HOME
DETAILS

സുഭാഷ് ചന്ദ്രബോസിനെ കാവി പുതപ്പിക്കുമ്പോൾ

  
backup
January 24 2023 | 04:01 AM

8946534563-2


ഇന്ത്യയിൽ സംഘ്പരിവാർ പതിറ്റാണ്ടുകളായി അഭിമുഖീകരിക്കുന്ന വലിയ താത്വികപ്രശ്‌നമാണ് രാജ്യത്തെ സ്വാതന്ത്ര്യ സമരത്തിൽ തങ്ങൾ എങ്ങനെ അടയാളപ്പെടുത്തുന്നു എന്നത്. ജനസാമാന്യത്തിന് മുൻപിൽ സ്വാതന്ത്ര്യ സമരത്തിൽ ഒറ്റുകാരന്റെ വേഷമാണ് എന്നും അവർക്കുള്ളത്. ഒന്നിനുപുറകെ ഒന്നായി ദേശീയ സ്വാതന്ത്ര്യ നേതാക്കന്മാരെ കാവി പുരട്ടുന്നതിനുള്ള ആസൂത്രിത ശ്രമങ്ങൾക്ക് പിന്നിലുള്ളത് സ്വാതന്ത്ര്യസമരത്തിൽ അടയാളപ്പെടുത്താനുള്ള ആഗ്രഹമാണ്. ഗാന്ധിയുടെ ചർക്കയേയും സർദാർ വല്ലഭായി പട്ടേലിന്റെ ദേശസങ്കൽപത്തെയും ഭഗത് സിങ്ങിന്റെ വിപ്ലവ ആഭിമുഖ്യത്തെയും രവീന്ദ്ര സാഹിത്യത്തെയും അതുപോലെ ഒട്ടനവധി വ്യക്തികളുടെ ഓർമകളിൽ കാവി പുരട്ടുന്നതിന്, കാവിയിൽ ചാലിക്കുന്നതിന് ശ്രമിച്ചിട്ടുണ്ട്. പൂർവസന്ധിയിൽ ഈ നേതാക്കന്മാരൊക്കെ പുലർത്തിയിരുന്ന കടുത്ത ആർ.എസ്.എസ് വിരോധം ഇവരെ തടയുന്നില്ല.


ഈ പ്രോജക്ടിൽ സംഘ്പരിവാർ അവസാനം കൂട്ടിച്ചേർക്കപ്പെടുന്ന പേര് നേതാജി സുഭാഷ് ചന്ദ്രബോസിനെയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സുഭാഷ് ചന്ദ്രബോസിനെ ആർ.എസ്.എസ് അനുഭാവിയായി മുദ്രകുത്തുന്നതിനുള്ള ആസൂത്രിത ശ്രമങ്ങൾ നടന്നുവരികയാണ്. ഇക്കഴിഞ്ഞ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സുഭാഷ് ചന്ദ്രബോസിന്റെ പൈതൃകത്തിന്റെ പേരിലാണ് ബി.ജെ.പി വോട്ടുകൾ പിടിക്കാൻ ശ്രമിച്ചത്. അദ്ദേഹത്തെ പാളയത്തിൽ എത്തിക്കാൻ അവിശ്വസനീയ നുണക്കഥകളാണ് അവർ പ്രചരിപ്പിക്കുന്നത്. ഒന്നാമതായി, ആർ.എസ്.എസ് മുന്നോട്ടുവയ്ക്കുന്ന ദേശരാഷ്ട്ര സങ്കൽപ്പത്തിന് ചേർന്നുനിൽക്കുന്നതാണ് സുഭാഷ് ചന്ദ്രബോസിന്റെ തീവ്രവലതുപക്ഷ കാഴ്ചപ്പാടുകൾ എന്നതാണ്. ഒരു ചുവടുകൂടി കടന്നു വി.ഡി സവർക്കറിന്റെ ഉപദേശപ്രകാരമാണ് ഇന്ത്യൻ നാഷനൽ ആർമി സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ചത് എന്നുപോലും പ്രചരിപ്പിക്കുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സവർക്കർ എഴുതിയ പുസ്തകത്തിലെ 10 പേജുകൾ എല്ലാദിവസവും ഐ.എൻ.എ വോളണ്ടിയർമാർ വായിക്കണം എന്ന നിർദേശം നേതാജി നൽകിയിരുന്നതായി സംഘ്പരിവാർ പറയുന്നുണ്ട്.


