HOME
DETAILS
MAL
വയനാട്ടില്‍ പിടിയിലായത് കര്‍ഷകന്റെ ജീവനെടുത്ത കടുവ തന്നെ; സ്ഥിരീകരിച്ച് വനം വകുപ്പ്
backup
January 14 2023 | 10:01 AM
കല്‍പ്പറ്റ: പടഞ്ഞാറത്തറയില് മയക്കുവെടി വെച്ച് പിടികൂടിയ കടുവ കര്‍ഷകനെ ആക്രമിച്ച് കൊന്ന കടുവ തന്നെയെന്ന് സ്ഥിരീകരണം. കടുവയുടെ സഞ്ചാര പാത സമാനമാണ്. കാല്പാടുകള് കൂടി പരിശോധിച്ച ശേഷമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് വനംവകുപ്പ് സംഘം അറിയിച്ചു.
പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. 50 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു. കൃഷിയിടത്തില്‍ വച്ച് തോമസിനെ കടുവ ആക്രമിച്ചത്. ആക്രമണത്തില്‍ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച തൊണ്ടര്‍നാട് പഞ്ചായത്തിലെ വെള്ളാരംകുന്നില്‍ നൂറിലേറെ വനപാലക സംഘം ക്യാമ്പ് ചെയ്ത് തിരിച്ചില്‍ തുടരുന്നതിനിടയിലാണ് കുപ്പാടിത്തറയില്‍ നിന്ന് കടുവ പിടിയിലാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."