HOME
DETAILS
MAL
സൂപ്രണ്ടിനെതിരേ പരാതി; ജില്ലാ ആശുപത്രിയില്‍ വിജിലന്‍സ് റെയ്ഡ് നടത്തി
backup
August 19 2016 | 20:08 PM
നിലമ്പൂര്‍: സി.പി.എം ലോക്കല്‍ സെക്രട്ടറി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വിജിലന്‍സ് വിഭാഗം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ റെയ്ഡ് നടത്തി. ആശുപത്രി സൂപ്രണ്ടിനെതിരെയാണ് പരാതി നല്‍കിയിരുന്നത്. നിയമനങ്ങളിലും, ഓഫിസ് പ്രവര്‍ത്തനങ്ങളിലും സൂപ്രണ്ട് അഴിമതി കാണിച്ചുവെന്നാരോപിച്ചാണ് മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, ആരോഗ്യ വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് 2015ല്‍ പരാതി നല്‍കിയിരുന്നത്.
കോഴിക്കോട് റിജ്യണല്‍ വിജിലന്‍സ് ഓഫീസര്‍ ഡോ.പിയുഷ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഇന്നലെ സൂപ്രണ്ടില്‍ നിന്നും മൊഴിയെടുത്തു. അതേസമയം താന്‍ ഇത്തരത്തില്‍ പരാതി നല്‍കിയിട്ടില്ലെന്നും വ്യാജമായി ആരോ അയച്ചതാണെന്നും സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.റഹീമും മൊഴി നല്കി. ഇതോടെ അനേഷണം അവസാനിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."