ഗ്രീസില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു
ഏതന്‍സ്: ഗ്രീസില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഗിയോര്‍ഗോസ് കരയ്‌വാസ് വെടിയേറ്റു മരിച്ചു. ഏതന്‍സിലെ അദ്ദേഹത്തിന്റെ വസയില്‍ വച്ചാണ് വെടിയേറ്റത്. ആക്രമികള്‍ ആറുതവണ അദ്ദേഹത്തിനു നേരെ നിറയൊഴിക്കുകയായിരുന്നു. പ്രമുഖ ക്രൈം ജേണലിറ്റായിരുന്ന കരയ്‌വാസിന്റെ കൊലപാതകത്തില്‍ ഗ്രീക്ക് പ്രധാനമന്ത്രി കിര്യാകോസ്മിറ്റ്‌സോടാകിസ് അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ ത്വരിതഗതിയിലുള്ള അന്വേഷണത്തിന് പ്രധാനമന്ത്രി ഉത്തരവിട്ടു.
സ്റ്റാര്‍ ടി.വിയില്‍ ജോലിചെയ്യുകയായിരുന്ന അദ്ദേഹം ഓഫിസില്‍ നിന്നു വീട്ടിലെത്തി കാറില്‍ നിന്നിറങ്ങുമ്പോള്‍ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അദ്ദേഹത്തെ ജോലിയുടെ പേരില്‍ ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് മീഡിയാ ഫ്രീഡം ഓര്‍ഗനൈസേഷന്‍ പറഞ്ഞു. കരയ്‌വാസിന് നീതി ലഭ്യമാക്കണമെന്ന് യുറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെന്‍ ആവശ്യപ്പെട്ടു. യറോപ്യന്‍ രാജ്യങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."