ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ആവശ്യപ്പെട്ടു. അമേരിക്ക ,യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഒ സി ഐ കാര്‍ഡുള്ള ഇന്ത്യയ്ക്കാരെ വളരെ ദോഷകരമായി ബാധിക്കുന്ന പുതിയ നിയമം ഗവണ്മെന്റ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടു നല്‍കിയ നിവേദനത്തില്‍ പി എം എഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, ഗ്ലോബല്‍ ചെയര്മാന് ഡോ ജോസ് കാനാട്ട് , പ്രസിഡന്റ് എം പി സലിം,ജനറല്‍ സെക്രട്ടറി ജോണ്‍ വര്ഗീസ്, അമേരിക്കന്‍ കോര്‍ഡിനേറ്റര്‍ ഷാജി രാമപുരം എന്നിവരാണ് ഒപ്പുവച്ചിട്ടുള്ളതു.
2005 ഏപ്രില്‍ മുതല്‍ വിവിധ ഘട്ടങ്ങളില്‍ അംഗീകരിച്ച പ്രത്യേക ഉത്തരവു പ്രകാരം ഒ സി ഐ കാര്‍ഡുള്ളവര്‍ക്ക് ലഭിച്ചിരുന്ന അവകാശങ്ങളും ആനുകൂല്യങ്ങളുമാണ് 1955ലെ പൗരത്വ നിയമത്തിനു കീഴിലെ സെക്ഷന്‍ 7 ബി പ്രകാരം കൊണ്ടുവന്ന പുതിയ ഉത്തരവിലൂടെ നഷ്ടമായിരിക്കുന്നത്.
ഒ സി ഐ കാര്‍ഡുള്ള ഇന്ത്യാക്കാര്‍ അനുഭവിച്ചിരുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതെയാക്കുന്ന പുതിയ നിയമമനുസരിച്ച്, ഇന്ത്യയില്‍ ഏതെങ്കിലും വിധത്തിലുള്ള ഗവേഷണങ്ങളോ ,പഠനങ്ങളോ, മതപ്രാഭാഷണമോ , മാധ്യമ പ്രവര്‍ത്തനമോ നടത്തണമെങ്കില്‍ ഒ സി ഐ കര്‍ഡുള്ള ഇന്ത്യാക്കാര്‍ക്ക് ഇനിമുതല്‍ പ്രത്യേക അനുമതി വാങ്ങേണ്ടതായി വരും., വോട്ടവകാശം ഒഴിച്ച്, ഒരു ഇന്ത്യന്‍ പൗരന് ഉള്ള എല്ലാ അവകാശങ്ങളും ഒ സി ഐ കാര്‍ഡുള്ളവര്‍ക്കും ലഭിക്കുന്നുണ്ട്. ഇതാണ് പുതിയ നിയമത്തോടെ ഇല്ലാതെയാകുന്നത്. പുതിയതായി ഗവണ്മെന്റ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് , വിദേശ ഇന്ത്യക്കാരെ സംബഡിച്ചു .തികച്ചും നിരാശാജനകവും .പ്രിതിഷേധാത്മകവുമാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികള്‍ ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും പി എം എഫ് മുന്നറിയിപ്പ് നല്‍കി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."