HOME
DETAILS
MAL
അങ്ങാടിപ്പുറം-കോട്ടപ്പറമ്പ്റോഡ് തകര്‍ന്ന് വര്‍ഷങ്ങളായിട്ടും നന്നാക്കുന്നില്ല
backup
August 19 2016 | 20:08 PM
അങ്ങാടിപ്പുറം: വളാഞ്ചേരി റോഡും മലപ്പുറം റോഡും ബന്ധിപ്പിക്കുന്ന കോട്ടപ്പറമ്പ് റോഡ് തകര്‍ന്നിട്ടു വര്‍ഷങ്ങള്‍ ഏറെയായി. സ്കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ ജീവനക്കാര്‍വരെ കാല്‍നട യാത്ര ചെയ്യുന്ന റോഡില്‍ ചെളി കെട്ടി നില്‍ക്കുന്നത് ദുരിതമാകുന്നു.
മലപ്പുറം റോഡില്‍ നിന്നും കോട്ടപ്പറമ്പ് എല്‍.പി സ്കൂളില്‍ എളുപ്പത്തിലെത്താവുന്ന റോഡാണിത്. എന്നാല്‍ റോഡില്‍ ചെളിവെള്ളം കെട്ടി നില്ക്കുന്നതിനാല് കാല്‍നട യാത്രക്കു പോലും ബുദ്ധിമുട്ടാണെന്നു യാത്രക്കാര്‍ പറയുന്നു.
വീതി കുറഞ്ഞ റോഡായതിനാല്‍ വലിയ വാഹനങ്ങള്‍ ഇതുവഴി കടന്നു പോകാറില്ല. എന്നാല്‍ ഇരു ചക്ര വാഹനങ്ങളുടെ ഇതുവഴിയുള്ള യാത്ര ഞാണിമ്മേല്‍ കളി തന്നെ. വളാഞ്ചേരി ഭാഗത്തു നിന്നും തുടങ്ങുന്ന നൂറു മീറ്ററോളമാണ് ചെളി കെട്ടി നില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."