HOME
DETAILS

\വിശ്വസാഹിത്യം; വാഴപ്പൂവിനെ സ്‌നേഹിച്ച  കഥാകാരി

  
backup
April 04 2021 | 02:04 AM

65153142511452
നോവലുകളും കഥകളും ലേഖനങ്ങളുമായി ബനാന യോഷിമോട്ടോ രചിച്ച അസംഖ്യം രചനകള്‍ ജപ്പാനിലേയും നിരവധി വിദേശ രാഷ്ട്രങ്ങളിലേയും ലക്ഷക്കണക്കിന് വായനക്കാര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. വാഴപ്പൂവിനോടുള്ള അങ്ങേയറ്റത്തെ ഇഷ്ടവും,   അതോടൊപ്പം ലിംഗ സൂചകങ്ങളായ സാധാരണ പേരുകളോടുള്ള വിപ്രതിപത്തിയുമാണ് ഇങ്ങനെയൊരു വിചിത്രമായ തൂലികാനാമം സ്വീകരിക്കുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അവര്‍ പറയുന്നു.
ടോക്കിയോയില്‍ 1964 ജൂലായ് ഇരുപത്തിനാലിനാണ് ബനാന യോഷിമോട്ടോ ജനിച്ചത്. അച്ഛന്‍ തക്കാക്കി യോഷിമോട്ടോ പ്രശസ്ത നിരൂപകനും ചിന്തകനുമായിരുന്നു. കടുത്ത വിലക്കുകളും നിയന്ത്രണങ്ങളും സൃഷ്ട്ടിച്ച സ്വാതന്ത്ര്യമില്ലായ്മയാല്‍ വര്‍ണരഹിതമായിരുന്ന ജപ്പാനിലെ പരമ്പരാഗത കുടുംബജീവിതങ്ങളുടെ മടുപ്പും നിര്‍വികാരതയും പക്ഷേ, യോഷിമോട്ടോയ്ക്ക് ഒരിക്കലും അനുഭവിക്കേണ്ടിവന്നിരുന്നില്ല.    സ്വാതന്ത്ര്യത്തിന്റേയും സമത്വബോധത്തിന്റേയും ശുദ്ധവായു യഥേഷ്ടം നുകര്‍ന്നുകൊണ്ടാണ് തന്റെ കുട്ടിക്കാലം കടന്നുപോയതെന്ന് അവര്‍ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്.
 
സര്‍ഗ്ഗവിരുന്നുകള്‍
 
1986ല്‍ ബിരുദ പഠനകാലത്ത്  മൂണ്‍ലൈറ്റ് ഷാഡോ (ങീീിഹശഴവ േടവമറീം) എന്ന നോവലെറ്റ് എഴുതിക്കൊണ്ട് അക്ഷരലോകത്തേക്ക് കടന്നുവന്ന ബനാന യോഷിമോട്ടോ അധികം വൈകാതെ ജപ്പാനിലെ ശ്രദ്ധേയയായ എഴുത്തുകാരിയായി ഉയര്‍ന്നു. 1988ല്‍ അവര്‍ ഒരു റസ്റ്ററന്റില്‍  വെയ്റ്ററായി ജോലി ചെയ്യുമ്പോഴാണ് ആദ്യ നോവല്‍ ദ കിച്ചണ്‍ (ഠവല ഗശരേവലി) പിറക്കുന്നത്. ജപ്പാനില്‍ ചൂടപ്പംപോലെ വിറ്റഴിഞ്ഞ ഈ നോവല്‍ ഒരു വര്‍ഷത്തിനകം ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. നവാഗത പ്രതിഭകള്‍ക്കുള്ള ആറാമത് കെയിന്‍ സാഹിത്യ പുരസ്‌കാരം നേടിയ  ദ കിച്ചണ്‍ 1988ല്‍ ജപ്പാനിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതികളിലൊന്നായ മിഷിമ യൂകിയോ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെടുകയും ചെയ്തു. 1990ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഫെര്‍വെല്‍ (എമൃലംലഹഹ) എന്ന നോവല്‍ കൊറിയന്‍ ഭാഷയിലേക്കാണ് ആദ്യമായി   വിവര്‍ത്തനം  ചെയ്യപ്പെട്ടത്. 1993ല്‍ ഈ രണ്ടു കൃതികളും ദ കിച്ചണ്‍ എന്ന പേരില്‍ ഒരൊറ്റ പുസ്തകമായി ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ യോഷിമോട്ടോയുടെ പേര് ഇംഗ്ലണ്ടിലേയും യു,എസിലെയും അക്ഷരഭൂമികയിലും സ്ഥാനംപിടിച്ചു. പിന്നീടുവന്ന രചനകളെല്ലാം തന്നെ ഇംഗ്ലീഷ് ഉള്‍പ്പെടെ ഒട്ടനവധി വിദേശഭാഷകളിലേക്ക് ചേക്കേറിയതോടെ ബനാന യോഷിമോട്ടോ എന്ന പേര് ലോകസാഹിത്യത്തിലെ തന്നെ ഏറെ ശ്രദ്ധേയയായ എഴുത്തുകാരിയായി മാറുകയായിരുന്നു. എന്‍.പി (1990), അമൃത (1994) ഹാര്‍ഡ് ബോയില്‍ഡ് ആന്റ് ഹാര്‍ഡ് ലക്ക് (ഒമൃറ ആീശഹലറ മിറ ഒമൃറ ഘൗരസ) (1999) എന്നീ നോവലുകള്‍ക്കു പുറമേ അസ്ലീപ് (അഹെലലു) (1989), ദ ലിസാര്‍ഡ് (ഠവല ഘശ്വമൃറ) (1993) തുടങ്ങി ഏഴോളം  കഥാസമാഹാരങ്ങളും നിരവധി ലേഖന സമാഹാരങ്ങളും അവരുടെ സര്‍ഗ്ഗശേഷിയുടെ തിളക്കമാര്‍ന്ന നിദര്‍ശനങ്ങളായി അക്ഷരലോകത്ത് നിലനില്‍ക്കുന്നുണ്ട്.
 
