സൈൻ ജിദ്ദ ഡെലിഗേറ്സ് മീറ്റ് വെള്ളിയാഴ്ച
ജിദ്ദ: സൈൻ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 'പൊലിയരുത് ആത്മ വിശ്വാസം' എന്ന ശീർഷകത്തിൽ ഡെലിഗേറ്റ്സ് മീറ്റ് സംഘടിപ്പിക്കുമെന്ന് സൈൻ ജിദ്ദ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജിദ്ദയിലെ പ്രമുഖ മത - രാഷ്ട്രീയ - സാമൂഹ്യ - വിദ്യഭ്യാസ സംഘടനകളുടെയും വിവിധ കൂട്ടായ്മകളുടെയും ക്ഷണിക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിൽ പ്രമുഖർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിക്കുമെന്നും അവർ പറഞ്ഞു.
മാർച്ച് 18 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന ഡെലിഗേറ്സ് മീറ്റ് അബീർ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ആലുങ്ങൽ ഉദ്ഘാടനം ചെയ്യും. വികസനത്തിന്റെ പുതിയ പാതയിൽ മുന്നോട്ട് കുതിക്കുന്ന സഊദി അറേബ്യയിൽ പ്രവാസികളെ കാത്തിരിക്കുന്ന വിപുലമായ അവസരങ്ങളെക്കുറിച്ച് പ്രമുഖ മാധ്യമ പ്രവർത്തകൻ ഖാലിദ് അൽ മഈന, സൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ റാഷിദ് ഗസ്സാലി, മുഹമ്മദ് ബാഷമ്മാഖ്, വി. ടി നിഷാദ്, ഡോ. ഇസ്മായിൽ മരിതേരി, കെ. സി അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിക്കുമെന്നും അവർ പറഞ്ഞു.
ഷറഫിയ്യ അബീർ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ സൈൻ ജിദ്ദ ചാപ്റ്റർ ഡയറക്ടർ വി. പി ഹിഫ്സുറഹ്മാൻ, കോ ഓർഡിനേറ്റർ മുഹമ്മദ് സാബിത്ത്, ട്രഷറർ എൻ. എം ജമാലുദ്ധീൻ, അബീർ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജംഷിത് അഹ്മദ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഹ്‌മദ് ആലുങ്ങൽ, സെയിൽസ് & മാർക്കറ്റിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് ഇമ്രാൻ, സൈൻ ജിദ്ദ എക്സിക്യൂട്ടീവ് അംഗങ്ങളായ നാസർ വെളിയങ്കോട്, അഷ്‌റഫ് പൊന്നാനി, കെ. സി അബ്ദുറഹ്മാൻ, കെ. എം ഇർഷാദ്, അഷ്‌റഫ് കോയിപ്ര, വി. ഷമീം തുടങ്ങിയവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."