HOME
DETAILS
MAL
അറബിക് ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്‌സ് മീറ്റിംഗ് സംഘടിപ്പിച്ചു
backup
August 19 2016 | 18:08 PM
ആലപ്പുഴ : അറബിക് ടീച്ചേഴ്‌സ് അക്കാഡമിക് കോംപ്ലക്‌സ് ആലപ്പുഴ സെന്ററിന്റെ ഈ വര്‍ഷത്തെ പ്രഥമ സമ്മേളനവും അധ്യാപക പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ആലപ്പുഴ ഗവണ്മെന്റ് ടി.ഡി.ജെ.ബി സ്‌കൂളില്‍ നടന്ന സമ്മേളനം തെക്കന്‍ മേഖല ഐ.എം.ഇ ഒ റഹീം അധ്യക്ഷത വഹിച്ചു. ടി.ഡി.ജെ.ബി സ്‌കൂള്‍ ഹെഡ് മിസ് ട്രസ് മേഴ്‌സി ആന്റണി കാട്ടടി ഉദ്ഘാടനം ചെയ്തു. എസ് അഹ്മദ് ഖാസിമി പഠന ക്ലാസും എ സഫിയ ബീവി മോഡല്‍ ക്ലാസ്സും അവതരിപ്പിച്ചു. അക്കാഡമിക് കോംപ്ലക്‌സ് സെക്രട്ടറി ടി.എ യൂനുസ് ഐ.സി.ടി, അറബി ബ്ലോഗ്, ഇ ടെക്സ്റ്റ് എന്നിവ പരിചയപ്പെടുത്തി. സെക്രട്ടറി സ്വാഗതവും ഫൗസിയ ടീച്ചര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."