HOME
DETAILS

കർഷകൻ ജീവനൊടുക്കി; ജപ്തി ഭീഷണി കാരണമെന്ന് ബന്ധുക്കൾ

  
backup
February 01 2023 | 07:02 AM

farmer-suicide-again-in-waynad

 

പുൽപള്ളി: അർബുദ ബാധിതനായ കർഷകൻ ഭൂദാനം നടുക്കുടിയിൽ കൃഷ്ണൻകുട്ടിയുടെ(70) മരണം വിവാദത്തിൽ. കൃഷ്ൺകുട്ടി ആത്മഹത്യ ചെയ്തത് ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടർന്നാണെന്നു ബന്ധുക്കൾ ആരോപിച്ചു. വിഷം അകത്തുചെന്ന നിലയിൽ കർണാടകയിലെ ബൈരക്കുപ്പയിൽ കണ്ടെത്തിയ കഴിഞ്ഞ ദിവസം മാനന്തവാടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്.

സഹകരണ സ്ഥാപനത്തിൽനിന്നു കൃഷ്ണൻകുട്ടി 2013ൽ ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. രണ്ടു വർഷം പലിശ അടച്ചു പുതുക്കിയെങ്കിലും പിന്നീട് കൃഷികൾ നശിച്ചതിനാൽ വായ്പ തിരിച്ചടവ് നടന്നില്ല. ജപ്തി നടപടികൾ ആരംഭിക്കുമെന്നു കാണിച്ച് ബാങ്ക് അടുത്തിടെ പല തവണ നോട്ടീസ് അയച്ചിരുന്നു. ഇതിനു പുറമേ നിയമോപദേശകനെ കൂട്ടി ബാങ്ക് ജീവനക്കാർ വീട്ടിലെത്തിയും ജപ്തി ഭീഷണി മുഴക്കിയതായും കുടുംബാംഗങ്ങൾ പറയുന്നു. കൃഷ്ണൻകുട്ടി 2014ൽ ഭാര്യയുടെ പേരിൽ മറ്റൊരു സഹകരണ ബാങ്കിൽനിന്നെടുത്ത 13,500 രൂപയുടെ വായ്പയും കുടിശികയാണ്.

ഭാര്യ വിലാസിനിയും മനോജ്, പ്രിയ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  6 minutes ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  15 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago