റെയില്‍വേ മേല്‍പ്പാലം ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും സി.എന്‍ ജയദേവന്‍ എം.പി
തൃശൂര്‍: ദിവാന്‍ജി മൂലയില്‍ റെയില്‍വേ പാളത്തിനു മുകളില്‍ പുതിയതായി നിര്‍മിക്കുന്ന മേല്‍പ്പാലം ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ അധികൃതര്‍ ഉറപ്പ് നല്‍കിയതായി സി.എന്‍ ജയദേവന്‍ എം.പി അറിയിച്ചു. റെയില്‍വേയുടെ വികസന പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് എം.പി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് റെയില്‍വേയുടെ നിര്‍മാണ വിഭാഗം എന്‍ജിനിയര്‍മാര്‍ പാലം സംബന്ധിച്ച വിശദീകരണം നല്‍കിയത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ എസ്‌കലേറ്റര്‍ നിര്‍മാണ പുരോഗതിയും മറ്റു വികസന പ്രവര്‍ത്തനങ്ങളും നേരില്‍ കണ്ട് വിലയിരുത്താനാണ് സി.എന്‍ ജയേദവന്‍ എം.പി റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചത്. രണ്ടാം പ്ലാറ്റ്‌ഫോമിലെ എസ്‌കലേറ്റര്‍ സെപ്റ്റംബറില്‍ ഓണത്തിനു മുന്‍പായി ഉദ്ഘാടനം ചെയ്യാനാകുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും എം.പി പറഞ്ഞു. ഒന്നാം പ്ലാറ്റ്‌ഫോമില്‍ എസ്‌കലേറ്റര്‍ സ്ഥാപിക്കാനുള്ള എല്ലാ അനുമതികളും പൂര്‍ത്തിയായി കഴിഞ്ഞതായി സി.എന്‍ ജയദേവന്‍ അറിയിച്ചു.
എസ്‌കലേറ്റര്‍ ഇറക്കുമതി ചെയ്യുന്നതോടെ നിര്‍മാണം ആരംഭിക്കും. ലിഫ്റ്റ് അടക്കമുള്ള മൂന്നാമത് ഫുട്ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മാണം തൃപ്തികരമായ രീതിയിലാണ് നടന്നു വരുന്നതെന്നും എം.പി പറഞ്ഞു. റെയില്‍വേ എറണാകുളം ഏരിയാ മാനേജര്‍ ഡോ.രാജേഷ് ചന്ദ്രന്‍, തൃശൂര്‍ സ്റ്റേഷന്‍ മാനേജര്‍ ജോസഫ് നൈനാന്‍, ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ മീനാമ്പാള്‍, അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനിയര്‍ എം.പി ശ്രീനിവാസന്‍, സീനിയര്‍ സെക്ഷന്‍ എഞ്ചിനിയര്‍മാരായ രവികുമാര്‍, ഗോപകുമാര്‍, റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.കൃഷ്ണകുമാര്‍ തുടങ്ങിയവരും എം.പി യോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."