തൃശൂരില്‍ എല്‍.ഡി.എഫ് പ്രചാരണ വേദിയില്‍ കയ്യേറ്റശ്രമം: പ്രസംഗിക്കുന്നതിനിടെ ബേബി ജോണിനെ അതിക്രമിച്ചെത്തിയ ആള് തള്ളിയിട്ടു
തൃശൂര്‍:തേക്കിന്‍കാട് മൈതാനത്തില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ സംഘര്‍ഷം.മുതിര്‍ന്ന സിപിഐഎം നേതാവ് ബേബിജോണ്‍ പ്രസംഗിക്കുന്നതിനിടെ അതിക്രമിച്ചെത്തിയ ആള് അദ്ദേഹത്തെ വേദിയില്‍ നിന്ന് തള്ളിയിട്ടു.
തൃശൂരില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്വന്ഷന് പരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെ ബേബി ജോണ്‍ പ്രസംഗിക്കാനായി എഴുന്നേറ്റു. പ്രസംഗം തുടങ്ങി അല്പ സമയത്തിനകം വേദിയിലേയ്ക്ക് ഒരാള്‍ എത്തി. ഇദ്ദേഹത്തെ മന്ത്രി വി. എസ് സുനില്‍കുമാര്‍ ഇടപെട്ട് വേദിയില്‍ ഇരുത്തി. വേദിയിലുള്ളവരുടെ ശ്രദ്ധ ബേബി ജോണിലേയ്ക്ക് തിരിഞ്ഞതോടെ വേദിയിലിരുന്ന ആള് ബേബി ജോണിന് സമീപത്തേയ്ക്ക് എത്തി അദ്ദേഹത്തെ തള്ളിയിടുകയായിരുന്നു.
എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. വേദിയിലേക്ക് കയറി ബേബി ജോണിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചയാളെ സംബന്ധിച്ചും വ്യകതത വന്നിട്ടില്ല.ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."