HOME
DETAILS

സൗദി മതകാര്യ മന്ത്രാലയം 31,000 ഇമാമുമാരെയും മുഅദ്ദിനുകളെയും നിയമിക്കുന്നു

  
November 22, 2025 | 3:34 AM

Saudi Ministry of Islamic Affairs to hire 31000 new employees

ജിദ്ദ: സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം (Minister of Islamic Affairs, Dawah and Guidance) പുതുതായി 31,000 ജീവനക്കാരെ നിയമിക്കുന്നു. വിവിധ പ്രവിശ്യകളിലെ പള്ളികളില്‍ ഇമാമുമാരും മുഅദ്ദിനുകളും ഖത്തീബുമാരും അടക്കമുള്ള ജീവനക്കാരെയാണ് നിയമിക്കുന്നത്. ഈ തസ്തികകളിലേക്ക് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ദേശീയ തൊഴില്‍ സംരംഭത്തിന് കീഴില്‍ നാലു വര്‍ഷത്തിനിടെ 60,000 സൗദി പൗരന്മാരെ മന്ത്രാലയ ശാഖകളില്‍ നിയമിച്ച്, മന്ത്രാലയം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് പുതിയ നിയമനങ്ങള്‍. ഇതോടെ മന്ത്രാലയം ലഭ്യമാക്കിയ തൊഴിലവസരങ്ങളുടെ എണ്ണം 91,000 ആയി ഉയരും.

നിലവില്‍ സൗദി പൗരന്‍മാര്‍ക്ക് മാത്രമെ ഇതിലേക്ക് അപേക്ഷിക്കാനാകൂ. അലവന്‍സ് സമ്പ്രദായത്തില്‍ നിയമിക്കുന്ന പുതിയ തൊഴിലുകളില്‍ പാര്‍ട്ട് ടൈം ആയും ജോലി ചെയ്യാവുന്നതാണ്. യോഗ്യതയുള്ള സ്വദേശികള്‍ അതത് പ്രവിശ്യകളിലെ മന്ത്രാലയ ശാഖകള്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് മന്ത്രാലം ആവശ്യപ്പെട്ടു. 

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും പിന്തുണയും, ദൈവീക ഭവനങ്ങളെ സേവിക്കുന്നതിലും ഇസ്‌ലാമിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിലും അനുയോജ്യമായ തൊഴിലവസരങ്ങള്‍ നല്‍കി സ്വദേശികളെ ശാക്തീകരിക്കാനുള്ള അവരുടെ പ്രതിബദ്ധതയും ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതായി ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അറിയിച്ചു.

Minister of Islamic Affairs, Dawah and Guidance, Sheikh Dr. Abdullatif bin Abdulaziz Alsheikh, announced today, Friday, 30 Jumada Al-Awwal 1447 AH, the opening of applications for 31,000 positions under the rewards system for mosque staff across various regions of the Kingdom. These positions include khatibs, imams, and muezzins.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സ്ഥാനാർഥിപ്പടി'; നാടിൻ്റെ പേരായി വാസുവിൻ്റെ മത്സരം

Kerala
  •  18 minutes ago
No Image

കോടീശ്വര നഗരസഭകളുടെ തിളക്കവുമായി എറണാകുളം; ഭരണം പിടിക്കാൻ വാശിയേറിയ പോരാട്ടം

Kerala
  •  25 minutes ago
No Image

കേന്ദ്രത്തിന്റെ പുതിയ തൊഴില്‍നിയമം ; വരുന്നത് വൻ മാറ്റങ്ങൾ; ഗുണംപോലെ ദോഷവും; അറിയാം പ്രധാന വ്യവസ്ഥകൾ

National
  •  an hour ago
No Image

സമസ്തയുടെ ആഹ്വാനം ഏറ്റെടുത്ത് ജനം; തഹിയ്യ ഫണ്ട് ശേഖരണം 30 കോടി കവിഞ്ഞു

organization
  •  an hour ago
No Image

വി.എം വിനുവിൻ്റെ സ്ഥാനാർഥിത്വം; പ്രതിസന്ധി മറികടക്കാൻ തീവ്രശ്രമവുമായി യു.ഡി.എഫ്

Kerala
  •  an hour ago
No Image

ദുബൈ റണ്‍ 2025 നാളെ: ശൈഖ് സായിദ് റോഡ് ജനസമുദ്രമാകും

uae
  •  an hour ago
No Image

എസ്.ഐ.ആർ; രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ചീഫ് ഇലക്ടറൽ ഓഫീസറുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും

Kerala
  •  2 hours ago
No Image

ധർമസ്ഥല വെളിപ്പെടുത്തൽ; പരാതിക്കാരനടക്കം ആറുപേർക്ക് എതിരേ എസ്.ഐ.ടി കുറ്റപത്രം

National
  •  2 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; സൂക്ഷ്മപരിശോധന ഇന്ന്; ലഭിച്ചത് 1,64,427 പത്രികകൾ

Kerala
  •  2 hours ago
No Image

വരുന്നു ന്യൂനമർദ്ദം; ഇന്ന് ഇടിവെട്ടി മഴ പെയ്യും; നാലിടത്ത് യെല്ലോ അലർട്ട്

Kerala
  •  2 hours ago