എഴുത്തിലെ ലാളിത്യം
 
ലളിത്യവും ഹൃദ്യതയും സംഗീതാത്മകതയും പരസ്പരം ചേര്‍ന്നലിഞ്ഞ അങ്ങേയറ്റം നൈസര്‍ഗികമായ ഭാഷയാണ് ബനാന  യോഷിമോട്ടോയുടെ രചനകളുടെ ജീവന്‍. ജപ്പാനിലെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച എഴുത്തുകാരിയെന്ന വിശേഷണത്തിന് അവരെ അര്‍ഹയാക്കിയതില്‍ ഈ ഭാഷ വലിയ പങ്കുവഹിച്ചിട്ടുണ്ട്. (പക്ഷേ, അതിന്റെ വശ്യതയും മാസ്മരികതയും അതേ രീതിയില്‍ മറ്റൊരു ഭാഷയില്‍  സംക്രമിപ്പിക്കുകയെന്നത് അങ്ങേയറ്റം ദുഷ്‌കരവും വെല്ലുവിളിയുയര്‍ത്തുന്നതുമായ പ്രവൃത്തിയാണെന്നാണ് യോഷിമോട്ടോയുടെ രചനകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത മിഖായേല്‍ എമെറിക്ക് അഭിപ്രായപ്പെടുന്നത്.) യോഷിമോട്ടോയുടെ ഭാഷയുടെ ലാളിത്യം പക്ഷേ, അവരുടെ പ്രതിപാദ്യ വിഷയങ്ങളുടെ ഗൗരവത്തെ ലഘൂകരിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. മനുഷ്യ ജീവിതത്തിന്റെ സങ്കീര്‍ണ പ്രശ്‌നങ്ങളാണ് ആ രചനകളിലെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നത്. അവ പലപ്പോഴും അനുവാചകരുടെ മനസിനെ പൊള്ളിക്കുന്നവയുമാണ്.
തന്റെ ഏഴുത്തുജീവിതത്തില്‍ സ്വപ്‌നങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് ഒരഭിമുഖത്തില്‍ ബനാന യോഷിമോട്ടോ വെളിപ്പെടുത്തുകയുണ്ടായി. ഒരു തരത്തില്‍ പറഞ്ഞാല്‍ താന്‍ ഉറങ്ങുന്നതുതന്നെ സ്വപ്‌നം കാണാനാണെന്നാണ് അവര്‍ പറയുന്നത്. തന്റെ മിക്ക രചനകളുടേയും  ബീജങ്ങളായാണ് സ്വപ്‌നങ്ങളെ അവര്‍ വിശേഷിപ്പിക്കുന്നത്. എന്തെഴുതണമെന്നറിയാതെ ആശങ്കപ്പെടുന്ന അവസരങ്ങളില്‍ അവ പലപ്പോഴും തുണയായിട്ടുണ്ടത്രേ. വിചിത്ര സ്വഭാവക്കാരും പേടിസ്വപ്‌നങ്ങളാല്‍ വേട്ടയാടപ്പെടുന്നവരുമാണ് യോഷിമോട്ടോയുടെ കഥാപാത്രങ്ങള്‍. അവരെ  സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ ഇത്തരത്തില്‍ കഥാകാരിയുടെ മനസിനെ മഥിക്കുന്ന തീക്ഷ്ണമായ സ്വപ്‌നവ്യവഹാരങ്ങളുടെ ഇരകളായാണ്  അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് കാണാം. അതേസമയം, തന്റെ കഥാപാത്രങ്ങളെല്ലാവരും തികച്ചും സ്വാതന്ത്രരാണെന്നും, അവരുടെ ചിന്തകളും കാഴ്ചപ്പാടുകളും ജീവിത ദര്‍ശനങ്ങളും അവരുടേത്  മാത്രമാണെന്നും അവര്‍ ഒരിക്കലും തന്റെ ജീവിതവീക്ഷണമോ ചിന്താഗതികളോ   പ്രചരിപ്പിക്കുന്നവരല്ലെന്നും യോഷിമോട്ടോ വ്യക്തമാക്കുന്നുമുണ്ട്.
 
