HOME
DETAILS

വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ജീവിതവും നിയോഗവും

  
backup
March 21 2022 | 09:03 AM

varakkal-mullakoya-thangal-life-and-mission-2022


അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍


ഇന്ന് (ശഅബാന്‍ 17) സമസ്ത സ്ഥാപകന്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ വഫാത്തായ ദിവസം

1926 ല്‍ സമസ്ത രൂപീകരിക്കപ്പെട്ടതു മുതല്‍ 1932 ഡിസംബര്‍ 16 നു വഫാത്താകുന്നതുവരെ സംഘടനയുടെ പ്രസിഡണ്ടായിരുന്നു സയ്യിദ് അബ്ദുറഹ്മാന്‍ ബാ അലവി വരക്കല്‍ മുല്ലക്കോയ തങ്ങള്‍(18401932). ഇസ്‌ലാമിക പ്രചരണാര്‍ത്ഥം ഹളര്‍ മൗത്തില്‍ നിന്നും കേരളക്കരയിലേക്ക് വന്ന് താമസമാക്കിയ സയ്യിദ് ഹാമിദ് ബാ അലവി തങ്ങളുടെ സന്താന പരമ്പരയില്‍പ്പെട്ട മഹാനാണിദ്ദേഹം. നാല് നൂറ്റാണ്ടുകള്‍ക്കമുമ്പാണ് ബാ അലവി തങ്ങളുടെ പിതാമഹന്‍ കേരളത്തിലെത്തിച്ചേര്‍ന്നത്. കോഴിക്കോട് പുതിയങ്ങാടിയില്‍ അന്നത്തെ നാടുവാഴി നല്‍കിയ വിശാലമായ സ്ഥലത്ത് നിര്‍മിച്ച വീട്ടിലായിരുന്നു മഹാനവറുകളുടെ വാസം. ജന്മംകൊണ്ട് തന്നെ വലിയ വ്യക്തിത്വത്തിനുടമയാവാന്‍ വരക്കല്‍ മുല്ലകോയ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

 

ഉച്ച സമയത്തായിരുന്നു മഹാനവറുകളുടെ ജനനം. നിരവധി ആളുകള്‍ പള്ളിയിലും വീട്ടിലുമായി തിങ്ങി നിറഞ്ഞിട്ടുണ്ട്. പ്രമുഖ വ്യക്തിത്വങ്ങളും അക്കൂട്ടത്തിലുണ്ട്. ഈ സമയം ആകാശ നീലിമയിലേക്ക് നോക്കിയ കുന്നത്ത് കോയട്ടി ഹാജി ഒരു അത്ഭുത കാഴ്ച കാണാനിടയായി. ഉച്ച സമയത്ത് ആകാശത്ത് തിളങ്ങിനില്‍ക്കുന്ന ഒരു നക്ഷത്രം. എല്ലാവരെയും വിവരമറിയിക്കുകയും ആ കാഴ്ച കാണിക്കുകയും ചെയ്തു. ഈ സമയത്താണ് കൈരളിയടെ പുതുയുഗത്തിന് അസ്തിവാരമിട്ട മഹാ മനീഷി വരക്കല്‍ മുല്ല കോയ തങ്ങളുടെ ജനന വാര്‍ത്ത അവിടെ കൂടി നിന്നവര്‍ കേട്ടറിഞ്ഞത്. ശംസുല്‍ ഉലമയെ പോലുള്ള പണ്ഡിത മഹത്തുക്കള്‍ ഈ സംഭവം എടുത്തുദ്ധരിക്കാറുണ്ടായിരുന്നു.

വരക്കല്‍ ബാ അലവി തങ്ങള്‍ പതിനെട്ടാം വയസ്സില്‍ പിതൃവ്യനായ സയ്യദ് അഹ്മദ് ബാ അലവി തങ്ങളുടെ മകള്‍ ശരീഫ സൈനബ കോയമ്മാബീവിയെ വിവാഹം ചെയ്തു. ആദ്യ ഭാര്യയുടെ വഫാത്തിനു ശേഷം അസ്സഖാഫ് ഖബീലയില്‍പ്പെട്ട സയ്യിദ് ഹൈദറോസ് കോയതങ്ങളുടെ സഹോദരി ചെറിയ ബിവിയെ വിവാഹം കഴിച്ചു. എന്നാല്‍ രണ്ട് ഭാര്യയിലും തങ്ങള്‍ക്ക് സന്താനങ്ങളുണ്ടായിരുന്നില്ല. പ്രഗത്ഭ പണ്ഡിതനും സുഫീവര്യനും നിമിഷ കവിയുമായ അബൂബക്കര്‍കുഞ്ഞി ഖാസിയായിരുന്നു പ്രധാന ഗുരുവര്യന്‍. സയ്യിദ് അലി അത്താസ് മദീന, അബ്ദുല്ലാഹില്‍ മഗ്‌രിബി എന്നിവരും ഗുരുവര്യരില്‍ പ്പെടുന്നു.

