HOME
DETAILS

വിൽക്കാനുണ്ട് പ്രൊഫസർ പദവി

  
backup
March 09 2022 | 03:03 AM

65456-2


യൂനിവേഴ്സിറ്റികളിലെ അധ്യാപക തസ്തികകളിൽ സി.പി.എം നേതാക്കളുടെ ഭാര്യമാരെ അനധികൃതമായി നിയമിക്കുന്നുവെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് കോപ്പിയടിച്ച പ്രബന്ധങ്ങൾ സമർപ്പിച്ച് പ്രൊഫസർ പദവി നേടിയെടുക്കാൻ ചില കോളജ് അധ്യാപകർ ശ്രമിക്കുന്നുവെന്ന വാർത്തയും പുറത്തുവന്നിരിക്കുന്നത്. റാങ്ക് ലിസ്റ്റുകളിൽ ഒന്നാംസ്ഥാനത്തുള്ളവരെ തഴഞ്ഞ് സി.പി.എം നേതാക്കളുടെ ഭാര്യമാരെ യൂനിവേഴ്സിറ്റി അധ്യാപകരാക്കുന്നതിനെതിരേ നേരത്തെ വ്യാപക പ്രതിഷേധം ഉയർന്നുവന്നതാണ്. മിടുക്കരെ പുറത്തിരുത്തി നാലാംകിടക്കാരെ അധ്യാപകരായി നിയമിക്കുമ്പോൾ ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്കായിരിക്കും അത് ഇടയാക്കുക.
ഇതിനിടയിലാണ് വിരമിച്ച അധ്യാപകർക്കും പ്രൊഫസർപദവി നൽകാൻ തീരുമാനമുണ്ടായത്. ഇതിന് നിദാനമായതാകട്ടെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന ആരോപണവും. പ്രൊഫസർ പദവിയില്ലാതിരുന്ന ആർ. ബിന്ദു സത്യപ്രതിജ്ഞയിൽ പദവിചേർത്തുവെന്നും അതിനാൽ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി രാജിവയ്ക്കണമെന്നുമാണ് ആവശ്യമുയർന്നിരിക്കുന്നത്.


മന്ത്രിയുടെ രാജി ഒഴിവാക്കാനായിരുന്നു വിരമിച്ച അധ്യാപകർക്ക് മുൻകാലപ്രാബല്യത്തോടെ പ്രൊഫസർ പദവി നൽകാൻ എം.ജി, കാലിക്കറ്റ് യൂനിവേഴ്സിറ്റികൾ തീരുമാനിച്ചത്. അല്ലായിരുന്നുവെങ്കിൽ സത്യപ്രതിജ്ഞാലംഘനം നടത്തിയതിന്റെ പേരിൽ മന്ത്രി രാജിവയ്ക്കേണ്ടിവരുമായിരുന്നു. ഇങ്ങനെ രാഷ്ട്രീയതാൽപര്യങ്ങൾ മാത്രം മുന്നിൽക്കണ്ട് ഉന്നത വിദ്യാഭ്യാസത്തിന്റെ മൂല്യം തന്നെ ഇല്ലാതാക്കുകയാണ് സർക്കാരും യൂനിവേഴ്സിറ്റി അധികൃതരും അധ്യാപക സംഘടനകളും. ഇതിന്റെ മറ്റൊരു പതിപ്പാണ് പ്രൊഫസർ പദവി ചുളുവിൽ തട്ടിയെടുക്കാൻ ചില കോളജ് അധ്യാപകർ നടത്തുന്ന ഹീനശ്രമങ്ങൾ. ഇതിനായി ഇവർ ആശ്രയിക്കുന്നത് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ നിർമിക്കുന്ന ജേണലുകളെയാണ്. ഇത് കോപ്പിയടിച്ചാണ് കേരളത്തിലെ കോളജ് അധ്യാപകർ പ്രൊഫസർ പദവി കിട്ടാൻ അപേക്ഷകളോടൊപ്പം സമർപ്പിച്ചിരിക്കുന്നത്. ഇത്തരം പ്രബന്ധങ്ങളുടെ നിജസ്ഥിതി പരിശോധിക്കാൻ തുനിയാതെ പ്രൊഫസർ പദവി നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനകൾ കോളജ് വിദ്യാഭ്യാസ ഡയരക്റുടെ മേൽ സമ്മർദം ശക്തമാക്കിയിരിക്കുകയാണെന്ന വാർത്ത അത്ഭുതത്തോടെയല്ലാതെ കേൾക്കാൻ കഴിയില്ല. ഇതിലൂടെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഔന്നത്യം മാത്രമല്ല ഇത്തരം അധ്യാപകർ തകർക്കുന്നത്. അധ്യാപകരുടെ സംഘടനാ സംശുദ്ധിയും ഇല്ലാതാക്കിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ മൂല്യം കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥരായ അധ്യാപക സംഘടനാ നേതാക്കൾ തന്നെയാണിവിടെ സമ്മർദത്തിലൂടെ ഉന്നതവിദ്യാഭ്യാസത്തിന്റെ ശവക്കുഴി തോണ്ടുന്നത്.


