റോഡ് നിര്‍മാണ പ്രവൃത്തികള്‍ ത്വരിതപ്പെടുത്താന്‍ മന്ത്രിയുടെ നിര്‍ദേശം
പേരാമ്പ്ര: സംസ്ഥാന ബജറ്റില്‍ തുക അനുവദിച്ച പേരാമ്പ്ര എരവട്ടൂര്‍-ചാനിയംകടവ് റോഡ്, പേരാമ്പ്ര-മേപ്പയ്യൂര്‍-പയ്യോളി റോഡ് എന്നിവയുടെ പ്രവൃത്തിക്കുള്ള നടപടി ത്വരിതപ്പെടുത്താന്‍ തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പൊതുമരാമത്തു വകുപ്പ് അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. തുറയൂര്‍, മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍ ടൗണുകളില്‍ ഫൂട്പാത്ത് നിര്‍മിക്കും. പേരാമ്പ്ര ടൗണില്‍ നിന്ന് എരവട്ടൂരിലേക്കും മേപ്പയ്യൂര്‍ ഭാഗത്തേക്കുമുള്ള കൂനേരി വളവ് നേരെയാക്കുന്നതിനും ജങ്ഷന്‍ വീതി കൂട്ടുന്നതിനും മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ പേരാമ്പ്ര പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പൊതുമരാമത്ത് എന്‍ജിനീയര്‍മാരുടെ യോഗത്തില്‍ ധാരണയായി.
എരവട്ടൂര്‍, നരിക്കിലാപുഴ ഭാഗങ്ങളില്‍ സര്‍വേ നടത്തി അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും. പന്നിമുക്ക്-ആവള റോഡില്‍ പെരിങ്ങളത്ത്‌പൊയില്‍ ഭാഗത്ത് റോഡിനിരുവശത്തും ഡ്രെയിനേജ് നിര്‍മിക്കും. സംസ്ഥാനപാതയില്‍ കടിയങ്ങാട് പാലത്തിന്റെ നിര്‍മാണ പ്രവൃത്തി വിലയിരുത്തി. പൊതുമരാമത്തു വകുപ്പിനു കീഴില്‍ പ്രവൃത്തി നടക്കുന്ന റോഡുകളുടെയും കെട്ടിടങ്ങളുടെയും പണി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു.
മുന്‍ എം.എല്‍.എ എ.കെ പത്മനാഭന്‍, പേരാമ്പ്ര മണ്ഡലം വികസന മിഷന്‍ ജനറല്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മത്, എന്‍.പി ബാബു, പി. വിനീതന്‍, വിനീത്കുമാര്‍, അസി. എന്‍ജിനീയര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."