HOME
DETAILS

ജാതി സെന്‍സസ്: പിന്നോക്കക്കാരുടെ പിന്തുണ ഉറപ്പിച്ച് ജെ.ഡി.യുവും ആര്‍.ജെ.ഡിയുവും; അങ്ങോട്ടും ഇങ്ങോട്ടും നില്‍ക്കാന്‍ വയ്യാതെ ബി.ജെ.പി

  
backup
January 09, 2023 | 3:29 AM

bjp-does-not-appear-keen-on-a-caste-based-census

 


പട്‌ന: ബിഹാറിൽ ജാതി സെൻസസിന് തുടക്കമിട്ട മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ജെ.ഡി.യുവും ഉപമുഖ്യമന്ത്രി ആർ.ജെ.ഡിയുടെ തേജസ്വിയാദവും പിടിച്ചത് പിന്നോക്ക വിഭാഗങ്ങളുടെ തുരുപ്പുചീട്ടിൽ. ജാതി സെൻസസ് നടത്തണമെന്ന രാജ്യത്തെ പിന്നോക്ക വിഭാഗങ്ങളുടെ എക്കാലത്തെയും ആവശ്യങ്ങളിലൊന്നിന് തുടക്കമിട്ടതോടെ ഈ വിഭാഗങ്ങളുടെ പിന്തുണയാണ് ബിഹാർ ഭരിക്കുന്ന ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ് ഉൾപ്പെടുന്ന മഹാഗഡ്ബന്ധൻ സർക്കാർ ഉറപ്പിച്ചത്.

ശനിയാഴ്ചയാണ് സെൻസസിന് തുടക്കമായത്. ബിഹാറിലെ 38 ജില്ലയിൽ രണ്ടുഘട്ടമായാണ് സെൻസസ് നടക്കുക. ജനുവരി 21ന് അവസാനിക്കുന്ന ആദ്യഘട്ടത്തിൽ ആകെ കുടുംബങ്ങളുടെ പ്രാഥമിക വിവരവും ഏപ്രിലിൽ നടക്കുന്ന രണ്ടാംഘട്ടത്തിൽ ആളുകളുടെ ജാതി, ഉപജാതി, സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയുടെ വിവരങ്ങളും ശേഖരിക്കും. സർക്കാർ കണക്കനുസരിച്ച് 2.58 കോടി കുടുംബത്തിന്റെ വിവരങ്ങളാണ് ശേഖരിക്കുക.

ഒ.ബി.സി വിഭാഗങ്ങൾ, ദലിത്, മഹാദലിത് വിഭാഗങ്ങൾ എന്നിവരുടെ സാമൂഹികസ്ഥിതി വിലയിരുത്താനും വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ അവരുടെ ഉന്നമനം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെയും ഭാഗമാണ് സെൻസസ് എന്നാണ് ബിഹാർ സർക്കാർ പറയുന്നത്. എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടിയാണ് ജാതി സെൻസസെന്ന് നിതീഷ് കുമാർ പറഞ്ഞു.

ഇന്ത്യയിൽ ഏറ്റവുമധികം പിന്നോക്ക വിഭാഗങ്ങൾ അധിവസിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ബിഹാറിൽ ജാതി സെൻസസ് നടത്തണമെന്നത് ജെ.ഡി.യുവിന്റെ നേരത്തെയുള്ള ആവശ്യങ്ങളിലൊന്നാണ്. ദേശീയതലത്തിലും ഈയാവശ്യം സജീവമായിരുന്നുവെങ്കിലും ബി.ജെ.പി അതിന് താൽപ്പര്യം കാണിച്ചിരുന്നില്ല. ബിഹാറിൽ സെൻസസ് നടപടികളുമായി മുന്നോട്ടുപോയ ജെ.ഡി.യു- ആർ.ജെ.ഡി സർക്കാർ നീക്കത്തെ ബി.ജെ.പി തുടക്കംമുതൽ ശക്തമായി എതിർത്തെങ്കിലും സർക്കാർ ഉറച്ചുനിന്നതോടെ ബി.ജെ.പി അയയുകയായിരുന്നു. പിന്നോക്ക വിരുദ്ധരാവുമെന്ന ഭീതിയായിരുന്നു ബി.ജെ.പി മയപ്പെടാൻ കാരണം.

