ഡൽഹിയിൽ 75,800 കോടിയുടെ തൊഴിൽ ബജറ്റുമായി എ.എ.പി
ന്യൂഡൽഹി
ഡൽഹിയിൽ 75,800 കോടി രൂപയുടെ തൊഴിൽ ബജറ്റുമായി എ.എ.പി. ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ബജറ്റ് അവതരിപ്പിച്ചത്. കൊവിഡിനെ തുടർന്ന് ഡൽഹിയുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടു വരുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏഴു വർഷങ്ങളിലായി സീറോ നികുതി ബജറ്റ്, വിദ്യാഭ്യാസ ബജറ്റ്, ആരോഗ്യ ബജറ്റ്, ഗ്രീൻ ബജറ്റ്, ദേശ്ഭക്തി ബജറ്റ് തുടങ്ങിയവയായിരുന്നെങ്കിൽ ഇത്തവണ തൊഴിൽ ബജറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം 69,000 കോടിയുടെ ബജറ്റായിരുന്നു പ്രഖ്യാപിച്ചതെങ്കിൽ ഇത്തവണ 9.86 ശതമാനം വർധനവുണ്ട്. 1.11 ലക്ഷം പേർക്ക് സാമ്പത്തിക സഹായം നൽകും. 4.29 ലക്ഷം മുതിർന്ന പൗരന്മാർക്ക് എല്ലാ മാസവും പെൻഷൻ നൽകുന്നതിന് പദ്ധതിയുണ്ട്. യുവാക്കൾക്ക് സൗജന്യ വൈഫൈ, വാതിൽപ്പടി സേവനങ്ങൾ, സർക്കാർ ഓഫിസുകളിൽ ക്യൂ നിൽക്കാതെ സേവനം തുടങ്ങിയവയും ബജറ്റിൽ പറയുന്നു. ഡൽഹിയിൽ 45 ശതമാനം പേരും തൊഴിലെടുത്തു ജീവിക്കുന്നവരാണ്. കഴിഞ്ഞ 7 വർഷങ്ങളിലായി 1.78 ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലി നൽകിയെന്നും അടുത്ത 5 വർഷം കൊണ്ട് 20 ലക്ഷം തൊഴിൽ നൽകുമെന്നും സിസോദിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."