HOME
DETAILS

കുടിവെള്ള വിതരണത്തിന് 521 കോടിയുടെ ഭരണാനുമതി

  
backup
March 31, 2022 | 5:13 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-521-%e0%b4%95


തിരുവനന്തപുരം
ഒന്നാംഘട്ടം നിർമാണം പൂർത്തിയാക്കിയ കുടിവെള്ള പദ്ധതികളിലെ വിതരണ ശൃംഖല കിഫ്ബി ധനസഹായത്തോടെ പൂർത്തീകരിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം 521.20 കോടി രൂപയുടെ ഭരണാനുമതി നൽകി.
ഇടുക്കി, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിലെ കുടിവെള്ള വിതരണ പദ്ധതികൾക്കാണ് അനുമതി. ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഒന്നാംഘട്ടം പൂർത്തിയായ കുടിവെള്ള പദ്ധതിയുടെ വിതരണ ശൃംഖല കിഫ്ബി മുഖേന നടപ്പാക്കുന്നതിനാണ് മന്ത്രിസഭ ഭരണാനുമതി നൽകിയത്.
കൊയിലാണ്ടി,തൊടുപുഴ,താനൂർ,മട്ടന്നൂർ,ഇരിട്ടി,ഷൊർണൂർ മുനിസിപ്പാലിറ്റികൾ, വാണിയംകുളം പഞ്ചായത്ത് എന്നിവിടങ്ങളിലെ കുടിവെള്ള വിതരണത്തിനാണ് തുക അനുവദിച്ചത്. ജലവിഭവ വകുപ്പ് മാനേജിങ് ഡയറക്ടർ 10 പദ്ധതികളാണ് തയാറാക്കി അനുമതിക്കായി സമർപ്പിച്ചിരുന്നത്.


മറ്റു മന്ത്രിസഭാ
തീരുമാനങ്ങൾ


കെ.എസ്.ടി.സി.യുടെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ പ്രഭുറാം മിൽസിന്റെ അധീനതയിലുള്ള 5.18 ഏക്കർ സ്ഥലം റൈസ് ടെക്‌നോളജി പാർക്ക് സ്ഥാപിക്കുന്നതിനായി കിൻഫ്രയ്ക്ക് നൽകുവാൻ അംഗീകാരം നൽകി. സ്വകാര്യ വ്യവസായ പാർക്കുകൾ, എസ്റ്റേറ്റുകൾ രൂപീകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്‌കീം 2022 ഭേദഗതികളോടു കൂടി അംഗീകരിച്ചു.
ടെക്‌ജെൻഷ്യയുടെ പക്കൽ നിന്നും വി കൺസോൾ എന്ന വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോം വാങ്ങുന്നതിന് അംഗീകാരം നൽകി. കണ്ണൂർ താലൂക്കിൽ കാഞ്ഞിരോട് വില്ലേജിൽ മുണ്ടേരി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ വികസനത്തിന്റെ ഭാഗമായി സ്‌കൂളിനോട് ചേർന്നുള്ള 58.87 സെന്റ് റവന്യൂ ഭൂമി സ്‌കൂൾ ലൈബ്രറി കോംപ്ലക്‌സിന്റെ പ്രവർത്തനത്തിനും സ്‌കൂൾ ഓഡിറ്റോറിയം, വാഹന പാർക്കിങിനുമായി ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള ഭുമി കൈമാറ്റ വ്യവസ്ഥപ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിന് ഉപയോഗാനുമതി നൽകി. സംസ്ഥാന സാക്ഷരതാ മിഷനു കീഴിൽ ജോലി ചെയ്യുന്ന സാക്ഷരതാ പ്രേരക്മാരെ തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് പുന:വിന്യസിക്കുന്നതിന് അംഗീകാരം നൽകി. വനംവകുപ്പിൽ വാഹനം വാങ്ങുന്നതിന് ധനകാര്യ വകുപ്പ് അംഗീകരിച്ച 10 വാഹനങ്ങളും സി.എ.എം.പി.എ ഫണ്ടിൽ നിന്നും 10 വാഹനങ്ങളുമടക്കം 20 വാഹനങ്ങൾ നൽകാൻ അംഗീകാരം നൽകി. പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ജില്ലാ വികസന കമ്മിഷണർമാരുടെ ഓഫിസിൽ മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഒൻപത് എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തിക സൃഷ്ടിക്കാനും അംഗീകാരം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോളിൽ അവനെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല: റയൽ ഇതിഹാസം ഗുട്ടി

Football
  •  3 days ago
No Image

കോഴിക്കോട് നെന്‍മണ്ടയില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ചികിത്സ തേടി ആശുപത്രിയില്‍- പരാതി നല്‍കി

Kerala
  •  3 days ago
No Image

പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടി ജെബൽ അലി പൊലിസ്; 'കസ്റ്റമർ വോയ്‌സ്' സംരംഭത്തിന് തുടക്കം

uae
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു; ആദ്യത്തെ ആറ് പ്രതികള്‍ കുറ്റക്കാര്‍

Kerala
  •  3 days ago
No Image

മറ്റൊരു സഞ്ചീവ് ഭട്ട്: മോദിയുടെ അപ്രീതിക്കിരയായ മുന്‍ ഐ.എ.എസ്സുകാരന്‍ പ്രതീപ് ശര്‍മക്ക് വീണ്ടും തടവ്; സ്വത്തുക്കള്‍ കണ്ടുകെട്ടിയത് ശരിവെച്ചു

National
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: വിധി ഉടന്‍, ദിലീപ് ഉള്‍പെടെ പ്രതികള്‍ കോടതിയില്‍

Kerala
  •  3 days ago
No Image

ദുബൈ-ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്; യാത്രക്കാർ ദുരിതത്തിൽ

uae
  •  3 days ago
No Image

നീതിക്കായുള്ള പോരാട്ടത്തില്‍ കൂടെ നിന്നവര്‍; കേസിന്റെ ഗതി തിരിച്ച രണ്ടുപേര്‍ വിധി കേള്‍ക്കാനില്ല 

Kerala
  •  3 days ago
No Image

അദ്ദേഹം നമ്മുടെ രാജ്യത്ത് ജനിച്ചതിൽ നമ്മളെല്ലാവരും അഭിമാനിക്കണം: മുരളി വിജയ്

Cricket
  •  3 days ago
No Image

ആതിരപ്പിള്ളിയില്‍ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു; ആക്രമിച്ചത് കാട്ടാനക്കൂട്ടം

Kerala
  •  3 days ago