കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; പ്രധാനമന്ത്രിക്ക് 20,000 ക്രൗണ്‍പിഴ ചുമത്തി നോര്‍വീജിയന്‍ പൊലിസ്
ഓസ്‌ലോ: നിയമത്തിന് എല്ലാവരും തുല്യരാണെന്ന് തത്വം പ്രവാര്‍ത്തികമാക്കിയിരിക്കുകയാണ് നോര്‍വീജിയന്‍ പൊലിസ്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പ്രധാനമന്ത്രി ഏണ സോള്‍ബെഗിന് 20,000 നോര്‍വീജിയന്‍ ക്രൗണ്‍(1.76 ലക്ഷം രൂപ) പിഴയിട്ടാണ് നോര്‍വീജിയന്‍ പൊലിസിന്റെ നടപടിയാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്.
സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള ചട്ടം ലംഘിച്ച് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചതിനാണ് പിഴ ഈടാക്കിയത്. പ്രധാനമന്ത്രിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തിന് കുടുംബാംഗങ്ങളായ 13 പേരെ ക്ഷണിക്കുകയും ഒരു റിസോര്‍ട്ടില്‍ വെച്ച് ആഘോഷം സംഘടിപ്പിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. ആഘോഷ പരിപാടികള്‍ക്ക് പരമാവധി 10 പേരെ മാത്രമേ പാടുള്ളൂ എന്നാണ് നോര്‍വീജിയയിലെ ചട്ടം. സംഭവം വിവാദമായതിനെ തുടര്‍ന്ന് തനിക്കുണ്ടായ വീഴ്ചയില്‍ പ്രധാനമന്ത്രി പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.
സാധാരണയായി ഇത്തരം സംഭവങ്ങളില്‍ പോലീസ് കര്‍ശനമായി പിഴ ചുമത്താറില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്ന ആളാണ് പ്രധാനമന്ത്രി. അതുകൊണ്ടാണ് പ്രധാനമന്ത്രിക്കെതിരേ മാതൃകാപരമായി നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."