HOME
DETAILS
MAL
കളര്‍കോഡ് ബാധകമാക്കി
backup
August 19 2016 | 18:08 PM
കൊച്ചി: കേരള തീരത്ത് പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതുമായ മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഏകീകൃത കളര്‍കോഡിങ് ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ യഥാവിധി നടപ്പിലാക്കിയിട്ടില്ലാത്ത ബോട്ടുടമകള്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതി വാങ്ങിയതിന് ശേഷം മാത്രമേ മത്സ്യബന്ധനം നടത്താവൂ. ഈ അറിയിപ്പ് അവഗണിക്കുകയോ നടപ്പിലാക്കാതിരിക്കുകയോ ചെയ്യുന്ന ബോട്ടുടമകള്‍ക്കെതിരെ നിലവിലുളള നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."