HOME
DETAILS
MAL
കവി അബ്ദുല്‍ ലത്തീഫ് പതിയാങ്കരക്ക് മലയാള പുരസ്‌കാരം
backup
August 19 2016 | 18:08 PM
പതിയാങ്കര: കവി അബ്ദുല്‍ ലത്തീഫ് പതിയാങ്കരക്ക് മലയാള പുരസ്‌കാരം. 1191 ചിങ്ങം ഒന്നു മുതല്‍ 1192 ചിങ്ങം ഒന്നു വരെയുള്ള കാലയളവില്‍ കലാ,സാഹിത്യ,സാംസ്‌കാരിക,മാധ്യമ, കാര്‍ഷിക,വൈദ്യ,ജീവ കാരുണ്യ, വ്യവസായ,കായിക, നൃത്ത,നാടക,സംഗീത,ചലച്ചിത്ര,പരമ്പര,ഹൃസ്വചിത്ര രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ 43 പേര്‍ക്കാണ് മലയാള പുരസ്‌കാരം ലഭിച്ചത് . സിനിമാ താരം മമ്മൂട്ടി,സി രാധാകൃഷ്ണന്‍,കെ.എല്‍ മോഹന വര്‍മ്മ, സുഗതകുമാരി,ശ്രീകുമാരന്‍ തമ്പി,കെ എം റോയ്,ഡോ.അനന്തനാരായണന്‍ എന്നിവരും അവാര്‍ഡിന് അര്‍ഹരായി.
അബ്ദുല്‍ ലത്തീഫ് പതിയാങ്കരയുടെ 'ഛെ' എന്ന കവിതയ്ക്കാണ് പുരസ്‌കാരം. സെപ്റ്റംബര്‍ 18 ന് എറണാകുളത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."