പക്ഷേ ഇതെല്ലാം നുണക്കഥകൾ മാത്രമാണ്. ജീവിതത്തിലും പ്രവൃത്തിയിലും അതുല്യ മതേതരമൂല്യങ്ങൾ, സോഷ്യലിസ്റ്റ് ചിന്തകൾ പുലർത്തിയിരുന്നയാളായിരുന്നു സുഭാഷ് ചന്ദ്രബോസ്. 'ബ്രിട്ടീഷുകാർക്കെതിരേയുള്ള പോരാട്ടത്തിൽ പങ്കാളിയായി ഇന്ത്യയിലെ യുവത്വം ഊർജം നഷ്ടപ്പെടുത്തരുത്' എന്നായിരുന്നു സവർക്കർ ആഹ്വാനം ചെയ്തതെങ്കിൽ 'നിങ്ങൾ എനിക്ക് രക്തം നൽകൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം' എന്ന് ഉദ്‌ഘോഷിച്ചയാളായിരുന്നു സുഭാഷ് ചന്ദ്രബോസ്.
വ്യക്തിബന്ധങ്ങളിൽ ഗാന്ധിയുമായും നെഹ്‌റുമായും അടുത്ത സൗഹാർദം, പരസ്പര ബഹുമാനം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. 1930കളിൽ കോൺഗ്രസിൽ ഉയർന്ന യുവജന രാഷ്ട്രീയത്തിന്റെ സോഷ്യലിസ്റ്റ് മുഖങ്ങൾ സുഭാഷ് ചന്ദ്രബോസും നെഹ്‌റുവുമാണ്. ഇരുവരും ഒരുമിച്ചാണ് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെടുന്നത്. സുഭാഷ് ചന്ദ്രബോസ് പറഞ്ഞിട്ടുണ്ട് 'നെഹ്‌റുവിൻ്റെ തലച്ചോറ് സോഷ്യലിസവും ഹൃദയം ഗാന്ധിസവുമാണെന്ന്'. സംഘ്പരിവാർ കുബുദ്ധികൾ പ്രചരിപ്പിക്കുന്നതുപോലെ ആശയപരമായ ഒരു വൈരുധ്യവും നെഹ്‌റുവും സുഭാഷ് ചന്ദ്രബോസ് തമ്മിൽ ഉണ്ടായിരുന്നില്ല.


1938 ലും 1939ലും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡൻ്റ് പദവിയിലേക്ക് പോലും സുഭാഷ് ചന്ദ്രബോസ് എത്തുന്നതിനു പിന്നിൽ കോൺഗ്രസിനുള്ളിലെ നെഹ്‌റു പക്ഷപാതികളുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു. പ്രസിഡൻ്റായതിനുശേഷം അദ്ദേഹവും ഗാന്ധിയുമായുണ്ടായ ഭിന്നത ആശയപരമായിരുന്നു. ഒരിക്കലും വ്യക്തിപരമായിരുന്നില്ല. 'അഹിംസാവാദത്തിന് പ്രാധാന്യം നൽകാത്ത സുഭാഷ് ചന്ദ്രബോസ് പ്രസിഡൻ്റായ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ അംഗമായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല' എന്ന് ഗാന്ധി നിലപാടെടുത്തപ്പോൾ, 'ഗാന്ധിയില്ലാത്ത കോൺഗ്രസിന്റെ അമരക്കാരനായിരിക്കാൻ ഞാനും ആഗ്രഹിക്കുന്നില്ല' എന്നു പറഞ്ഞുകൊണ്ട് കോൺഗ്രസ് പ്രസിഡന്റ് പദം ഉപേക്ഷിച്ച് വിപ്ലവ ആശയങ്ങൾക്കുവേണ്ടി പുതിയ സംഘടന രൂപീകരിക്കുകയാണ് ബോസ് ചെയ്തത്.


