HOME
DETAILS

ഒന്‍പത് കുടുംബങ്ങള്‍ ഇനി മൈസസ് ഭവനങ്ങളില്‍ അന്തിയുറങ്ങും

  
backup
August 19, 2016 | 8:36 PM

%e0%b4%92%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf



അരീക്കോട്: വിവിധ മത വിഭാഗത്തിലെ ഒമ്പത് കുടുബങ്ങള്‍ ഇനി മൈസസ് വീടുകളില്‍ അന്തിയുറങ്ങും. അരീക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ എജുക്കേഷണല്‍ അസോസിയേഷനാണു നിര്‍ധനരായ ഒന്‍പതു കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയത്. ഒന്‍പതു വീടുകളുടെയും കുടിയിരുപ്പ് ചടങ്ങും കുടുംബ സംഗമവും മത സൗഹാര്‍ദ വേദി കൂടിയായി. ഇരുപതു വര്‍ഷമായി ജീവകാരുണ്യ വിദ്യാഭ്യാസ രംഗത്തു പ്രവര്‍ത്തിക്കുന്ന മൈസസ് കൂട്ടായ്മ വിവിധ മതവിശ്വാസികളായ ഒന്‍പതു കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും ഒരുക്കി പ്രത്യേക അന്തരീക്ഷമുള്ള മൈസസ് ഗ്രാമമാണു നിര്‍മിച്ചിരിക്കുന്നത്. അടുത്ത മാര്‍ച്ച് മാസത്തോടെ 21 വീടുകള്‍ കൂടി നിര്‍മിച്ചു നല്‍കാനാണു മൈസസ് ഭാരവാഹികളുടെ തീരുമാനം. ഇതിനു സമൂഹത്തില്‍ നിന്നുള്ള സഹകരണം ആവശ്യമാണെന്നും ഇവര്‍ പറയുന്നു. തെരുവില്‍ ജീവിക്കുന്നവര്‍ക്കായി തയാറാക്കുന്ന പാര്‍പ്പിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും മൈസസ് ഗ്രാമത്തില്‍  നടക്കുന്നുണ്ട്.
   2013 ഓഗസ്റ്റ് മാസം പതിനെട്ടിനാണു അന്നത്തെ സാമൂഹ്യ നീതി മന്ത്രി ഡോ. എം.കെ മുനീര്‍ മൈസസ് ഭവനങ്ങള്‍ക്ക് തറക്കല്ലിട്ടത്. അതിനു ശേഷം ഈ കാരുണ്യ  കൂട്ടായ്മയിലെ ഭാരവാഹികള്‍ വിഹിതമെടുത്താണു അഞ്ചു ലക്ഷം രൂപ വീതം ചെലവഴിച്ച് ഒന്‍പത് വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. ഊര്‍ങ്ങാട്ടിരി, കീഴുപറമ്പ്, അരീക്കോട്, കാവനൂര്‍ പഞ്ചായത്തുകളില്‍ നിന്നുള്ളവരാണു ഇവിടെ താമസക്കാരായിട്ടുള്ളത്. വര്‍ഷങ്ങളായി സംഘടന നടത്തി വരുന്ന കുടുംബ സംഗമം ഇത്തവണ പുതിയ താമസക്കാര്‍ക്കൊപ്പമാണു നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ പങ്കെടുപ്പിച്ച് വിപുലമായ പരിപാടിയും സംഘടന ആവിഷ്‌കരിക്കുന്നുണ്ട്. ഗൃഹ പ്രവേശന ചടങ്ങിന്റെ ഉദ്ഘാടനം  അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ നിര്‍വഹിച്ചു. ചടങ്ങില്‍ നൗഷാദ് അരീക്കോടിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിന ക്വിസ് മല്‍സരവും ദേശീയ വെറ്ററന്‍ അത് ലറ്റിക് ചാമ്പ്യന്‍ സമദ് മാസ്റ്ററുടെ നേതൃത്വത്തില്‍ കുട്ടികളുടെ കായിക മല്‍സരങ്ങളും സംഘടിപ്പിച്ചു. മുന്‍ എം.എസ്.പി കമാണ്ടന്റ് യു. ഷറഫലി, മൈസസ് ചെയര്‍മ്മാന്‍ ഡോ. കെ ഷൗക്കത്തലി, ജനറല്‍ സെക്രട്ടറി ലുഖ്മാന്‍ അരീക്കോട് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല: രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

ആര്‍.എസ്.എസിനെ പുകഴ്ത്തിയ ദിഗ് വിജയ് സിങ്ങിനെ പിന്തുണച്ച് തരൂര്‍; കോണ്‍ഗ്രസ് പാര്‍ട്ടിയിലും അച്ചടക്കം വേണമെന്ന്

National
  •  5 days ago
No Image

പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ വി.എസ് ചിത്രവും പേരും ചുരണ്ടി മാറ്റി; പ്രതിഷേധം

Kerala
  •  5 days ago
No Image

രാജ്യത്ത് കശ്മീരി കച്ചവടക്കാര്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; ഷാള്‍ വില്‍പന നടത്തുന്നവര്‍ക്ക് ക്രൂര മര്‍ദ്ദനം

National
  •  5 days ago
No Image

ചരിത്രം പറഞ്ഞ് എക്സ്പോ

Kerala
  •  5 days ago
No Image

ടി-20യിലെ ആദ്യ 'ട്രിപ്പിൾ സെഞ്ച്വറി'; ചരിത്രം സൃഷ്ടിച്ച് ക്യാപ്റ്റൻ പൊള്ളാർഡ്

Cricket
  •  5 days ago
No Image

ഓഫിസ് വിവാദം: സഹോദരനോടെന്ന പോലെയാണ് അഭ്യര്‍ഥിച്ചതെന്ന് ശ്രീലേഖ, പ്രശാന്തിനെ ഓഫിസിലെത്തി കണ്ടു 

Kerala
  •  5 days ago
No Image

ബുള്‍ഡോസര്‍ രാജ് പോലെ വേറൊരു മാതൃക; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും വി.കെ പ്രശാന്ത്

Kerala
  •  5 days ago
No Image

നാടിനെ കണ്ണീരിലാഴ്ത്തി സുഹാന്റെ വിയോഗം; കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തും- മന്ത്രി ശിവന്‍കുട്ടി

Kerala
  •  5 days ago
No Image

കണ്ടത് കുളിക്കാന്‍ വന്നവര്‍, കുട്ടി കുളത്തില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം; സുഹാന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  5 days ago