യു.ജി.സി 2018ലാണ് കോളജ് അധ്യാപകർക്ക് പ്രൊഫസർ പദവി അനുവദിച്ചതെങ്കിലും 2021ലാണ് കേരളത്തിൽ നടപ്പായത്. ഇതിനകം സർക്കാർ കോളജുകളിലെ 152 അധ്യാപകരാണ് പ്രൊഫസർ പദവിക്ക് അപേക്ഷ നൽകിയിരിക്കുന്നത്. ഇവർ അപേക്ഷയോടൊപ്പം സമർപ്പിച്ച പ്രബന്ധങ്ങളിൽ ഭൂരിഭാഗവും കോപ്പിയടിച്ചതാണെന്ന് നേരത്തെ കണ്ടെത്തിയതാണ്. അധ്യാപകർ അപേക്ഷയോടൊപ്പം സമർപ്പിച്ച പ്രബന്ധങ്ങൾ കൂടുതൽ പരിശോധന നടത്താതെ അംഗീകരിക്കണമെന്ന് അധ്യാപക സംഘടനകൾ വാശിപിടിക്കുമ്പോൾ അവരുടെ സംഘടനകൾ എത്രമേൽ തരംതാണിരിക്കുന്നുവെന്ന സന്ദേശമാണ് ഇതിലൂടെ പൊതുസമൂഹത്തിന് ലഭിക്കുന്നത്. കർശനമായ പരിശോധനകൾക്ക് ശേഷം മാത്രമേ അപേക്ഷകർക്ക് പ്രൊഫസർ പദവി നൽകാൻ പാടുള്ളൂ എന്നായിരുന്നില്ലേ കോളജ് വിദ്യാഭ്യാസ ഡയരക്ടറോട് അധ്യാപക സംഘടനകൾ ആവശ്യപ്പെടേണ്ടിയിരുന്നത്.


ഉന്നതവിദ്യാഭ്യാസത്തിനായി കുട്ടികൾ കേരളത്തിൽനിന്ന് വിദേശരാജ്യങ്ങൾ തേടിപ്പോകുന്നത് അടുത്തകാലത്തായി വർധിച്ചിട്ടുണ്ട്. ഇവിടെ ജോലിസാധ്യത ഇല്ലാത്തത് മാത്രമല്ല കാരണം, ഉന്നതവിദ്യാഭ്യാസ മേഖലയിലെ നിലവാരത്തകർച്ചകൂടി കാരണമാണ്. കേരളത്തിലെ യൂനിവേഴ്സിറ്റി ബിരുദങ്ങൾക്ക് വിദേശരാജ്യങ്ങളിലെ തൊഴിൽദാതാക്കൾ കടലാസിന്റെ വില പോലും കൽപ്പിക്കുന്നില്ല. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗം രാഷ്ട്രീയവൽക്കരിച്ചതും നേതാക്കൾക്കും അവരുടെ ഭാര്യമാർക്കും സ്വന്തക്കാർക്കും ജീവിക്കാനുള്ള ഉപാധിയായി ഉന്നത വിദ്യാഭ്യാസരംഗത്തെ തരംതാഴ്ത്തിയതുമാണ് ഈ അപചയത്തിന്റെ അടിസ്ഥാനകാരണം.


പ്ലസ്ടു വിദ്യാഭ്യാസം കഴിയുന്നതോടെ വിദ്യാർഥികൾ കേരളംവിടുന്നത് വർധിച്ചിട്ടുണ്ട്. യു.കെ, കാനഡ, ജർമനി, ന്യൂസിലാൻഡ്, യു.എസ്, ചൈന, ഓസ്ട്രേലിയ, യു.എ.ഇ എന്നീ രാജ്യങ്ങളെയാണ് വിദ്യാർഥികൾ ഏറെയും തെരഞ്ഞെടുക്കുന്നത്. സ്വന്തം കഴിവിന് അനുസൃതമായ ജോലി, തൊഴിലുടമകളിൽ നിന്ന് കിട്ടുന്ന ആദരവ്, അംഗീകാരം. ആരോഗ്യകരവും സമാധാനപൂർവവും മെച്ചപ്പെട്ടതുമായ ജീവിതസാഹചര്യം, കൊള്ളപ്പലിശയില്ലാത്ത വായ്പാ സൗകര്യം, കേരളത്തിലെ സ്വാശ്രയ സ്ഥാപന മാനേജ്മെന്റുകളെപ്പോലെ കഴുത്തറപ്പൻ ഫീസുകളില്ലാത്തത് തുടങ്ങിയവയാണ് കുട്ടികൾ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നതിന് പിന്നിൽ. കേരളത്തിലെ സ്വാശ്രയ മാനേജ്മെന്റുകൾ ഗവേഷണം നടത്തി വികസിപ്പിച്ചെടുത്ത തലവരിയെന്ന കണ്ടുപിടുത്തം വിദേശരാജ്യങ്ങളിൽ നിഷിദ്ധമായത്. ഇതെല്ലാം കുട്ടികളെ വിദേശരാജ്യങ്ങളിൽ ഉന്നതപഠനത്തിന് പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ഇതിനെല്ലാമുപരിയായി വിദ്യാർഥികളുടെ മനംമടുപ്പിക്കുന്നത് ഇവിടുത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകർച്ചയാണ്. കോപ്പിയടി പ്രബന്ധം സമർപ്പിച്ച് പ്രൊഫസർ പദവി നേടിക്കൊണ്ടിരിക്കുന്ന വ്യാജ പ്രൊഫസർമാരിൽ നിന്ന് കുട്ടികൾക്ക് മേന്മയേറിയ എന്ത് വിദ്യാഭ്യാസമാണ് കിട്ടാൻപോകുന്നത്. ഒടുവിൽ സംസ്ഥാനത്തെ യൂനിവേഴ്സിറ്റികൾ പാർട്ടി നേതാക്കളെയും അവരുടെ ഭാര്യമാരെയും പാർട്ടി അനുഭാവികളെയും തീറ്റിപ്പോറ്റുന്ന കേന്ദ്രങ്ങളായി മാറാനാണ് സാധ്യത. സാധാരണക്കാരന്റെ നികുതിപ്പണമെടുത്താണ് ഇവർക്കൊക്കെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകിക്കൊണ്ടിരിക്കുന്നത്. അർഹതയില്ലാത്ത ശമ്പളവും പെൻഷനും വ്യാജ പൊഫസർമാർകൂടി കരസ്ഥമാക്കുന്നതോടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ അധഃപതനം സമ്പൂർണമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

Kerala
  •  8 days ago
No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  8 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  9 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  9 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  9 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  9 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  9 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  9 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  9 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  9 days ago