കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാകുന്നതും ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതുമായ എഗ്ഗ് ലോലി പോപ്പ് സ്വാദോടെ കഴിച്ചാലോ
ആവശ്യമുള്ള സാധനങ്ങള്‍
കോഴിമുട്ട പുഴുങ്ങിയത് -5
സവാള 2 ചെറുതായി കൊത്തിയരിഞ്ഞത്
മുളക് പൊടി / പച്ചമുളക് -2
ഗരംമസാല -കാല് ടീസ്പൂണ്‍
ബ്രഡ്ക്രംസ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു സോസ്പാന്‍ അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. ശേഷം സവാള ഇട്ട് വഴറ്റുക. ഇതിലേക്ക് മുളകുപൊടിയും ഗരം മാസലപ്പൊടിയും ചേര്‍ത്ത് ഒന്നുകൂടെ ഇളക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ഇതിലേക്ക് പുഴുങ്ങിവച്ച മുട്ട നന്നായി ഗ്രേറ്റ് ചെയ്തിടുക. ഇവയെല്ലാം കൂടെ മിക്സ് ചെയ്ത് ബോള്‍സ് ആക്കി വയ്ക്കുക.
ഇനി ഒരു പാത്രത്തിലേക്ക് ഒരു കോഴിമുട്ട് പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് ഒരുനുള്ള ഉപ്പും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇനി ഒരു പാത്രത്തില്‍ ബ്രഡ്ക്രംസ് ഇട്ടുവയ്ക്കുക. ഇനി ബോള്സാക്കിവച്ചവ ഓരോന്ന് എടുത്ത് ആദ്യം മുട്ടയിലും പിന്നീട് ബ്രഡ്ക്രംസിലും മുക്കി പൊരിച്ചെടുക്കുക.
ടൂത്ത് പിക്ക് കുത്തിവയ്ക്കുക. ഇനി സ്വാദോടെ എഗ്ഗ് ലോലിപോപ്പ് കഴിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."