പരാജയത്തിന് എല്ലാവരും ഉത്തരവാദികളെന്ന് മല്ലികാർജുൻ ഖാർഗെ ഗാന്ധി കുടുംബത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല
ന്യൂഡൽഹി
കോൺഗ്രസിൻ്റെ പരാജയത്തിന് ഗാന്ധി കുടുംബത്തെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. പരാജയത്തിന് എല്ലാവരും ഉത്തരവാദികളാണ്. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഗുലാം നബി ആസാദ് പാർട്ടിയെ ഒന്നിച്ച് നിർത്തുന്നതിനെ കുറിച്ച് സംസാരിച്ചത് ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് നേതൃമാറ്റം വേണമെന്ന് ജി 23 നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തുന്നതിന് പകരം പാർട്ടിയെ ശക്തിപ്പെടുത്താനാണ് എല്ലാവരും ഒന്നിച്ചുനിൽക്കേണ്ടത്. ഗാന്ധി കുടുംബത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് തൻ്റെ അഭിപ്രായം. വർഷങ്ങളായി പാർട്ടിയിലുള്ള ഗുലാം നബി ആസാദിന് പാർട്ടിയെ കുറിച്ച് എല്ലാമറിയാം. അതുകൊണ്ടു തന്നെ അദ്ദേഹവും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ശുഭസൂചനയാണ് നൽകുന്നത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ എല്ലാ കാര്യങ്ങളും ചർച്ച ചെയ്തതായും ഖാർഗെ പറഞ്ഞു. സോണിയ ഗാന്ധി തന്നെ നേതൃസ്ഥാനത്ത് തുടരണമെന്നാണ് പാർട്ടിയിലെ എല്ലാ അംഗങ്ങളുടെയും അഭിപ്രായം. വരുന്ന തെരഞ്ഞെടുപ്പുകളിൽ ഒറ്റക്കെട്ടായി പോരാടാനാണ് തീരുമാനമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."