പുതിയ എഴുത്തുകാരോട്
 
എഴുത്തിലെപ്പോലെ ജീവിതത്തിലും ലാളിത്യം കാത്തുസൂക്ഷിക്കുന്ന എഴുത്തുകാരിയാണ് ബനാന യോഷിമോട്ടോ. വ്യക്തിജീവിതത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വിമുഖയായ അവര്‍ ചര്‍ച്ചകളിലും സംഭാഷണങ്ങളിലും സാഹിത്യത്തെക്കുറിച്ചും  യാത്രകളെക്കുറിച്ചും ജപ്പാനിലെ സവിശേഷമായ ആഹാരരീതികളെക്കുറിച്ചുമൊക്കെ സംസാരിക്കാനാണ്  ഇഷ്ടപ്പെടുന്നത്. എത്ര പുസ്തകമെഴുതി എന്നതിനുപരി എന്താണെഴുതിയത് എന്ന ആലോചനയാണ് പ്രധാനമെന്ന് അവര്‍ പറയുന്നു. എഴുത്തില്‍ സ്വന്തം തനിമയും വ്യക്തിത്വവും നിലനിര്‍ത്തേണ്ടത് അത്യാവശ്യവും അനിവാര്യവുമാണെന്ന് വാദിക്കുന്ന അവര്‍, പുതിയ എഴുത്തുകാര്‍ക്ക് നല്‍കുന്ന ഉപദേശം ഇതാണ്.  'എഴുതിക്കൊണ്ടേയിരിക്കുക. യുക്തിയെക്കുറിച്ചോ, സങ്കല്‍പത്തെക്കുറിച്ചോ ഒന്നും ചിന്തിക്കാതിരിക്കുക. നിങ്ങള്‍ നിങ്ങളെ നിങ്ങളുടെ വാക്കുകളില്‍, നിങ്ങളുടെ മാത്രം വാക്കുകളില്‍ പ്രകാശിപ്പിക്കുക.'
വായനയെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന അപൂര്‍വമായ ഒരനുഭൂതിയാണ് യോഷിമോട്ടോയുടെ രചനകള്‍ അനുവാചകരില്‍  സൃഷ്ടിക്കുന്നത്.    വായനയ്ക്കു ശേഷവും ഏറെക്കാലം അവ വായനക്കാരെ മോഹിപ്പിക്കുകയും ദു:ഖിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു. യോഷിമോട്ടോയുടെ രചനകളെക്കുറിച്ച് എന്‍സൈക്‌ളോപീഡിയ ബ്രിട്ടാനിക്ക ഇങ്ങനെ പറയുന്നു: യോഷിമോട്ടോയുടെ കഥകള്‍ ക്ഷണഭംഗുരങ്ങളല്ല. അവ സാവധാനം വിടര്‍ന്നു പുഷ്പിച്ച് നിറഞ്ഞ സൗന്ദര്യത്തിന്റേയും നഷ്ടബോധത്തിന്റേയും സൗരഭ്യം അവശേഷിപ്പിച്ചുകൊണ്ട് മെല്ലെ മെല്ലെ മാഞ്ഞുപോവുകയാണ് ചെയ്യുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  8 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  8 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  8 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  8 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  8 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  8 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  8 days ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  8 days ago
No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  8 days ago
No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  8 days ago