ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.അബ്ദുല്‍ ലത്തീഫിന് യാത്രയയപ്പ് നല്കി
മലപ്പുറം: തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ അഡീഷണല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. അബ്ദുല്‍ ലത്തീഫിന് ഭരണ സമിതിയും ജീവനക്കാരും ജില്ലാ തല ഉദ്യോഗസ്ഥരും ചേര്‍ന്ന് യാത്രയയപ്പ് നല്കി. ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന അനുമോദന യോഗത്തില്‍ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് മാരായ ഉമ്മര്‍ അറക്കല്‍, വി.സുധാകരന്, കെ.പി ഹാജറുമ്മ ടീച്ചര്‍, അനിത കിഷോര്‍, സലീം കുരുവമ്പലം, എ.കെ അബ്ദു റഹ്മാന്, ടി.കെ റഷീദലി, അഡ്വ; പി.വി മനാഫ്, വെട്ടം ആലിക്കോയ, ഹനീഫ പുതുപറമ്പ്, അഡ്വ: ഫൈസല്‍, ഡി.എം.ഒ ഉമര്‍ ഫാറൂഖ്, ഡി.ഡി.ഇ സഫറുള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി എ.അബ്ദുല്‍ ലത്തീഫനുള്ള ഉപഹാരം പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."