സുഭാഷ് ചന്ദ്രബോസ്
എന്ന മതേതര നായകൻ


'രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനുണ്ടാകുന്ന ബുദ്ധിമുട്ട് ഒരിക്കലും ഇന്ത്യ മുതലെടുക്കില്ല' എന്ന ഗാന്ധിയുടെ നിലപാടാണ് ബ്രിട്ടന്റെ എതിർകക്ഷികളായ ജർമ്മനിയുടെയും ജപ്പാന്റെയും സഹായം സ്വീകരിക്കാൻ സുഭാഷ് ചന്ദ്രബോസിനെ പ്രേരിപ്പിച്ചത്. ഇതിന്റെ പിന്നിലെ ഏകവികാരം സ്വാതന്ത്ര്യമായിരുന്നു. ഏതു വിധേനയും മാതൃരാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കാനുള്ള അടങ്ങാത്ത സ്വാതന്ത്ര്യ മോഹമാണ് സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യൻ നാഷനൽ ആർമിയുടെ രൂപീകരണത്തിലേക്ക് നയിച്ചത്. റാങ്കോണിലും മലാക്കയിലും ഒക്കെയായി 40,000 ത്തോളം വരുന്ന സുശക്ത സേനയെ രൂപീകരിച്ച അദ്ദേഹം സേനയുടെ വിവിധ റെജിമെന്റുകൾക്ക് നൽകിയ പേര് ഗാന്ധി റെജിമെന്റ്, നെഹ്‌റു റെജിമെന്റ് എന്നും ആസാദ് റെജിമെന്റ്, റാണി ലക്ഷ്മിഭായ് റെജിമെന്റ് എന്നുമാണ്.
സൈന്യത്തെ പൂർണമായും യുദ്ധസന്നദ്ധമാക്കിയതിനുശേഷം റേഡിയോ പ്രഭാഷണത്തിലൂടെ ബോസ് പറഞ്ഞു 'എന്റെ സൈന്യം ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ പ്രവേശിച്ച് ബ്രിട്ടീഷുകാർക്കെതിരേ യുദ്ധം ചെയ്യാൻ തയാറാണ്. പക്ഷേ ഞാനൊരു ക്ഷണിക്കലിനായി കാത്തിരിക്കുന്നു. എന്നെ ക്ഷണിക്കേണ്ടത് മഹാത്മാ ഗാന്ധിയാണ്'. മഹാത്മാഗാന്ധി ക്ഷണിക്കുന്നതിന് വേണ്ടി സുഭാഷ് ദിവസങ്ങൾ കാത്തുനിന്നു. പക്ഷേ ഒരിക്കലും അക്രമത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയാത്ത ഗാന്ധി ആ ക്ഷണം നൽകിയില്ല. തുടർന്ന് നടത്തിയ റേഡിയോ പ്രഭാഷണത്തിൽ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവ് എന്ന് ആദ്യമായി വിശേഷിപ്പിച്ചുകൊണ്ടാണ് സുഭാഷ് ചന്ദ്രബോസ് സൈന്യത്തിന് മുന്നോട്ട് കുതിക്കാനുള്ള നിർദേശം നൽകിയത്. ഇത്രയും വലിയ ആത്മബന്ധമായിരുന്നു ഗാന്ധിയും സുഭാഷ് ചന്ദ്രബോസും തമ്മിലുണ്ടായിരുന്നത്.


യുദ്ധമുന്നണിയിൽ അവിസ്മരണീയ വിജയഗാഥകൾ നേടിയെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതി മാറിയതോടെ സുഭാഷ് ചന്ദ്രബോസിന് പരാജയം സമ്മതിക്കേണ്ടിവന്നു. യുദ്ധത്തിൽ പരാജയപ്പെട്ടതിനുശേഷം ചന്ദ്രബോസിന്റെ തിരോധാനം ഒരുപാട് വ്യാഖ്യാനങ്ങൾക്ക് ഇട നൽകപ്പെടുകയുണ്ടായി. ജവഹർലാൽ നെഹ്‌റുവിനെ ബോധപൂർവം കരുവാക്കുന്നതിനുള്ള ആസൂത്രിത ഇടപെടലുകൾ സമയാസമയങ്ങളിൽ നടക്കുകയുണ്ടായി. പക്ഷേ തിരോധാനത്തിനുശേഷം ഐ.എൻ.എയിലെ യുദ്ധത്തടവുകാരായ സഹപ്രവർത്തകരോട് കോൺഗ്രസും നെഹ്റുവും സ്വീകരിച്ച സമീപനം ഉദാത്തമായിരുന്നു. ചെങ്കോട്ടയിൽ നടന്ന വിചാരണയിൽ 25 വർഷത്തിനുശേഷം നെഹ്‌റു വക്കീൽ കുപ്പായം വീണ്ടും ധരിച്ചു. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ സമരഭടന്മാരെ സഹായിക്കാൻ നാഷണൽ ഡിഫൻസ് ഫണ്ടുതന്നെ രൂപീകരിച്ചു. കൽക്കത്തയിൽ സുഭാഷ് ചന്ദ്രബോസിന്റെ സഹോദരങ്ങളുമായി ചേർന്ന് ജനലക്ഷങ്ങളെ സാക്ഷിനിർത്തി വലിയ വികാര പ്രകടനങ്ങൾക്കാണ് നെഹ്‌റു നേതൃത്വം നൽകിയത്. ചന്ദ്രബോസിന്റെ മകൾ ഇന്ത്യ സന്ദർശിച്ചപ്പോൾ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവനകളിൽ ഔദ്യോഗിക ബഹുമതികളോടെയുള്ള സ്വീകരണങ്ങളാണ് നൽകപ്പെട്ടത്. അത്രമാത്രം ആത്മാർഥ സൗഹൃദമായിരുന്നു സുഭാഷ് ചന്ദ്രബോസും ഗാന്ധിയും നെഹ്‌റുവും തമ്മിൽ ഉണ്ടായിരുന്നത്. 'ഇന്ത്യയിലെ പോരാളികളുടെ രാജകുമാരൻ' എന്നാണ് ഗാന്ധി സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്.


