HOME
DETAILS

കൊച്ചി തേവരയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല; കൊലപാതകമെന്ന് സംശയം

  
Web Desk
November 22, 2025 | 3:42 AM

suspected murder in thevara konthuruthy

 


കൊച്ചി: തേവര കോന്തുരുത്തിയില്‍ ഒരു സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ജോര്‍ജ് എന്നയാളുടെ വീടിന് സമീപമുള്ള ഇടനാഴിയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. ആരുടെ മൃതദേഹമാണെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. രാവിലെ ശുചീകരണത്തിനായി എത്തിയ തൊഴിലാളികളാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം ഇവിടെ കണ്ടെത്തിയത്.

തുടര്‍ന്ന് ഇവര്‍ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു. കൊലപാതകമാണെന്നാണ് പൊലിസിന്റെ നിഗമനം. കസ്റ്റഡിയിലെടുക്കുമ്പോള്‍ ജോര്‍ജ് മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രാവിലെ ഇയാള്‍ ചാക്ക് അന്വേഷിച്ച് നടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു.

കാര്യം തിരക്കിയപ്പോള്‍ വീട്ടുവളപ്പില്‍ ഒരു പൂച്ച ചത്ത് കിടക്കുന്നുണ്ടെന്നും അതിനെ മാറ്റാന്‍ ആണെന്നും പറഞ്ഞിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ മരിച്ച യുവതിയുടെ മുഖം പൊലിസ് നാട്ടുകാരെ കാണിച്ചെങ്കിലും ഈ പ്രദേശത്തുകാരിയല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ ജോര്‍ജിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരുകയാണ്. 

 

In Thevara Konthuruthy, the body of an unidentified woman was found stuffed inside a sack near the house of a man named George. Workers who came for morning cleaning discovered the sack and informed the local councillor. Police have taken George into custody; he was reportedly intoxicated at the time. Locals say he was seen searching for a sack earlier in the morning. Police suspect it to be a case of murder, and identification of the victim is still pending.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ബിവറജിലേക്ക് മദ്യവുമായി വന്ന ലോറി അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

അയോഗ്യതയും വിയോഗവും; നിയമസഭയിൽ മൂന്ന് ഒഴിവുകൾ, സമ്മേളനം 20 മുതൽ

Kerala
  •  6 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ; ശബരിമല മുതൽ പുനർജനി വരെ; പ്രതിപക്ഷത്തിന് നേരെ കടന്നാക്രമണവുമായി സർക്കാർ

Kerala
  •  6 days ago
No Image

ശബരിമല സ്വർണക്കൊള്ള; ഉന്നതരെ കുടുക്കാൻ ഫോൺ രേഖ; മുൻ മന്ത്രിയുടെ മകനും അന്വേഷണ പരിധിയിൽ

Kerala
  •  6 days ago
No Image

വെള്ളാപ്പള്ളി വിരുദ്ധ ശ്രീനാരായണീയ സംഘടനകളുടെ സംയുക്ത യോഗം ഇന്ന്

Kerala
  •  6 days ago
No Image

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

uae
  •  6 days ago
No Image

അപ്പവാണിഭ നേർച്ച: സമാപന സംഗമവും ഖത്തം ദുആയും ഇന്ന്

Kerala
  •  6 days ago
No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  6 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  6 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  6 days ago