അലൈമെന്റ് നടത്തുന്നത് താനല്ല, അന്തിമതീരുമാനവുമായിട്ടില്ല, വിലകുറഞ്ഞ രാഷ്ട്രീയം കളിക്കരുതെന്നു തിരുവഞ്ചരിന് മറുപടിയുമായി സജി ചെറിയാന്
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് കെ.റെയില്‍ അലൈന്മെന്റില് മാറ്റം വരുത്തിയെന്ന ആരോപണവുമായിയെത്തിയ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറുപടിയുമായി മന്ത്രി സജി ചെറിയാന്. വില കുറഞ്ഞ രാഷ്ട്രീയആരോപണമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നടത്തുന്നതെന്ന് തിരിച്ചടിച്ച് മന്ത്രി സജി ചെറിയാനും രംഗത്തെത്തി. സില്‍വര്‍ലൈന്‍ പദ്ധതിക്കായി തന്റെ വീടുതന്നെ വിട്ടുനില്കാന് തയാറാണെന്നും മന്ത്രി വ്യക്തമാക്കി. ഇതിന് ലഭിക്കുന്ന പണം തിരുവഞ്ചൂരിനെ ഏല്‍പ്പിക്കാം. ഒരുരൂപ തനിക്കുവേണ്ട. ഇത് നേരത്തെ തന്നെ ഒരു ജീവകാരുണ്യസംഘടനക്ക് നല്‍കാമെന്നു ധാരണയായതാണ്. അവര്‍ക്ക് തിരുവഞ്ചൂര്‍ തന്നെ പണം നല്‍കിയാല്‍മതിയെന്നും മന്ത്രി വ്യക്തമാക്കി.
താനല്ല അലൈന്മെന്റ് നടത്തുന്നത്. ഉപഗ്രഹ സര്‍വേയിലൂടെയാണ് തീരുമാനിക്കുന്നത്. അതില്‍ അന്തിമതീരുമാനമായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രദേശത്ത് കൂടി പോകുന്ന കെ.റെയില്‍ അലൈന്മെന്റില് മാറ്റം വരുത്തിയെന്നായിരുന്നു തിരുവഞ്ചുരിന്റെആരോപണം.
നേരത്തെ തന്നെ തിരുവഞ്ചൂര്‍ ഈ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ പേരുവ്യക്തമാക്കിയിരുന്നില്ല. മന്ത്രി ഇനി വാ തുറന്നാല്‍ ബാക്കി കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഇക്കാര്യം നേരിട്ട് അറിയാം. ആരോപണം തെറ്റാണെങ്കില്‍ കെ.റെയില്‍ ഉദ്യോഗസ്ഥര്‍ തന്നെ പറയട്ടെയെന്നും
തെളിവുകള്‍ ഹാജരാക്കാമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."