ജാതി തിരിച്ചുള്ള കണക്കെടുപ്പിന് നരേന്ദ്രമോദി സർക്കാർ തയാറാവാതിരുന്നതോടെയാണ്, ബി.ജെ.പിയുമായി ഉടക്കി ആർ.ജെ.ഡിയുടെ സഹായത്തോടെ ബിഹാർ ഭരിക്കുന്ന നിതീഷ് സർക്കാർ ജാതിസെൻസസ് നടത്താൻ തീരുമാനിച്ചത്. ജെ.ഡി.യുവിന്റെ നടപടി മറ്റു സംസ്ഥാനങ്ങളിലും ഓളം ഉണ്ടാക്കിയേക്കാം. അടുത്തവർഷം ലോക്‌സഭാ തെരഞ്ഞെടുപ്പും ഈ വർഷം ഒമ്പത് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നതിനാൽ അതീവസൂക്ഷ്മതയോടെയാണ് വിഷയത്തെ ബി.ജെ.പി നോക്കിക്കാണുന്നത്. ബി.ജെ.പിയുടെ ഈ 'പരിമിതി' അറിയാവുന്നതിനാൽ ജെ.ഡി.യുവും ആർ.ജെ.ഡിയും കേന്ദ്രസർക്കാരിനെതിരേ ആക്രമണം കടുപ്പിക്കുകയും ചെയ്തു. പാർട്ടി കൂടി പങ്കാളിയായ സർക്കാർ ജാതി സെൻസസിന് തുടക്കം കുറിച്ചതോടെ ഇക്കാര്യം ദേശീയതലത്തിൽ ആവശ്യപ്പെടുന്നതും കോൺഗ്രസ് പരിശോധിക്കുന്നുണ്ട്. അടുത്തമാസം നടക്കുന്ന പ്ലീനറി സമ്മേളനത്തിൽ കോൺഗ്രസ് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ടേക്കും.

BJP does not appear keen on a caste based census



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  10 days ago
No Image

മണ്ണിടിച്ചില്‍: തുരങ്കപാത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി, ദുരന്തത്തില്‍ ഇരട്ട അന്വേഷണം

Kerala
  •  10 days ago
No Image

വീണ വിജയന്റെ പിണറായിയിലെ ഭൂമിയില്‍ ഇഡി പരിശോധന; നികുതി രേഖകള്‍ കസ്റ്റഡിയിലെടുത്തു, വില്ലേജ് ഓഫീസറെയും കൂട്ടി എത്തിയത് ആധാരവുമായി

Kerala
  •  10 days ago
No Image

കള്ളാടിയില്‍ വീണ്ടും മണ്ണിടിയുന്നു, ആശങ്ക; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

Kerala
  •  10 days ago
No Image

തുരങ്കപാതയിലെ മണ്ണിടിച്ചില്‍: പ്രകൃതി ദുരന്തമെന്ന് കെ.ആര്‍.സി.എല്‍; കമ്പനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് വിശദീകരണം

Kerala
  •  10 days ago
No Image

'എക്സ്' ആംഗ്യവുമായി ഈജിപ്ത് കോച്ച്; വിവാദക്കയത്തിൽ മെസി

Football
  •  10 days ago
No Image

ജാക്കി വച്ച് ഉയര്‍ത്തുന്നതിനിടെ കൊച്ചിയില്‍ കെട്ടിടം ചരിഞ്ഞു; പൊളിച്ചുനീക്കാന്‍ ഫയര്‍ഫോഴ്‌സ് നിര്‍ദേശം

Kerala
  •  10 days ago
No Image

യു.എസ് ആക്രമണത്തിന് മണിക്കൂറുകള്‍ക്കകം ഇറാന്റെ തിരിച്ചടി; ബഹ്‌റൈനിലും കുവൈത്തിലും 85 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം

Kuwait
  •  10 days ago
No Image

പെനാൽറ്റിയിൽ അടിതെറ്റുന്ന '​ഗോട്ട്'; തലയിൽ ഒന്നിച്ച് വീണത് രണ്ട് നാണക്കേടിന്റെ റെക്കോർഡുകൾ

Football
  •  10 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം യു.എ.ഇയിലെ തൊഴില്‍ റിക്രൂട്ട്‌മെന്റുകളെ ബാധിച്ചു; നിയമനങ്ങളില്‍ ഗണ്യമായ ഇടിവ് 

uae
  •  10 days ago