HOME
DETAILS

'ദൈവത്തിന് വേണ്ടി നോമ്പെടുത്തു'; യുനൈറ്റഡിന്റെ വിജയഗോള്‍ നേടിയ ശേഷമുള്ള അമദിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

  
Web Desk
March 19 2024 | 04:03 AM

Amad Diallo’s Brilliant Response To Playing During Ramadan Fast

 

ലണ്ടന്‍: സമീപകാലത്തെ ഏറ്റവും മനോഹരമായ മത്സരമായിരുന്നു കഴിഞ്ഞദിവസം ഓള്‍ഡ് ട്രഫോഡില്‍ നടന്ന 
ഇംഗ്ലീഷ് എഫ്.എ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍. അണിനിരന്നത് ഇംഗ്ലീഷിലെ വമ്പന്‍ ക്ലബ്ബുകളായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുനൈറ്റഡും. മൂന്നിനെതിരേ നാലുഗോളുകള്‍ക്ക് യുനൈറ്റഡ് വിജയിച്ച മത്സരത്തില്‍ ടീമിനെ വിജയിപ്പിച്ച അമദ് ദിയാലോയുടെ പ്രകടനം ആര്‍ക്കും മറക്കാനാകില്ല. നിശ്ചിതസമയത്ത് സമനിലയിലായതോടെ അധികസമയത്തേക്ക് കടന്ന കളിയുടെ ഇന്‍ജുറി സമയത്തായിരുന്നു ലിവര്‍പൂളിന്റെ നെഞ്ച് തകര്‍ത്തുള്ള അമദിന്റെ ഗോള്‍.

അത് കഴിഞ്ഞ് ലയണല്‍ മെസ്സിയെ അനുസ്മരിപ്പിച്ച് ഷര്‍ട്ടൂരിയുള്ള ആഹ്ലാദപ്രകടനത്തിന്റെ പേരില്‍ തൊട്ടടുത്ത നിമിഷം അമദിന് ചുവപ്പ് കാര്‍ഡും ലഭിച്ചതോടെ യുവതാരം വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ അതും ഒരുകാരണമായി. എന്നാല്‍ മത്സര ശേഷം കമന്റേറ്റര്‍മാരുമായുള്ള സംസാരത്തിനിടെ അമദ് നടത്തിയ വെളിപ്പെടുത്തലും വലിയ വാര്‍ത്തയായി. റമദാനിലെ വ്രതമനുഷ്ടിച്ചാണ് ഗ്രൗണ്ടിലിറങ്ങിയതെന്നായിരുന്നു വെളിപ്പെടുത്തല്‍. മൈതാനത്ത് വിയര്‍ത്തു കളിച്ച അമദ്, അത്രയും ഫോമോടെ പന്തുതട്ടിയത് വെള്ളവും ഭക്ഷണവും ഒന്നും ഇല്ലാതെയായിരുന്നുവെന്ന സത്യം ആരാധകര്‍ ആശ്ചര്യത്തോടെയാണ് കേട്ടത്.

'അതേ, ദൈവത്തിന് വേണ്ടി ഞാന്‍ നോമ്പെടുത്തു. ഇനി കുടുംബത്തോടൊപ്പം തുടര്‍ന്നും നോമ്പെടുക്കണം- മത്സര ശേഷം അമദ് പറഞ്ഞു. വിശുദ്ധ റമദാനില്‍ നോമ്പെടുക്കുന്നതില്‍ ഏറെ സന്തോഷവാനാണ്. അത് ദൈവത്തിന് വേണ്ടി ചെയ്യുന്നതാണ്. ഭക്ഷണം കഴിക്കാതിരിക്കുന്നതില്‍ തനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല'- അമദ് പറഞ്ഞു. മുഹമ്മദ് സലാഹ്, സാദിയോ മാനെ, എന്‍ഗോളോ കാന്റെ തുടങ്ങിയ പ്രശസ്തരായ താരങ്ങളും നോമ്പെടുത്താണ് കളിക്കാറുള്ളത്.

85ാം മിനിറ്റില്‍ പകരക്കാരനായാണ് ദിയാലോ കളത്തിലിറങ്ങിയത്. 121ാം മിനിറ്റിലാണ് യുനൈറ്റഡിന്റെ വിധി നിര്‍ണയിച്ച നിര്‍ണായക ഗോള്‍ പിറന്നത്. ലിവര്‍പൂളിന് അനുകൂലമായി ലഭിച്ച ഒരു കോര്‍ണറില്‍നിന്നായിരുന്നു ഗോളിന് തുടക്കം. യുനൈറ്റഡ് ഡിഫന്‍സ് ക്ലിയര്‍ ചെയ്ത പന്ത് ലിവര്‍പൂള്‍ താരങ്ങളില്‍നിന്ന് റാഞ്ചിയെടുക്കുകയായിരുന്നു. 

ഐവറിക്കോസ്റ്റ് താരമായ 21 കാരന്‍ അമദ് 2019ല്‍ ഇറ്റാലിയന്‍ സീരി എ ക്ലബ്ബായ അറ്റ്‌ലാന്റയില്‍ ആണ് പ്രൊഫഷണല്‍ കരിയറിന് തുടക്കം കുറിച്ചത്. 17ാം വയസില്‍ സീരി എ ലീഗില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമായാണ് അമദ് വരവറിയിച്ചത്. ഇതോടെ 170 കോടി രൂപയ്ക്കാണ് താരത്തെ യുണൈറ്റഡ് സ്വന്തമാക്കിയത്. 

ഇംഗ്ലീഷ് എഫ്.എ കപ്പിന്റെ സെമിയില്‍ കടക്കാനും യുണൈറ്റഡിനായി. എന്നാല്‍ ചുവപ്പ് കാര്‍ഡ് കാരണം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരത്തില്‍ ദിയാലോയ്ക്ക് കളിക്കാന്‍ കഴിയില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബ്രെന്റ്‌ഫോര്‍ഡിനെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.

ഷര്‍ട്ട് ഊരി ഗോള്‍ ആഘോഷിച്ചതിന് ചുവപ്പ് കാര്‍ഡ് നല്‍കിയ നടപടിയെ യുനൈറ്റഡ് നായകന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് വിമര്‍ശിച്ചു. ഇത് അത്ര വലിയ കുറ്റം ആയി ഞാന്‍ കാണുന്നില്ല. ഈ പ്രവര്‍ത്തി എതിര്‍ ക്ലബിനെ നമ്മള്‍ മോശക്കാര്‍ ഒന്നും ആക്കുന്നില്ല എന്നു കരുത്തുന്നു. യുവ ഫൂട്‌ബോളറുടെ തന്റെ കരിയറിലെ ഏറ്റവും നല്ല നിമിഷം ആണ് റഫറി ഇന്നലെ കെടുത്തിയത്- ബ്രൂണോ പറഞ്ഞു.

‘I Am Fasting For God…’: Amad Diallo’s Brilliant Response To Playing During Ramadan Fast



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രചാരണത്തില്‍ ആരാധനാലയങ്ങളും മതചിഹ്നങ്ങളും ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

Kerala
  •  a month ago
No Image

ഫുജൈറയില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റിന് ദാരുണാന്ത്യം; ട്രെയിനിക്കായി തിരച്ചില്‍

uae
  •  a month ago
No Image

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

qatar
  •  a month ago
No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

ബഹ്‌റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം

bahrain
  •  a month ago
No Image

പനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Kerala
  •  a month ago
No Image

തനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

Kerala
  •  a month ago