HOME
DETAILS
MAL
പിശകുപറ്റി; കൊച്ചി മെട്രോയുടെ നിര്‍മാണത്തില്‍ തെറ്റു സമ്മതിച്ച് ഇ. ശ്രീധരന്
backup
March 18 2022 | 09:03 AM
തൃശൂര്‍: കൊച്ചി മെട്രോ നിര്‍മാണത്തില്‍ പിശകുപറ്റിയതായി മെട്രോമാന് ഇ ശ്രീധരന്. പത്തടിപ്പാലത്ത് കൊച്ചി മെട്രോ പാളത്തില്‍ ചരിവ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് നര്‍മാണത്തില്‍ പിശകുപറ്റിയതായി ഇ. ശ്രീധരന്
സമ്മതിച്ചത്.
പത്തടിപ്പാലത്തെ 347-ാം നമ്പര്‍ പില്ലറിന്റെ നിര്‍മാണത്തിലെ വീഴ്ച ഡിഎംആര്‍സി പരിശോധിക്കും. എങ്ങനെ പിശകുവന്നെന്ന് വ്യക്തമല്ലെന്നും ശ്രീധരന് കൂട്ടിച്ചേര്‍ത്തു. അതിനിടെ, പത്തടിപ്പാലത്തെ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ അടുത്ത ആഴ്ച ആദ്യം ആരംഭിക്കും. തൂണിന് അധിക പൈലുകള്‍ സ്ഥാപിച്ചാണ് ബലപ്പെടുത്തുന്നത്. ഡിഎംആര്‍സി, എല്‍ആന്‍ഡ്ടി, എയ്ജിസ്, കെഎംആര്‍എല്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ ആരംഭിക്കുന്നത്. എല്‍ആന്‍ഡ്ടിക്കാണ് നിര്‍മാണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."