വിദ്യാര്‍ഥി കണ്‍സഷന്‍ ഔദാര്യമല്ല,അവകാശമെന്ന് എസ്.എഫ്.ഐ ,ഗതാഗതമന്ത്രിയുടെ പരാമര്‍ശം തള്ളി
തിരുവനന്തപുരം : ബസ് കണ്‍സഷന്‍ വിദ്യാര്‍ഥികള്‍ക്ക് നാണക്കേടാണെന്ന ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ പരമര്‍ശത്തിനെതിരേ എസ്.എഫ്.ഐയും രംഗത്ത് . മന്ത്രിയുടെ അഭിപ്രായം അപക്വമെന്നും വിദ്യാര്‍ത്ഥി ബസ് കണ്‍സെഷന്‍ ആരുടെയും ഔദാര്യമല്ല അവകാശമാണെന്നും എസ്.എഫ്.ഐ നേതൃത്വം വ്യക്തമാക്കി. നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാര്‍ത്ഥികളുടെ അവകാശമാണ് ബസ് കണ്‍സഷന്‍. അത് വര്‍ധിപ്പിക്കുന്നത് ആലോചിക്കുമെന്നും അതോടൊപ്പം തന്നെ നിലവിലെ കണ്‍സഷന്‍ തുക കുട്ടികള്‍ക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗതമന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാര്‍ഹമാണെന്ന് എസ്.എഫ.്‌ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ വിദ്യാര്‍ത്ഥിപക്ഷ സമീപനങ്ങള്‍ക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി വേണ്ടിയിരുന്നു. അതിനാല്‍ തന്നെ ഈ അഭിപ്രായം തിരുത്താന്‍ മന്ത്രി തയ്യാറാകണമെന്നും എസ് .എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി .എ വിനീഷ്, സെക്രട്ടറി കെ .എം സച്ചിന്‍ ദേവ് എം.എല്‍.എ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
നേരത്തെ മന്ത്രിയുടെ പ്രസ്താവനക്കെതിരെ കെ.എസ്.യുവും രംഗത്ത് എത്തിയിരുന്നു. മന്ത്രിക്ക് മാത്രമാണ് നിരക്കിനോട് പുച്ഛം തോന്നുന്നതെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് കെ .എം അഭിജിത്ത് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."