കടലാസിലുണ്ട് കര്‍മപദ്ധതികള്‍
വന്യജീവിയാക്രമണം തടയുന്നതിന് പ്രത്യേക കര്‍മപദ്ധതിക്ക് രൂപംനല്‍കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ മാസങ്ങള്‍ക്ക് മുമ്പാണ് നിയമസഭയില്‍ പ്രഖ്യാപിച്ചത്. ഒന്നും നടപ്പായില്ല. തുടങ്ങിയിട്ടുമില്ല. നാടിറങ്ങുന്ന വന്യമൃഗങ്ങളെ തടയാനാവുന്നില്ലെന്നുമാത്രമല്ല പിടികൂടി കൂട്ടിലടക്കാനും സാധിക്കുന്നില്ല. വയനാട്, പാലക്കാട് ഡിവിഷനുകളില്‍ റെയില്‍ ഫെന്‍സിങ് നിര്‍മാണം വലിയ ആവശ്യമായിരുന്നു. ഇതിന് 51.27കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു. കിഫ്ബി വഴിയായിരുന്നു ഫണ്ട്. രണ്ടുവര്‍ഷം കഴിഞ്ഞു. പദ്ധതിക്ക് എന്തുപറ്റിയെന്നറിയില്ല.
പ്രശ്‌നക്കാരായ വന്യജീവികളുടെ ദേഹത്ത് റേഡിയോ കോളര്‍ ഘടിപ്പിക്കുകയും ഇവയുടെ നീക്കങ്ങളറിഞ്ഞ് നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്നായിരുന്നു മറ്റൊരു പ്രധാന പ്രഖ്യാപനം. അതും തഥൈവ. ഇനിയുമിതാ തുടങ്ങിക്കുടുങ്ങിയ ചില പദ്ധതികള്‍.
സൗരോര്‍ജ വൈദ്യുതിവേലി
ഏറ്റവും ഫലപ്രദമായ സൗരോര്‍ജ വൈദ്യുതി വേലി കാര്യക്ഷമമാക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി വനം വകുപ്പ് ലക്ഷങ്ങള്‍ വകയിരുത്താറുണ്ട്. ഒന്നും ഫലപ്രദമാകാറില്ല. അതിര്‍ത്തി മേഖലയിലെ പല പഞ്ചായത്തുകളും ഇത്തരം സംരംഭങ്ങളെക്കുറിച്ച് സജീവ ആലോചന നടത്തുന്നുണ്ട്. കൂടുതല്‍ വനാതിര്‍ത്തികളില്‍ റെയില്‍പാള വേലി വ്യാപിപ്പിക്കണമെന്ന ആവശ്യവും ആവശ്യത്തിലൊടുങ്ങുന്നു.
കിടങ്ങുകള്‍
ജനവേസമേഖലയിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങാതിരിക്കാന്‍ കിടങ്ങുകള്‍ ഫലപ്രദമാണ്. എന്നാല്‍ ചെങ്കുത്തായ പ്രദേശങ്ങളിലും ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകളിലും ഇത് ഫലപ്രദമാകില്ല.
ദ്രുതകര്‍മസേന
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കാട്ടിലേക്ക് തിരികെയെത്തിക്കുന്നതിന് വനംവകുപ്പ് ദ്രുതകര്‍മസേനയെ നിയോഗിച്ചിട്ടുണ്ട്. തൊടുപുഴ, മൂന്നാര്‍, അടിമാലി, പീരുമേട്, ചിന്നക്കനാല്‍ മേഖലകളിലെ വനംവകുപ്പ് ഓഫിസുമായി ബന്ധപ്പെട്ടാണ് സേന പ്രവര്‍ത്തിക്കുന്നത്.
കൂട്
നിരീക്ഷണ കാമറയില്‍ പതിയുന്ന കടുവ, പുലി ഉള്‍പ്പെടെയുള്ള മൃഗങ്ങളെ പിടികൂടുന്നതിന് കൂട് റെഡിയാണെങ്കിലും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭിച്ചാല്‍ മാത്രമാണ് സ്ഥാപിക്കാന്‍ കഴിയുന്നത്.
ആറളത്ത് ആന മതില്‍ വേണം
ആറളത്തെ കൃഷിയിടങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ വനാതിര്‍ത്തിയില്‍ സുരക്ഷിതവും ഉറപ്പുള്ളതുമായ ആന മതില്‍തന്നെ നിര്‍മിക്കണമെന്നാണ് ആറളം ഫാമിലെ തൊഴിലാളികളുടെ ആവശ്യം. നേരത്തെ നിര്‍മിച്ച കരിങ്കല്‍കെട്ടുകള്‍ ഏറെയും തകര്‍ന്നു. ഇതിന്റെ വിടവിലൂടെയാണു കാട്ടാനകള്‍ കാടിറങ്ങി നാശം വിതയ്ക്കുന്നത്. ആറളം ഫാമിന്റെ സുരക്ഷയ്ക്ക് ആനമതിലാണ് അഭികാമ്യമെന്ന അഭിപ്രായം രൂപപ്പെട്ടതിനെ തുടര്‍ന്ന് 22കോടി രൂപ അനുവദിച്ചിരുന്നു. 14 കിലോമീറ്റര്‍ ദൂരം മതില്‍ നിര്‍മാണത്തിനാണ് അനുമതി നല്‍കിയത്. നേരത്തെ കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റി പിന്‍മാറിയിരിക്കുകയാണ്.
വാര്‍ത്തകള്‍
ഫൈസൽ കോങ്ങാട്
ഇ.പി മുഹമ്മദ്
ബാസിത്ത് ഹസന്‍
അഷ്‌റഫ് കൊണ്ടോട്ടി
നിസാം കെ.അബ്ദുല്ല
സന്തോഷ് കോയിറ്റി
ഏകോപനം
ഹംസ ആലുങ്ങല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."