ആസിം വെളിമണ്ണയ്ക്ക് യു.എ.ഇയില്‍ സ്വീകരണം
ദുബൈ: ശാരീരിക പ്രയാസങ്ങളെ മറികടന്ന് മാതൃകയായി മാറിയ കോഴിക്കോട് വെളിമണ്ണ സ്വദേശി ആസിം യു.എ.ഇയില്‍. പെരിയാറിന്റെ കുത്തൊഴുക്കിനെതിരെ നീന്തി കയറിയ ഈ ഭിന്നശേഷിക്കാരന് ഷാര്‍ജയില്‍ ഊഷ്മള വരവേല്‍പ്പ് ലഭിച്ചു. യു.എ.ഇയിലെ സാമൂഹ്യ പ്രവര്ത്തകന് സലാം പാപ്പിനിശ്ശേരി മുന്‍കൈ എടുത്താണ്
ആസിമിനെ യു.എ.ഇയില്‍ കൊണ്ടുവന്നത്.
ഈയിടെ 61 മിനിറ്റ് കൊണ്ട് പെരിയാറിലെ അദ്വൈതാശ്രമം കടവു മുതല്‍
ശിവരാത്രി മണപ്പുറം വരെയുള്ള വീതിയേറിയ ഭാഗം നീന്തിക്കയറിയാണ്
15 വയസുകാരനായ ആസിം അദ്ഭുതം സൃഷ്ടിച്ചത്.
വെളിമണ്ണ സ്വദേശി ശഹീദിന്റെയും ജംസീനയുടെയും മകനായി 90 ശതമാനം വൈകല്യങ്ങളോടെയാണ് ആസിമിന്റെ ജനനം. കൈകളില്ലാതെ ജനിച്ച ആസിമിന് നടക്കാനും സംസാരിക്കാനും കേള്‍വിക്കും പ്രയാസമുണ്ട്. എങ്കിലും നിശ്ചയധാര്‍ഢ്യം കൈമുതലാക്കി മുന്നേറുകയായിരുന്നു ഈ ബാലന്.
ആസിമിനൊപ്പം പിതാവ് മുഹമ്മദ് ശഹീദ് യമാനിയും സാഹസിക നീന്തല്‍ പരിശീലകന് സജി വാളശ്ശേരിയും
എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."