രണ്ടുതവണ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡൻ്റായിരുന്ന സുഭാഷ് ചന്ദ്രബോസിനെ കാലമടയാളപ്പെടുത്തുന്നത് ജനാധിപത്യമര്യാദകൾ പുലർത്തിയിരുന്ന, രാജ്യസ്‌നേഹിയായ കോൺഗ്രസ് നേതാവ് എന്നുതന്നെയാണ്. ഗാന്ധിയുടെ ആഗ്രഹത്തിന് വിരുദ്ധമായി കോൺഗ്രസിനെ ഹൈജാക്ക് ചെയ്ത് കൊണ്ടുപോകാനുള്ള അവസരങ്ങൾ ഉണ്ടായിട്ടും പ്രസിഡൻ്റ്പദം വേണ്ടന്നുവച്ച് ഗാന്ധിയുടെ വഴിയിലേക്ക് കോൺഗ്രസിനെ വിട്ടുകൊടുത്ത പ്രതിപക്ഷ ബഹുമാനത്തെ ജനാധിപത്യബോധമല്ലാതെ മറ്റെന്തു പേരിലാണ് വിളിക്കുക? എല്ലാ കാലത്തും മതഭ്രാന്തിനും മതാധിഷ്ഠിത രാഷ്ട്രീയത്തിനും എതിരേ നിലപാട് സ്വീകരിച്ച, സുഭാഷ് ചന്ദ്രബോസിനെ മതാധിഷ്ഠിത രാഷ്ട്രീയത്തിൽ കൂട്ടിക്കെട്ടാനുള്ള സംഘ്പരിവാറിന്റെ ശ്രമം ഒരിക്കലും വിജയിക്കാൻ പോകുന്നില്ല.
സുഭാഷ് ചന്ദ്രബോസിന്റെ മകൾ അനിത ബോസ് അർഥശങ്കയ്ക്കിടയില്ലാത്തവണ്ണംതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 'എൻ്റെ അച്ഛൻ പിന്തുടർന്നത് വിഭാഗീയ മതരാഷ്ട്രീയമല്ല. മതത്തെ ഒരിക്കലും രാഷ്ട്രീയ നേട്ടത്തിനുവേണ്ടി എൻ്റെ അച്ഛൻ ഉപയോഗിച്ചിട്ടില്ല. ആർ.എസ്.എസ് പറയുന്ന പ്രത്യയശാസ്ത്രവും അച്ഛൻ പുലർത്തിയിരുന്ന വിശ്വാസപ്രമാണങ്ങളും ഇരു ധ്രുവങ്ങളിലുള്ളതാണ്. ആർ.എസ്.എസിന് വേണമെങ്കിൽ അച്ഛന്റെ പ്രത്യയശാസ്ത്രത്തെ കടമെടുത്തുകൊണ്ട് ഈ രാജ്യത്തെ നാനാജാതി മതസ്ഥരെയും ഒരുപോലെ കാണാം. പക്ഷേ അവരെ ഭിന്നിപ്പിക്കാൻ കഴിയില്ല'. സുഭാഷ് ചന്ദ്രബോസ് എന്ന ധീര ദേശസ്‌നേഹിയുടെ രാജ്യസ്‌നേഹത്തെയും അർപ്പണബോധത്തെയും രാഷ്ട്രീയ അജൻഡകൾക്ക് വേണ്ടി ഉപയോഗിക്കുന്ന സംഘ്പരിവാറിന്റെ രാഷ്ട്രീയത്തെ എതിർക്കുകയാണ് യഥാർഥ ദേശസ്‌നേഹികൾ ചെയ്യേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago