കെ റെയില്‍: കോട്ടയത്ത് ഉദ്യോഗസ്ഥരെ തടയാനെത്തിയ നാട്ടുകാരെ തടഞ്ഞ് പൊലിസ്
കോട്ടയം: കോട്ടയം കുഴിയാലിപ്പടിയില്‍ കെ റെയില്‍ സര്‍വേ കല്ലിടുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കെറെയില്‍ ഉദ്യോഗസ്ഥരെ തടയാനെത്തിയ നാട്ടുകാരെ പൊലിസ് തടഞ്ഞു. കെ റെയിലിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം കനക്കുകയാണ്.
എന്നാല്‍ എതിര്‍പ്പുകളെയെല്ലാം മറികടന്ന് സര്‍വേ കല്ല് സ്ഥാപിക്കാന്‍ തന്നെയാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇന്നലത്തെ പ്രതിഷേധം മുന്നില്‍ കണ്ട് കൊണ്ടു തന്നെ കൂടുതല്‍ മുന്‍കരുതലോടെയാണ് പൊലിസ് സംഭവ സ്ഥലത്തെത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കാനുള്ള നടപടികളും പൊലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
അതേസമയം കോഴിക്കോട് ജില്ലയില്‍ ഇന്ന് കല്ലിടല്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍വേ നടപടികള്‍ മാത്രമാണ് ഇന്ന് ഉദ്ദേശിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചോറ്റാനിക്കരയിലും ഇന്ന് സര്‍വേ നടപടികളുണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."