HOME
DETAILS

അസമും പശ്ചിമബംഗാളും തമിഴ്‌നാടും ചൊവ്വാഴ്ച കേരളത്തോടൊപ്പം ബൂത്തിലേക്ക്; കനത്ത സുരക്ഷ

  
backup
April 05 2021 | 17:04 PM

election-kerala-bangal-asam-and-tamilnad

ന്യുഡല്‍ഹി: കേരളത്തോടൊപ്പം അസമും പശ്ചമബംഗാളും ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്. അസമിലെ 40 മണ്ഡലങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പും ബംഗാളിലെ 31 മണ്ഡലങ്ങളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പുമാണ് നടക്കുന്നത്. അസമില്‍ 126 മണ്ഡലങ്ങളിലേക്ക് മൂന്നു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പാണ് ഇതോടെ പൂര്‍ത്തിയാവുക. തമിഴ്‌നാട്ടിലും ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കും. 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ബംഗാളിലെ 294 മണ്ഡലങ്ങളിലേക്ക് എട്ടു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹൗറ, സൗത്ത് 24 പര്‍ഗനാസ്, ഹുഗ്‌ളി എന്നീ ജില്ലകളിലാണ് ബംഗാളിലെ മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 31 മണ്ഡലങ്ങളുള്ളത്. 10,871 പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 78,52,425 വോട്ടര്‍മാരാണുള്ളത്.
അസമിലെ അവസാന ഘട്ടത്തില്‍ 337 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രണ്ടേമുക്കാല്‍ കോടി ജനങ്ങളാണ് കോരളത്തില്‍ പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരേയാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് വൈകിട്ട് ഒന്‍പതുമണിയോടെയേ അവസാനിക്കൂ. മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്നാണിത്. 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

അതേ സമയം കേരള -തമിഴ്‌നാട് അതിര്‍ത്തിയായ കമ്പംമെട്ടില്‍ കേന്ദ്രസേനയെ വിന്യസിച്ചു. ഇരട്ട വോട്ട് തടയുന്നതിന്റെ ഭാഗമായാണ് നടപടി. തോട്ടം മേഖലകളിലെ ഇരട്ടവോട്ട് തടയുന്നതിന് ഇടുക്കി ജില്ലയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് അതിര്‍ത്തി മേഖലകളില്‍ കേന്ദ്രസേനയെ വിന്യസിച്ച് പരിശോധന കര്‍ശനമാക്കാന്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കിയത്.
ഇന്നു രാവിലെ മുതലാണ് ചെക്കുപോസ്റ്റുകളുടെ നിയന്ത്രണം കേന്ദ്രസേന ഏറ്റെടുത്തത്. ചൊവ്വാഴ്ച വോട്ടിങ് സമയം കഴിയുന്നതുവരെ അതിര്‍ത്തിയുടെ നിയന്ത്രണം കേന്ദ്ര സേനയുടെ ചുമതലയായിരിക്കും.
അതിര്‍ത്തി കടന്നെത്തുന്നവര്‍ കൃത്യമായി കാരണം ബോധ്യപ്പെടുത്തിയാല്‍ മാത്രമേ കേരളത്തിലേക്ക് കടത്തിവിടുകയുള്ളൂ. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്നവരുടെ വിവരങ്ങള്‍ പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ച് തമിഴ്‌നാട് പൊലിസും ശേഖരിക്കുന്നുണ്ട്.
യാത്രക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള സംവിധാനവും സി.സി.ടി.വി അടക്കമുള്ള ക്രമീകരണങ്ങളും അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ സജ്ജമാക്കിയിട്ടുണ്ട്.
ഇരട്ടവോട്ട് തടയുന്നതിനൊപ്പം കള്ളപ്പണം, മദ്യം, മറ്റു പാരിതോഷികങ്ങള്‍ എന്നിവയുടെ അനധികൃത കടത്തും സേന നിരീക്ഷിക്കുന്നുണ്ട്.
വനാതിര്‍ത്തിയിലെ സമാന്തര പാതകള്‍ നിരീക്ഷിക്കാന്‍ ജില്ലാ പൊലിസിനും നിര്‍ദേശം നല്‍കിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയുള്ള ഇരട്ടവോട്ട് തടയുന്നതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കമ്പംമെട്ട് കൂടാതെ കുമളി, ബോഡിമെട്ട്, ചിന്നാര്‍ ചെക്കുപോസ്റ്റുകളും കേന്ദ്രസേനയുടെ നിയന്ത്രണത്തിലാണ്. അതിര്‍ത്തി കടന്നെത്തുന്നവരുടെ വാഹനങ്ങളും യാത്രാരേഖകളും തിരിച്ചറിയല്‍ രേഖകളും സേന പരിശോധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago