സ്വകാര്യ ബസ് സമരത്തിൽ വലഞ്ഞ് ജനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്കിൽ ജനം വലഞ്ഞു. ഇന്നലെ രാവിലെ മുതൽ വിവിധ ജില്ലകളിൽ അതിരൂക്ഷമായ യാത്രാക്ലേശം അനുഭവപ്പെട്ടു. കെ.എസ്.ആർ.ടി.സി സർവിസുകൾ കുറവായ ഗ്രാമീണ മേഖലകളിലാണ് കൂടുതൽ പ്രശ്‌നം അനുഭവപ്പെട്ടത്.
സ്‌കൂൾ വാർഷിക പരീക്ഷകൾ നടക്കുന്നതിനാൽ വിദ്യാർഥികളെയും സമരം പ്രതിസന്ധിയിലാക്കി. തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസുകൾ പണിമുടക്കിയില്ല. സമരത്തോടനുബന്ധിച്ച് ഇന്നലെ ഇരുന്നൂറോളം അധിക സർവിസ് നടത്തിയതായി കെ.എസ്.ആർ.ടി.സി അറിയിച്ചു.
അതേസമയം സ്വകാര്യ സമരം അനാവശ്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിരക്ക് കൂട്ടാൻ നേരത്തേ തീരുമാനമായിട്ടുണ്ട്.
എന്നു മുതൽ എന്ന കാര്യത്തിൽ മാത്രമാണ് വ്യക്തത വരേണ്ടത്. എന്നാൽ സമരത്തെ തുടർന്നാണ് നിരക്കുകൂട്ടുന്നതെന്ന് വരുത്താനാണ് ബസുടമകൾ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."