ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ആര്‍.ആര്‍.ആറിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം
ലോസാഞ്ചലസ്: തെലുങ്ക് ചിത്രം ആര്‍.ആര്‍.ആറിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം. ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് അവാര്‍ഡ്. സംഗീത സംവിധായകന്‍ എം.എം കീരവാണി പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള നോമിനേഷനും ഈ ചിത്രം നേടിയിരുന്നു.
മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തില്‍ 'കരോലിന' (ടെയ്‌ലര്‍ സ്വിഫ്റ്റ്), from Where the Crawdads sing, 'സിയാവോ പാപ്പ' (അലക്‌സാണ്ടര്‍ ഡെസ്പ്ലാറ്റ്, റോബന്‍ കാറ്റ്‌സ്, ഗില്ലെര്‍മോ ഡെല്‍ ടോറോ) ഗില്ലെര്‍മോ ഡെല്‍ ടോറോയുടെ പിനോക്ചിയോ. 'ഹോള്‍ഡ് മൈ ഹാന്‍ഡ്' (ലേഡി ഗാഗ, ബ്ലഡ്‌പോപ്പ്, ബെഞ്ചമിന്‍ റൈസ്) ടോപ്പ് ഗണ്‍: മാവെറിക്ക്, 'ലിഫ്റ്റ് മി അപ്പ്' (ടെംസ്, റിഹാന, റയാന്‍ കൂഗ്ലര്‍, ലുഡ്‌വിഗ് ഗൊറാന്‍സണ്‍) ബ്ലാക്ക് പാന്തര്‍: വക്കണ്ട ഫോര്‍ എവര്‍ എന്നിവയോട് മത്സരിച്ചാണ് 'നാട്ടു നാട്ടു' അസൂയാവഹമായ നേട്ടം കരസ്ഥമാക്കിയത്. സംവിധായകന്‍ എസ്.എസ് രാജമൗലി, താരങ്ങളായ രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ കാലിഫോര്‍ണിയയിലെ ബെവര്‍ലി ഹില്‍സിലെ ബെവര്‍ലി ഹില്‍ട്ടണില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. ചിത്രത്തിന്റെ ഓസ്‌കാര്‍ കാമ്പെയ്‌നില്‍ പങ്കെടുക്കുന്നതിനാല്‍ സംവിധായകന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ലോസാഞ്ചലസില്‍ തങ്ങുകയായിരുന്നു.
ചന്ദ്രബോസിന്റെ വരികള്‍ക്ക് കീരവാണിയാണ് ഈ ഹിറ്റ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. രാഹുല്‍ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാട്ടു പാടിയിരിക്കുന്നത്.
And the GOLDEN GLOBE AWARD FOR BEST ORIGINAL SONG Goes to #NaatuNaatu #GoldenGlobes #GoldenGlobes2023 #RRRMovie
— RRR Movie (@RRRMovie) January 11, 2023
pic.twitter.com/CGnzbRfEPk
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."