കുടിവെള്ളം, മരുന്ന്,ഭൂമിയുടെ ന്യായവില....;നികുതി ഭാരം ഇന്നു മുതല്‍ കൂടും
തിരുവനന്തപുരം: പുതിയ സാമ്പത്തിക വര്‍ഷമായ ഇന്ന് മുതല്‍ നികുതിഭാരം കൂടും. ഭൂമിയുടെ ന്യായവില വര്‍ധിച്ചു. അടിസ്ഥാന ഭൂനികുതിയില്‍ ഇരട്ടിയിലേറെ വര്‍ധനവാണ് നിലവില്‍ വന്നത്. കുടിവെള്ളത്തിനും മരുന്നിനുമടക്കം ഇന്ന് മുതല്‍ വിലകൂടി. പാരാസെറ്റാമോള്‍ ഉള്‍പ്പെടെ നാല്‍പ്പതിനായിരത്തോളം മരുന്നുകളുടെ വിലയാണ് വര്‍ധിച്ചത്.
അടിസ്ഥാന ഭൂനികുതിയില്‍ലവരുന്നത് ഇരട്ടിയിലേറെ വര്‍ധനയാണ് .എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ധിപ്പിച്ചു. ഇതിലൂടെ ഏകദേശം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധന നടപ്പാക്കും. 200കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ഭൂമിയുടെ ന്യായവില പല പ്രദേശങ്ങളിലും നിലവിലുള്ള വിപണിമൂല്യവുമായി പൊരുത്തപ്പെടുന്നില്ല. ദേശീയപാത വികസനം, മെട്രോ റെയില്‍ പദ്ധതി, കോര്‍ റോഡ് ശൃംഖല വിപുലീകരണം തുടങ്ങിയ ബഹുത്തായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതിന്റെ ഫലമായി സമീപപ്രദേശങ്ങളില്‍ വിപണിമൂല്യം പലമടങ്ങ് വര്‍ധിച്ചു. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയില്‍ 10% ഒറ്റത്തവണ വര്‍ധന നടപ്പിലാക്കും. 200 കോടിയിലേറെ രൂപയുടെ അധിക വരുമാനം ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു ലക്ഷം രൂപ വിലയ്ക്ക് രജിസ്‌ട്രേഷന്‍ ചെലവില്‍ മാത്രം 1000 രൂപയുടെ വര്‍ധനയാണ് വരുന്നത്. ഡീസല്‍ വാഹനങ്ങളുടെ വിലയും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കലിനുള്ള ഫീസും വര്‍ധിച്ചു. പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും നിലവില്‍ വന്നു.
ഇതിനു പുറമെ കൂട്ടിയ വെള്ളക്കരം പ്രാബല്യത്തില്‍ വന്നു. അഞ്ചു ശതമാനമാണ് വര്‍ധന. പ്രതിമാസം 5000 മുതല്‍ 15000 ലിറ്റര്‍ വരെ ഉപയോഗിക്കുന്ന 35 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് കൂടുതല്‍ ബാധ്യത. 1000 ലിറ്ററിന് 4 രൂപ 20 പൈസ നല്‍കിയിരുന്നയിടത്ത് ഇനി 4 രൂപ 41 പൈസ നല്‍കണം. 1000 മുതല്‍ 5000 ലിറ്റര്‍ വരെ ഉപയോഗത്തിനുള്ള മിനിമം നിരക്ക് 21 രൂപയില്‍ നിന്ന് 22 രൂപ 05 പൈസയാകും.
പാരാസെറ്റാമോള്‍ ഉള്‍പ്പെടെ ആവശ്യമരുന്നുകളുടെ മൊത്ത വിലയില്‍ രാജ്യത്ത് 10 ശതമാനം വര്‍ധനയാണ് ഉണ്ടാവുക. ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്ന് വില കൂടി ഉയരുന്നതോടെ കുടുംബ ബജറ്റിന്റെ താളംതെറ്റും. ഇതിനെല്ലാം പുറമെയാണ് ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ ഉയര്‍ത്താന്‍ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
ഹരിതനികുതി
പഴയ വാഹനങ്ങള്‍
15 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങള്‍: 600 രൂപ
10 വര്‍ഷം കഴിഞ്ഞ ലൈറ്റ് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍: 200 രൂപ. 15 വര്‍ഷം കഴിഞ്ഞവയ്ക്ക് 300 രൂപ.
10 വര്‍ഷം കഴിഞ്ഞ മീഡിയം ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍: 300 രൂപ. 15 വര്‍ഷം കഴിഞ്ഞാല്‍ 450 രൂപ.
10 വര്‍ഷം കഴിഞ്ഞ ഹെവി ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍: 400 രൂപ. 15 വര്‍ഷം കഴിഞ്ഞാല്‍ 600 രൂപ.
പുതിയ ഡീസല്‍ വാഹനങ്ങള്‍
ഓട്ടോറിക്ഷ: 500 രൂപ
ലൈറ്റ് വാഹനങ്ങള്‍: 1,000 രൂപ
മീഡിയം വാഹനങ്ങള്‍: 1,500 രൂപ
ഹെവി വാഹനങ്ങള്‍: 2,000 രൂപ
ബൈക്ക് ഒഴികെ മറ്റെല്ലാ ഡീസല്‍ വാഹനങ്ങള്‍ക്കും 1,000 രൂപ
രജിസ്‌ട്രേഷന്‍ പുതുക്കാന്‍
2 വീലര്‍: 1,000 രൂപ
3 വീലര്‍: 2,500 രൂപ
കാര്‍: 5,000 രൂപ
ഇറക്കുമതി 2 വീലര്‍: 10,000 രൂപ
ഇറക്കുമതി കാര്‍: 40,000 രൂപ
മറ്റു വാഹനങ്ങള്‍: 6,000 രൂപ
ഫിറ്റ്‌നസ്
പരിശോധനയ്ക്ക്
2 വീലര്‍: 1,400 രൂപ
3 വീലര്‍: 4,300 രൂപ
കാര്‍: 8,300 രൂപ
ഹെവി: 13,500 രൂപ
ഭൂനികുതി വര്‍ധനവ്
പഞ്ചായത്ത്
8.1 ആര്‍ വരെ 5 രൂപ
8.1 ആറിനു മുകളില്‍ 8 രൂപ
നഗരസഭ
2.43 ആര്‍ വരെ 10 രൂപ
2.43 ആറിനു മുകളില്‍ 15 രൂപ
കോര്‍പറേഷന്‍
1.62 ആര്‍ വരെ 20 രൂപ
1.62 ന് മുകളില്‍ 30 രൂപ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."