തങ്ങളുടെ മഹിതമായ സാന്നിധ്യം കാരണം വിജനമായിരുന്ന വരക്കല്‍ പ്രദേശം ജന നിബിഡമായിതുടങ്ങി. വീടുകളും കച്ചവട സ്ഥാപനങ്ങളും ഉയര്‍ന്നുവന്നു. അങ്ങനെ പുതിയങ്ങാടിയെന്ന പേര് ലഭിക്കുകയും ചെയ്തു. ട്രെയിന്‍ മാര്‍ഗമായിരുന്നു ദൂരദിക്കുകളില്‍ നിന്നും ജനങ്ങള്‍ വരക്കലിലെത്തിയിരുന്നത്. ഇന്നത്തെ വെസ്റ്റ്ഹില്‍ റെയില്‍ വെ സ്റ്റേഷന്‍ അക്കാലത്ത് വരക്കല്‍ എന്ന പേരില്‍ അറിയപ്പെട്ടത് കൊണ്ട് തന്നെ വരക്കല്‍ തങ്ങള്‍യെന്ന നാമത്തില്‍ മഹാനവറുകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധി നേടി.

ആത്മീയോന്നതിയില്‍ വിരാജിച്ച മഹാനവറുകളുടെ അനുഗ്രഹം കരസ്ഥമാക്കാന്‍ വേണ്ടി ദൂരദിക്കുകളില്‍ നിന്നുപോലും നിരവധിയാളുകള്‍ വന്നുതുടങ്ങി. പ്രശ്‌ന പരിഹാരത്തിനും തങ്ങളുടെ ഹൃദയവേദനകള്‍ ഇറക്കിവെക്കാനുമുള്ള ഒരു ഇടമായായിരുന്നു വരക്കല്‍ തറവാടിനെ ജനങ്ങള്‍ കണ്ടിരുന്നത്. ആത്മീയ രംഗത്തുള്ളത്‌പോലെ ഭൗതിക രംഗത്തും തിളങ്ങി നില്‍ക്കാന്‍ മഹാനവറുകള്‍ക്ക് സാധിച്ചു. മുസ്‌ലിംകളുടെ പ്രശ്‌ന പരിഹാരത്തിനുവേണ്ടി അന്നത്തെ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ തങ്ങളെ സമീപിക്കുകയും അഭിപ്രായങ്ങള്‍ ആരാഞ്ഞ് അപ്രകാരം നടപ്പാക്കുകയും ചെയ്തിരുന്നു.

അറബി,ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ അവഗാഹം നേടിയ മഹാനവറുകള്‍ക്ക് കണ്ണൂരിലെ അറക്കല്‍ രാജവംശവുമായി വലിയ ബന്ധമുണ്ടായിരുന്നു. കൊട്ടാരത്തിലെ മതപരമായ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് തങ്ങളായിരുന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള രാജാക്കന്മാരുമായി വിവിധ ഭാഷകളില്‍ എഴുത്തുമുഖേന ആശയ വിനിമയം നടത്തുക, രാജവംശത്തിനു കീഴിലുള്ള മഹല്ലുകള്‍ക്ക് നേതൃത്വം നല്‍കുക എന്നിവ മഹാനവറുകളെയായിരുന്നു ഏല്‍പ്പിക്കപ്പെട്ടിരുന്നത്.

ഇതിനിടയിലാണ് മുസ്‌ലിംകള്‍ ഇന്നലെ വരെ ജീവിച്ച്‌പോന്നിരുന്ന ആശയാദര്‍ശത്തെ തള്ളപ്പറഞ്ഞുകൊണ്ട് ഒരു വിഭാഗം രംഗപ്രവേശനം ചെയ്യുന്നത്. ഇസ്‌ലാമികാശയങ്ങളെ ചോദ്യം ചെയ്യുകയും മുസ്‌ലിം പാരമ്പര്യത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളായിന്നു അവരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. ഐക്യ സംഘമെന്ന പേരില്‍ കടന്ന് വന്ന ഇവര്‍ മുസ്‌ലിംകളുടെ ബോധമണ്ഡലത്തില്‍ ബിദ്അത്തിന്റെ ആശയങ്ങള്‍ കുത്തി വെക്കാന്‍ തുടങ്ങിയപ്പോഴാണ് ദീര്‍ഘ ദൃഷ്ടിയുള്ള മഹാനവര്‍കള്‍ ഇതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയത്. എന്ത് വിലകൊടുത്തും പുത്തന്‍ വാദികളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളായിരുന്നു പിന്നീടുണ്ടായത്. അതിനെ തുടര്‍ന്ന് പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരെ പോലുള്ള പണ്ഡിത മഹത്തുക്കളെ പുതിയങ്ങാടിയിലേക്ക് വിളിച്ച് വരുത്തുകയും കലുഷിതാന്തരീക്ഷത്തിന് പരിഹാരം കാണേണ്ടതിന്റെ ആവശ്യകത പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു.

പിന്നീട് കോഴിക്കോട് ടൗണ്‍ ഹാളില്‍ യോഗം ചേരുകയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉമലാഅ് എന്ന പണ്ഡിത സംഘടനക്ക് നേതൃത്വം നല്‍കുകയും ചെയ്തു. വരക്കല്‍ തങ്ങള്‍ തന്നെയായിരുന്നു പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷന്‍. സമസ്തയുടെ രൂപികരണം കഴിഞ്ഞ് ആറു വര്‍ഷത്തോളം പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശേഷം 1932 ഡിസംബര്‍ 16 ന് (ഹി: 1351 ശഅ്ബാന്‍ 17) ലാണ് മഹാനവര്‍കള്‍ വഫാത്താകുന്നത്. വരക്കല്‍ മഖാമില്‍ തന്നെയാണ് തങ്ങളവര്‍കളുടെ അന്ത്യ വിശ്രമം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  14 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  14 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  15 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  15 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  15 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  15 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  16 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  16 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  17 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  18 hours ago