HOME
DETAILS

ഗ്രൂപ്പിസം അവസാനിപ്പിക്കൂ, പ്ലീസ്...ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും തരൂര്‍

  
backup
April 01 2021 | 05:04 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d

 

തിരുവനന്തപുരം: കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെയും കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെയും വിമര്‍ശിച്ച് ശശിതരൂര്‍.
സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്ന് ഒരു വാര്‍ത്താ ചാനലിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പ് അടിസ്ഥാനമാക്കിയാകരുത് പാര്‍ട്ടി പരിഗണനകള്‍. ഗ്രൂപ്പ് മാനദണ്ഡമാകുമ്പോഴാണ് പാര്‍ട്ടിയുടെ കെട്ടുറപ്പ് നഷ്ടമാകുന്നത്. അതൊഴിവാക്കി മുന്നോട്ടുപോകാനാവണമെന്ന് ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
താന്‍ ഗ്രൂപ്പ് വിശ്വാസിയല്ല. അത്തരം യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ല. സീറ്റോ സ്ഥാനങ്ങളോ ഗ്രൂപ്പാണ് നിര്‍ണയിക്കുന്നതെന്നത് ശരിയായ നിലപാടല്ല. സ്ഥാനങ്ങള്‍ ഗ്രൂപ്പാണ് നിര്‍ണയിക്കുന്നതെങ്കില്‍ പാര്‍ട്ടിയെന്തിനാണ്? അതു പാര്‍ട്ടിയെയാണ് ഇല്ലാതാക്കുക. നേമം ഗുജറാത്താകില്ല. കിറ്റ് കൊടുക്കുന്നതല്ല സര്‍ക്കാരിന്റെ ഉത്തരവാദിത്വം.
നേമത്തിറങ്ങാന്‍ ഹൈക്കമാന്‍ഡ് പറഞ്ഞെങ്കില്‍ സ്വീകരിക്കുമായിരുന്നു. നേമത്തെ മുരളിയുടെ വരവ് ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസ് നല്‍കുന്ന വ്യക്തമായ സന്ദേശമാണ്. കേരളം കടത്തില്‍ മുങ്ങി നില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലടക്കം അഴിമതിയാണ്. ഇടതുഭരണത്തില്‍ ജനങ്ങളെ നാണംകെടുത്തുന്ന കാര്യങ്ങളാണ് നടന്നത്. കേരളത്തില്‍ നിക്ഷേപകര്‍ക്ക് അടിസ്ഥാന സൗകര്യം ഇപ്പോഴുമില്ല. ഏകജാലകം ഫലപ്രദമല്ല. ഇത്രയും മതിയോ കേരളത്തിനെന്ന് ജനങ്ങള്‍ ചിന്തിക്കണം.
പത്തൊമ്പതാം നൂറ്റാണ്ടിലെ തത്ത്വശാസ്ത്രം കേരളം തള്ളിക്കളയണം. എല്‍.ഡി.എഫ് സര്‍ക്കാരിലെ പല അഴിമതികളും പ്രശ്‌നങ്ങളും പ്രതിപക്ഷം പുറത്തുകൊണ്ടുവന്നതാണ്.
കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് നിയമസഭയിലേക്കുള്ളത്. കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചതിനാലാണ് ഇരട്ടവോട്ട് ക്രമക്കേട് പുറത്തുവന്നത്. അതിന് എല്ലാ തെളിവുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  17 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  17 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  17 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  17 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  17 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago